നാഷ്ണല്‍ ഫോറം കുവൈറ്റ് വാര്‍ഷികാഘോഷം കാലാസന്ധ്യ 2008

April 23rd, 2008

ഏപ്രില്‍ 25 വെള്ളിയാഴ്ചയാണ് പരിപാടികള്‍. പ്രശസ്ത നര്‍ത്തകി രാജശ്രീ വാര്യര്‍ അവതരിപ്പിക്കുന്ന ഭരതനാട്യം മുഖ്യ പരിപാടിയായിരിക്കും. ഈ വര്‍ഷം കേരളത്തിലെ ആയിരം നിര്‍ദ്ധന കുടുംബങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യസ ചിലവുകള്‍ സംഘടന ഏറ്റെടുക്കുമെന്ന് അധികൃതര്‍ പറഞ്ഞു.

-

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന് പുതിയ സെക്രട്ടറി

April 23rd, 2008

ഖോര്‍ഫക്കാന്‍ ഇന്ത്യന്‍ സോഷ്യല്‍ ക്ളബിന്‍റെ പുതിയ സെക്രട്ടറിയായി സ്റ്റാന്‍ലി ജോണിനെ തെരഞ്ഞെടുത്തു. മുരളീധരനാണ് ജനറല്‍ സെക്രട്ടറി. കഴിഞ്ഞ ദിവസം ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തിലാണ് 2008-2009 വര്‍ഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തത്.

-

അഭിപ്രായം എഴുതുക »

ചൊല്ലരങ്ങില്‍ കെ.ആര്‍.ടോണിയുമായുള്ള അഭിമുഖം

April 23rd, 2008

ദുബായ്: കവി കെ. ആര്‍. ടോണിയുമായുള്ള അഭിമുഖം അടുത്ത വെള്ളിയാഴ്ച്ച ഏഷ്യാനെറ്റ് റേഡിയോയിലെ ചൊല്ലരങ്ങില്‍ പ്രക്ഷേപണം ചെയ്യും.

യു.എ.ഇ. സമയം രാവിലെ 8 മണിക്കാണ് ചൊല്ലരങ്ങ് പ്രക്ഷേപണം ആരംഭിക്കുക.

ഇടശ്ശേരിയുടെ പൂതപ്പാട്ട്, എം. നന്ദകുമാറിന്റെ വ്യശ്ചികത്തിലെ കാറ്റുകള്‍, അനിത തമ്പിയുടെ കൈപ്പടങ്ങളുടെ നഗരം, കെ.ടി.സൂപ്പിയുടെ അവന്‍, നജ്മുദ്ദീന്‍ മന്ദലാം കുന്നിന്റെ വേശ്യ തുടങ്ങിയ കവിതകളാണ് ഇത്തവണ ചൊല്ലരങ്ങില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റ് രചനകള്‍.

-

അഭിപ്രായം എഴുതുക »

ഷാര്‍ജയില്‍ ബ്ലോഗ്‌ ശില്‍പ്പശാല

April 22nd, 2008

യുവകലാസാഹിതി ഷാര്‍ജാ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ബ്ലോഗിംഗ്‌നെ കുറിച്ച് 25-04-2008 ന്‌ വൈകീട്ട്‌ നാലു മണിക്ക്‌ ഷാര്‍ജ സ്റ്റാര്‍ മുസിക്‌ സെന്ററില്‍ വെച്ചു ശില്‍പ്പ ശാല നടക്കുന്നു. യു. എ. ഇ. യിലെ പ്രമുഖ ബ്ലോഗെഴുത്തുകാര്‍ പങ്കെടുക്കുന്നു. യുവകലാസഹിതിയുടെ മുന്‍ സെക്രട്ടറിയായിരുന്ന അക്ബറിന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ചാണു പ്രസ്തുത ശില്‍പ്പശാല സംഘടിപ്പിക്കുന്നത്.

ബ്ലോഗിംഗ് എന്ന ഇ-ഡയറി എഴുത്ത് ആധുനിക കാലത്തെ ആത്മാവിഷ്ക്കാരത്തിന്റെ ഉപകരണമാണ്. കഴിഞ്ഞ കുറച്ച് കാലമായി മലയാളത്തിലും ഇത് നന്നായി വേരോടിയിരിക്കുന്നു. നമ്മുടെ ഭാഷയെ മരിക്കാതെ നില നിര്‍ത്തുന്നതില്‍ ബ്ലോഗിംഗ് വരും കാലത്ത് ഒരു നിര്‍ണ്ണായകമായ പങ്കാണ് വഹിക്കാന്‍ പോകുന്നത് എന്നതില്‍ സംശയമില്ല.

എഡിറ്ററില്ലാത്ത പ്രസാധനം അല്ലെങ്കില്‍ എഴുത്തുകാരന്‍ തന്നെ എഡിറ്ററാവുന്ന മഹാസ്വാതന്ത്ര്യം, സിറ്റിസണ്‍ ജേര്‍ണലിസം എന്ന തീക്ഷണമായ പൌരായുധം തുടങ്ങിയവ ബ്ലോഗിംഗിന്റെ സാധ്യതകളില്‍ ചിലതു മാത്രം. രാഷ്ട്രീയ പ്രചരണം മുതല്‍ ജീവകാരുണ്യം വരെ ബ്ലോഗിലൂടെ നടത്തപ്പെടുന്നു.

നമ്മളില്‍ പലരും ഇന്റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗിക്കുന്നവരാണെങ്കിലും ബ്ലോഗിന്റെ അനന്ത സാധ്യതകളുടെ വിഹായസ്സിലേക്ക് പറന്നുയര്‍ന്നവര്‍ അധികമില്ല. കൂടുതല്‍ ആളുകളെ ബ്ലോഗിംഗിലേക്ക് അടുപ്പിക്കാനും അതു വഴി ആശയ പ്രകാശനത്തെയും ഭാഷയെയും വികസിപ്പിക്കാനും ഉദ്ദേശിച്ചാണ് യുവകലാസഹിതി ഈ ശില്‍പ്പശാല നടത്തുന്നത്. ഇതില്‍ ബ്ലോഗിലൂടെ പ്രശസ്തരായ പലരും പങ്കെടുക്കുന്നു. ഈ ശില്‍പ്പശാലയില്‍ എങ്ങനെ ഒരു ബ്ലോഗ് തുടങ്ങാം, എങ്ങനെ അതില്‍ പോസ്റ്റുകള്‍ ഇടാം, അതിന്റെ മറ്റു സാങ്കേതികതകള്‍ എന്നിവ വിശദീകരിക്കപ്പെടുന്നു.

പേര്‍ രജിസ്റ്റര്‍ ചെയ്യുവാന്‍ ആഗ്രഹിക്കുന്നവര്‍ യുവകലാസാഹിതി ഷാര്‍ജാ യൂണിറ്റിന്റെ സെക്രട്ടറി ശ്രീ സുനില്‍‌രാജുമായി (050 4978520) ബന്ധപ്പെടുക.

സുനില്‍രാജ്‌ കെ.
സെക്രട്ടറി
യുവകലാസാഹിതി ഷാര്‍ജ യുണിറ്റ്‌

-

അഭിപ്രായം എഴുതുക »

കണ്ണാടിയില്‍ കവിത വിരിയിക്കുന്ന പ്രഭാകരവിരുത് പ്രദര്‍ശനം ഒമാന്‍ ഇന്ത്യന്‍ എംബസ്സിയില്‍ ഏപ്രില്‍ 23ന്

April 22nd, 2008

മസ്കറ്റ് മുനിസിപ്പാലിറ്റി ചെയര്‍മാന്‍ ശ്രീ അബ്ദുള്ള അബ്ബാസ് ഒമാനിലെ ഇന്ത്യന്‍ എംബസ്സി ഓഡിറ്റോറിയത്തില്‍ ഏപ്രില്‍ 23ന് വൈകിട്ട് 7.30ന് ഗള്‍ഫിലെ പ്രശസ്ത കണ്ണാടിചിത്രകാരനായ പ്രഭാകരന്റെ ചിത്ര പ്രദര്‍ശനം ഉത്ഘാടനം ചെയ്യുന്നു. കണ്ണാടിയിലെ അത്ഭുതങ്ങള്‍ എന്നു വിളിക്കാവുന്ന ഈ ചിത്രങ്ങള്‍ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി മസ്കറ്റ് കേന്ദ്രീകരിച്ച് കണ്ണാടി മാധ്യമായി ചിത്രങ്ങള്‍ വരക്കുകയും, ഇവിടുത്തെ ഭരണാധികാരിയുടെ കൊട്ടാരം മുതല്‍ പ്രമുഖ മന്ത്രാലയങ്ങള്‍, ബാങ്കുകള്‍, മറ്റു വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങി ധാരാളം സ്ഥലങ്ങളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. പുഷ്പങ്ങളും പ്രകൃതി ദൃശ്യങ്ങളും മുതല്‍ വിക്ടോറിയന്‍ കാലഘട്ടത്തെയും ഇസ്ലാമിക പുരാണങ്ങളെയും വരെ ആധാരമാക്കിയുള്ള വൈവിധ്യമാര്‍ന്ന രചനാ വിഷയങ്ങളാണ് ശ്രീ പ്രഭാകരന്‍ തന്റെ ചിത്ര ഭാവനയ്ക്ക് ഉപയോഗിച്ചിരിക്കുന്നത്.

ഇന്ത്യന്‍ കലാരൂപങ്ങളെ ഒമാനില്‍ പരിചയപ്പെടുത്തുന്നതിനുള്ള എംബസ്സിയുടെ ശ്രമങ്ങളുടെ ഭാഗമായാണ് ഈ പ്രദര്‍ശനത്തിന് ഇന്ത്യന്‍ എംബസ്സി മുന്‍ കൈയെടുത്തത് എന്ന് ഒമാനിലെ ഇന്ത്യന്‍ സ്ഥാനപതി ശ്രീമാന്‍ അനില്‍ വാധ്വ തന്റെ പത്രക്കുറിപ്പില്‍ പറഞ്ഞൂ. ഒമാനിലെ സാമ്പത്തിക മന്ത്രാലയത്തില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ത്രിമാന ചിത്രങ്ങളായ ജലാലി, മിരാനി, നക്കല്‍, നിസ്വ കോട്ടകള്‍, ഗ്രാന്‍ഡ് മോസ്ക്, പരമ്പര്യ ചിഹ്നമായ കഞ്ചര്‍, ഒമാന്റെ ഭൂപടം, പരമ്പരാഗത ആഭരണങ്ങള്‍ തുടങ്ങിയവയുടെ ചിത്രങ്ങള്‍ ഏറെ ശ്രദ്ധിക്കപ്പെടേണ്ടതും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതുമാണന്ന് ശ്രീ അനില്‍ വാധ്വ അഭിപ്രായപ്പെട്ടു.

ചെന്നൈ ഫൈന്‍ ആര്‍ട്ട്സ് കോളേജില്‍ നിന്ന് ചിത്രകലയില്‍ ബിരുദമെടുത്ത ശ്രീ പ്രഭാകരന്‍ ആദ്യകാലങ്ങളില്‍ പരസ്യ ചിത്രകലയിലായിരുന്നു ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. പുരാതന പള്ളികളിലും ഫ്രഞ്ച് ജര്‍മ്മന്‍ വാസ്തുശില്പങ്ങളിലും മുഖ്യ ആകര്‍ഷകമായിരുന്ന ഗ്ലാസ്സ് ചിത്രരചന തനിക്കും വഴങ്ങുന്നതാണന്ന തിരിച്ചറിവാണ് തന്നെ ഈ രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കുവാന്‍ പ്രേരിപ്പിച്ചത് എന്ന് പ്രഭാകരന്‍ പറയുന്നു.

കൃത്രിമ വര്‍ണ്ണങ്ങള്‍ ഒന്നും തന്നെ ഉപയോഗിച്ചിട്ടില്ലാത്തതിനാല്‍ നൂറ്റാണ്ടുകളെ അതിജീവിക്കാന്‍ പര്യാപ്തമാണ് ഈ ചിത്രങ്ങള്‍ എന്നദ്ദേഹം പറയുന്നു.

ഏപ്രില്‍ 23ന് വൈകിട്ട് 7.30ന് എംബസ്സി ഓഡിറ്റോറിയത്തില്‍ ഉത്ഘാടനം ചെയ്യുന്ന ചിത്രപ്രദര്‍ശനം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്കു വേണ്ടിയുള്ളതായിരിക്കും. ഏപ്രില്‍ 24ന് വ്യാഴാഴ്ച രാവിലെ 9.30 മുതല്‍ വൈകിട്ട് 8.30 വരെ പൊതുജനങ്ങള്‍ക്കായുള്ള പ്രദര്‍ശനവുമുണ്ടായിരിക്കുന്നതാണ്.

Madhu E. G.
Muscat

-

അഭിപ്രായം എഴുതുക »

Page 123 of 157« First...102030...121122123124125...130140150...Last »

« Previous Page« Previous « ദുബായ് ഇന്ത്യന്‍ ഇസ്‌ലാമിക് സെന്റര്‍ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കും
Next »Next Page » ഷാര്‍ജയില്‍ ബ്ലോഗ്‌ ശില്‍പ്പശാല »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine