കലാമണ്ഡലം ഗോപി കഥകളി അവതരിപ്പിക്കുന്നു

April 22nd, 2008

ദുബായിലെ സോപാനം സ്കൂള്‍ ഓഫ് ആര്‍ട്സിന്‍റെ ആഭിമുഖ്യത്തില്‍ ദുബായ്, അബുദാബി എന്നിവിടങ്ങളില്‍ കഥകളി അവതരിപ്പിക്കുന്നു. ആട്ടവിളക്ക് എന്ന പേരിലാണ് പരിപാടി സംഘടിപ്പിക്കുന്നത്. കലാമണ്ഡലം ഗോപിയും സംഘവുമാണ് ഉത്തരാസ്വയംവരം, ദുര്യോധന വധം എന്നീ കഥകള്‍ അവതരിപ്പിക്കുക. 24 ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് ഹാളിലും 25 ന് അബുദാബി കേരള സോഷ്യല്‍ സെന്‍ററിലും വൈകുന്നേരം അഞ്ചര മുതലാണ് പരിപാടി. കോട്ടക്കല്‍ നന്ദകുമാരന്‍ നായര്‍, കോട്ടക്കല്‍ കേശവന്‍, കലാമണ്ഡലം ഷണ്മുഖദാസ് തുടങ്ങിയവര്‍പങ്കടുക്കും. ദുബായില്‍ നിന്നുള്ള കലാകാരന്മാരായ രജ്ഞിനി സജീവ്, തോമസ് എന്നിവരും വേഷമണിയുന്നുണ്ട്.

-

അഭിപ്രായം എഴുതുക »

കുടുംബ സംഗമം സംഘടിപ്പിച്ചു

April 22nd, 2008

കതിരൂര്‍ ഡവലപ്മെന്‍റ് അസോസിയേഷന്‍ കുടുംബ സംഗമം സംഘടിപ്പിച്ചു. അല്‍മാജിദ് ഇംഗ്ലീഷ് സ്കൂളില്‍ നടത്തിയ പരിപാടി സി.കെ മജീദ് ഉദ്ഘാടനം ചെയ്തു. പി.എസ് അബ്ദുല്ല മാസ്റ്റര്‍ മുഖ്യ പ്രഭാഷണം നടത്തി. എ.കെ റഫീഖ്, സി.പി സമീര്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

ദി അന്തിക്കാട്സ് യു.എ.ഇയുടെ 17-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് സുവനീര്‍‍ പുറത്തിറക്കുന്നു.

April 22nd, 2008

ഈ മാസം 23 ന് രാവിലെ 10.30 ന് ദുബായ് ഇന്ത്യന്‍ ക്ലബിലാണ് പ്രകാശന ചടങ്ങ്. റവന്യൂ മന്ത്രി കെ.പി രാജേന്ദ്രന്‍ സംവിധായകന്‍ സത്യന്‍ അന്തിക്കാടിന് കോപ്പി നല്‍കി സുവനീര്‍ പ്രകാശനം ചെയ്യും. വിവിധ കലാപരിപാടികളും ഇതിനോടനുബന്ധിച്ച് അരങ്ങേറും.

-

അഭിപ്രായം എഴുതുക »

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും

April 22nd, 2008

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറള്‍ കോണ്‍ഗ്രസ് ജിദ്ദാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഈ മാസം 25 ന് വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്ന് മുതല്‍ രാത്രി ഒന്‍പത് വരെ സനാഇയ്യാ അല്‍സലാമ പോളി ക്ലിനിക്കിലാണ് ക്യാമ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 2311206 എന്ന നമ്പറില്‍ ബന്ധപ്പെടണം.

-

അഭിപ്രായം എഴുതുക »

തരംഗിണി കുടംബ വേദി വാര്‍ഷികം

April 22nd, 2008

ജിദ്ദയിലെ തരംഗിണി കുടംബ വേദി വാര്‍ഷികം ആഘോഷിക്കും. ഈ മാസം 24 ന് വ്യാഴാഴ്ച രാത്രി 9 ന് അല്‍ റാദി കോമ്പൗണ്ടിലാണ് ആഘോഷ പരിപാടികള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 4338562 എന്ന നമ്പറില്‍ വിളിക്കണം.

-

അഭിപ്രായം എഴുതുക »

Page 125 of 157« First...102030...123124125126127...130140150...Last »

« Previous Page« Previous « ജിദ്ദ ഷറഫിയ ഏരിയാ സമ്മേളനം സംഘടിപ്പിച്ചു
Next »Next Page » സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine