കലാഭവന്‍ ഖത്തര്‍ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു

April 17th, 2008

കലാഭവന്‍ ഖത്തര്‍ ശാഖ ഔദ്യോഗികമായി പ്രവര്‍ത്തനം ആരംഭിച്ചു. ദോഹയില്‍ നടന്ന ചടങ്ങില്‍ നടന്‍ ജഗതി ശ്രീകുമാര്‍ തിരിതെളിയിച്ചതോടെയാണ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്. ഖത്തര്‍ ഫൗണ്ടേഷന്‍ വൈസ് ചെയര്‍മാന്‍ സെയ്ഫ് അലി അല്‍ ഹാജരി, ജെയിംസ് ചാക്കോ, സംവിധായകന്‍ തമ്പി കണ്ണന്താനം തുടങ്ങിയവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

സുന്നി ഐക്യത്തിന്

April 17th, 2008

സുന്നി ഐക്യത്തിന് എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയാണെന്ന് സമസ്ത കേന്ദ്ര മുശാവറാ അംഗം സയ്യിദ് ഇബ്രാഹിമുല്‍ ഖലീലുല്‍ ബുഖാരി പറഞ്ഞു. മലപ്പുറം മഅദിനുല്‍ സഖാഫത്തുല്‍ ഇസ്ലാമിയയുടെ പ്രവര്‍ത്തനം വിശദീകരിക്കുന്നതിന് ദുബായില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സുന്നി ഐക്യം സ്വാഗതാര്‍ഹമാണ്. ആര് മുന് കൈ എടുത്താലും സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം മഅദിനു സഖാഫത്തുല്‍ ഇസ്ലാമിയയുടെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം പ്രവര്‍ത്തനം ആരംഭിക്കുന്ന ഐ.ടി.സിയില്‍ ഗള്‍ഫ് രാജ്യങ്ങളിലെ സാധ്യതകള്‍ മുന്‍ നിര്‍ത്തിയുള്ള തൊഴിലധിഷ്ഠിത കോഴ്സുകള്‍ക്ക് പ്രാധാന്യം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ സെയ്തലവി ഊരകം, അബ്ദുല്‍ ബാരി എന്നിവരും പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

കെടാമംഗലം സദാനന്ദന്റെ നിര്യാണത്തില്‍ അനുശോചിച്ചു

April 16th, 2008

കഥാപ്രസംഗ കലയെ ജനകീയമാക്കാനും അര നൂറ്റാണ്ടു കാലം അതിന്റെ അമരക്കാരനായി നില നില്‍ക്കാനും കഴിഞ്ഞ കെടാമംഗലം സദാനന്ദന്റെ നിര്യാണത്തില്‍ യുവകലാസാഹിതി ഷാര്‍ജ മേഖലാ കമ്മിറ്റി അനുശോചിച്ചു. തികഞ്ഞ കാലാകാരനായും വിവിധ ശാഖകളില്‍ എഴുത്തുകാരനായും നിറഞ്ഞു നില്‍ക്കുമ്പോഴും, ഇടതുപക്ഷ പുരോഗമനാശയങ്ങളുടെ പ്രചാരത്തിനായി അത്യധ്വാനം ചെയ്തിരുന്നു അദ്ദേഹം. കെ. പി. എ. സി. മലയാള നാടക രംഗത്ത്‌ നിര്‍വഹിച്ച കാലാതിവര്‍ത്തിയായ പോരാട്ടം കഥാപ്രസംഗത്തിന്റെ മേഖലയില്‍, സാമൂഹ്യ പരിഷ്കരണം ലക്ഷ്യമാക്കി കെടാമംഗലം നിര്‍വഹിച്ചിട്ടുണ്ട്‌. അദ്ദേഹത്തിന്റെ അന്ത്യം മലയാളികള്‍ക്കാകെ ഒരു നഷ്ടമാണെന്ന്‌ പ്രമേയത്തില്‍ പറയുന്നു.

-

അഭിപ്രായം എഴുതുക »

കോസ്റ്റല്‍ ട്രേഡിംഗ് ആന്‍ഡ് എഞ്ചീനീയറിംഗ്- വിഷു

April 16th, 2008

വിഷുവിനോട് അനുബന്ധിച്ച് ദോഹയിലെ കോസ്റ്റല്‍ ട്രേഡിംഗ് ആന്‍ഡ് എഞ്ചീനീയറിംഗ് കമ്പനി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു. വിവിധ മത്സരങ്ങളും ഇതിനോടുബന്ധിച്ച് നടന്നു. വിവിധ മേഖലയില്‍ മികവ് തെളിച്ച ജീവനക്കാര്‍ക്ക് പുരസ്ക്കാരങ്ങള്‍ നല്‍കി.

-

അഭിപ്രായം എഴുതുക »

സുന്നി യുവജന സംഘം സെമിനാര്‍

April 16th, 2008

പ്രവാസം നേട്ടവും കോട്ടവും എന്ന വിഷയത്തില്‍ ദമാമില്‍ സുന്നി യുവജന സംഘം സെമിനാര്‍ സംഘടിപ്പിച്ചു. ചെയര്‍മാന്‍ ഹാരിസ് സഖാഫി ഉദ്ഘാടനം ചെയ്തു. ഇബ്രാഹിം സഖാഫി വിഷയം അവതരിപ്പിച്ചു. സാമൂഹ്യ, സാംസ്കാരിക രംഗത്തെ പ്രമുഖര്‍ സെമിനാറില്‍ സംബന്ധിച്ചു.

-

അഭിപ്രായം എഴുതുക »

Page 129 of 157« First...102030...127128129130131...140150...Last »

« Previous Page« Previous « എം.ഇ.എസിന്‍റെ സ്പോര്ട്സ് ഫെസ്റ്റിവല്‍
Next »Next Page » കോസ്റ്റല്‍ ട്രേഡിംഗ് ആന്‍ഡ് എഞ്ചീനീയറിംഗ്- വിഷു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine