ടീം തിരൂര്‍ ദുബായ് കലാ സാംസ്കാരിക പരിപാടി

April 20th, 2008

തിരൂര്‍ നിവാസികളുടെ കൂട്ടായ്മയായ ടീം തിരൂര്‍ ദുബായ് ഘടകം കലാ സാംസ്കാരിക പരിപാടി സംഘടിപ്പിക്കുന്നു. ഈ മാസം 24 ന് വ്യാഴാഴ്ച വൈകുന്നേരം ഏഴിന് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. സിനിമാ പിന്നണി ഗായകരടക്കം പ്രമുഖ കലാകാരന്മാര്‍ പരിപാടിയില്‍ സംബന്ധിക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംമ്നി

April 20th, 2008

അബുദാബി കോര്‍ണിഷ് പാര്‍ക്കില്‍ നടന്ന തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംമ്നി അബുദാബി എമിറേറ്റ്സ് കമ്മിറ്റി കുടുംബ സംഗമം സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്‍റ് സീതി പടിയത്ത് ഉദ്ഘാടനം ചെയ്തു.

ഹാരിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. എ. ഹമീദ്, അബ്ദുറഹ് മാന്‍ എന്നിവര്‍ പ്രസംഗിച്ചു. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി വിവിധ കലാ മത്സരങ്ങളും സംഘടിപ്പിച്ചിരുന്നു.

-

അഭിപ്രായം എഴുതുക »

ഫ്രണ്ട്സ് ഓഫ് തൃശൂര്‍ ശ്രദ്ധാജ്ഞലി

April 20th, 2008

കെ.ടി മുഹമ്മദ്, കടമ്മനിട്ട രാമകൃഷ്ണന്‍, കെടാമംഗലം സദാനന്ദന്‍ എന്നിവരുടെ സ്മരണ പുതുക്കുന്നതിനായി ഖത്തറിലെ ഫ്രണ്ട്സ് ഓഫ് തൃശൂര്‍ ശ്രദ്ധാജ്ഞലി എന്ന പരിപാടി സംഘടിപ്പിച്ചു.

പ്രദീഷ് എം. മേനോന്‍, കെ.ആര്‍ സിദ്ധാര്‍ത്ഥന്‍, മുഹമ്മദ് സഗീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

സുവിശേഷ യോഗം അലൈനില്‍

April 18th, 2008

അലൈന്‍ സീയോന്‍ ചര്‍ച്ച് ഓഫ് ഗോഡ് സംഘടിപ്പിക്കുന്ന സുവിശേഷ യോഗം ഈ മാസം 25, 26 എന്നീ തിയതികളില്‍ അലൈനില്‍ നടക്കും.

ഒയാസീസ് വര്‍ഷിപ്പ് സെന്ററില്‍ വൈകിട്ട് 8 മുതല്‍ 10 വരെ നടക്കുന്ന പരിപാടിയില്‍ ചര്‍ച്ച് ഓഫ് ഗോഡ് നാഷണല്‍ ഓവര്‍സീയര്‍ റവ. ഡോ.കെ.എം. മാത്യു. പാസ്റ്റര്‍ .പി.സി.ചെറിയാന്‍ തുടങ്ങിയവര്‍ പങ്കെടുക്കും. പാസ്റ്റര്‍ ജോസ് മല്ലശ്ശേരി നേത്യതം നല്‍കും. സീയോന്‍ സിംഗേഴ്സ് ഗാനശുശ്രൂഷ നടത്തും.

-

അഭിപ്രായം എഴുതുക »

ചൊല്‍ക്കാഴ്ച്ച നാളെ ദുബായില്‍ അരങ്ങേറും

April 17th, 2008

കവി കുഴൂര്‍ വിത്സണ്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ച്ച നാളെ (18) ദുബായില്‍ അരങ്ങേറും.

മലയാളത്തിലെ ആദ്യകാല കവിതകള്‍ മുതല്‍, ഒടുവിലത്തെ കാവ്യരീതികള്‍ വരെ ഉള്‍പ്പെടുത്തി, വിത്സണ്‍
അവതരിപ്പിക്കുന്ന അരമണിക്കൂര്‍ പരിപാടിയാണ് ചൊല്‍ക്കാഴ്ച്ച.

ഇതിന് മുന്‍പ് അബുദാബിയിലും, മസ്ക്കറ്റിലും കുഴൂര്‍ വിത്സണ്‍ ചൊല്‍ക്കാഴ്ച്ച അവതരിപ്പിച്ചിട്ടുണ്ട്.

കവിത കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ചൊല്‍ക്കാഴ്ച്ചയുടെ ലക്ഷ്യ്മെന്ന് വിത്സണ്‍ പറഞ്ഞു.

അങ്കമാലി N R I അസോസിയേഷന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നാളെ വൈകിട്ട് 7.30 ന് ദുബായ് കരാമ സെന്ററിലാണ് ചൊല്‍ക്കാഴ്ച്ച അരങ്ങേറുക.

-

അഭിപ്രായം എഴുതുക »

Page 127 of 157« First...102030...125126127128129...140150...Last »

« Previous Page« Previous « ഇന്‍റര്‍ സ്കൂള്‍ യൂത്ത് ഫെസ്സ്റ്റിവല്‍ ഇന്ന് ആരംഭിക്കും
Next »Next Page » സുവിശേഷ യോഗം അലൈനില്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine