ഇന്‍റര്‍ സ്കൂള്‍ യൂത്ത് ഫെസ്സ്റ്റിവല്‍ ഇന്ന് ആരംഭിക്കും

April 17th, 2008

റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഇന്‍റര്‍ സ്കൂള്‍ യൂത്ത്ഫെസ്റ്റിവല്‍ ഇന്ന് ആരംഭിക്കും. വൈകീട്ട് ഏഴു മുതല്‍ റാസല്‍ഖൈമ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി.

രാത്രി ഒന്‍പതിന് അസോസിയേഷന്‍ ഭാരവാഹികളും റാക്ക് എയര്‍വേയ്സ് ഉന്നത ഉദ്യോഗസ്ഥരും ചേര്‍ന്ന് ഉദ്ഘാടനം നിര്‍വഹിക്കും. 30 ലധികം സ്കൂളുകളാണ് ഈ യുവജനോത്സവത്തില്‍ പങ്കെടുക്കുന്നത്.

-

അഭിപ്രായം എഴുതുക »

കരിയര്‍ എക്സിബിഷന്‍

April 17th, 2008

സെന്‍റര്‍ ഫോര്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ഗൈഡന്‍സ് ഇന്ത്യ അബുദാബി ചാപ്റ്റര്‍ കരിയര്‍ എക്സിബിഷന്‍ സംഘടിപ്പിക്കുന്നു. ഇന്ന് വൈകീട്ട് അഞ്ച് മുതല്‍ രാത്രി എട്ട് വരെ കേരള സോഷ്യല്‍ സെന്‍ററിലാണ് പരിപാടി. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും കരിയര്‍ രംഗത്തെ പുതിയ പ്രവണതകളെ പരിചയപ്പെടാനും സ്ഥാപനങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കാനുമുള്ള അവസരമാണ് ഒരുക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

ദുബായില്‍ ഖുര്‍ആന്‍ സായാഹ്നം

April 17th, 2008

ഇസ്ലാമിക് കള്‍ച്ചറല്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ദുബായില്‍ ഖുര്‍ആന്‍ സായാഹ്നം സംഘടിപ്പിക്കുന്നു. ഖിസൈസിലെ ഗള്‍ഫ് മോഡല്‍ സ്കൂളില്‍ 18 ന് വെള്ളിയാഴ്ച വൈകീട്ട് ഏഴര മുതലാണ് പരിപാടി. പ്രശസ്ത ഗ്രന്ഥകാരന്‍ വാണിദാസ് എളയാവൂര്‍ പ്രഭാഷണം നടത്തും.

-

അഭിപ്രായം എഴുതുക »

വെളിച്ചം 2008

April 17th, 2008

എസ്.വൈ.എസ്, ആര്‍.സി.സി ജുബൈല്‍ സോണല്‍ കമ്മിറ്റികളുടെ സംയുക്താഭിമുഖ്യത്തില്‍ വെളിച്ചം 2008 സംഘടിപ്പിച്ചു.

ബീച്ച് ക്യാമ്പില്‍ നടന്ന പരിപാടിയില്‍ ഇബ്രാഹിം സഖാഫി അധ്യക്ഷത വഹിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

വായനക്കൂട്ടം ബോധവത്ക്കരണ പരിപാടി

April 17th, 2008

ജിദ്ദയിലെ വായനക്കൂട്ടം വിദ്യാഭ്യാസ ബോധവത്ക്കരണ പരിപാടി സംഘടിപ്പിക്കും. എജ്യുവെയര്‍ ജിദ്ദ എന്ന പേരില്‍ ഈ മാസം 25 ന് വെള്ളിയാഴ്ച ഷറഫിയ ലക്കിദര്‍ബാര്‍ ഓഡിറ്റോറിയത്തിലാണ് പരിപാടി.

വിദൂര വിദ്യാഭ്യാസം, ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് കോഴ്സുകള്‍, വ്യക്തിത്വ വികസനം തുടങ്ങിയ വിവിധ വിഷയങ്ങളില്‍ ബോധവത്ക്കരണം സംശയ നിവാരണവും ഉണ്ടാകുമെന്ന് സംഘാടകര്‍ ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. കെ.സി അബ്ദുറഹ്മാന്‍, റിയാസ് മുല്ല, നാസര്‍ ചാവക്കാട്, ഹക്കിം ചോലയില്‍, ഉമര്‍ അഞ്ചച്ചവിടി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

Page 128 of 157« First...102030...126127128129130...140150...Last »

« Previous Page« Previous « കലാഭവന്‍ ഖത്തര്‍ ശാഖ പ്രവര്‍ത്തനം ആരംഭിച്ചു
Next »Next Page » വെളിച്ചം 2008 »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine