ഫാത്തിമ മെഡിക്കല്‍ ഗ്രൂപ്പിന്റെ വാര്‍ഷികാഘോഷങ്ങള്‍

April 29th, 2008

ഫാത്തിമ മെഡിക്കല്‍ ഗ്രൂപ്പിന്റെ പത്താമത് വാര്‍ഷികാഘോഷങ്ങള്‍ മെയ് 1 ന് നടക്കും. ഗള്‍ഫിലെ മെഡിക്കല്‍ സേവനരംഗത്ത് ഈ കാലയളവില്‍ പ്രവാസികളുടെ സഹകരണം കൊണ്ട് മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ച്ച വയ്ക്കാന്‍ കഴിഞ്ഞതായി ഫാത്തിമ ഗ്രൂപ്പ് എം.ഡി. ഡോ. കെ.പി.ഹുസൈന്‍ പറഞ്ഞു. ദുബായ് അല്‍ബൂം ടൂറിസ്റ്റ് വില്ലേജില്‍ വൈകുന്നേരം 7.30 മുതല്‍ 10.30 വരെയാണ് അഘോഷ പരിപാടികള്‍.

-

അഭിപ്രായം എഴുതുക »

ഖത്തറില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് വന്‍ വിജയം

April 27th, 2008

ഖത്തറില്‍ ഇന്ത്യന്‍ ഇസ്ലാമിക്ക് അസോസിയേഷനും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പില്‍ നാലായിരത്തോളം പേര്‍ പങ്കെടുത്തു.
ആയിരത്തോളം പേര്‍ക്ക് പ്രമേഹ – രക്തസമ്മര്‍ദ്ധ പരിശോധനകള്‍ നടത്തി. ക്യാന്‍സറിന്‍റെ പ്രാഥമിക ലക്ഷണങ്ങള്‍ കണ്ടെത്തിയ 15 പേരെ വിദഗ്ദ പരിശോധനക്കായി അയച്ചിട്ടുണ്ടെന്ന് സംഘാടകര്‍ അറിയിച്ചു. നൂറിലധികം ഡോക്ടര്‍‍മാര്‍‍ പങ്കെടുത്തു. സെമിനാറും എക്സിബിഷനും ഇതോടനുബന്ധിച്ച് സംഘടിപ്പിച്ചിരുന്നു.

-

അഭിപ്രായം എഴുതുക »

ഐസിബിഎഫ്: ഡോ. മോഹന്‍ തോമസ് പുതിയ പ്രസിഡന്റ്

April 27th, 2008

ഖത്തറിലെ ഇന്ത്യന്‍ എംബസിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹ്യ സംഘടനയായ ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്‍റ് ഫണ്ടിന്റെ പുതിയ പ്രസിഡന്‍റായി ഡോ. മോഹന്‍ തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ഐസിബിഎഫ് നിയമ സഹായ സമിതി അംഗമായ അഡ്വ. നിസാര്‍ കോച്ചേരിയെ 136 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മോഹന്‍ തോമസ് വിജയിച്ചത്. ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ ഐസിബിഎഫ് തിരഞ്ഞെടുപ്പ് നേരത്തെ തന്നെ ശ്രദ്ധ നേടിയിരുന്നു. ഖത്തറിലെ പ്രവാസികള്‍ക്ക് അര്‍ഹമായ നിയമസഹായം ലഭ്യമാക്കാനുളള ഒട്ടേറെ നടപടികള്‍ ഉള്‍പ്പടെയുള്ള കര്‍മ്മ പദ്ധതികള്‍ ഉടന്‍ നടപ്പാക്കുമെന്ന് മോഹന്‍ തോമസ് പറഞ്ഞു.

-

അഭിപ്രായം എഴുതുക »

റാസല്‍ ഖൈയ്മയില്‍ മീന്‍പിടുത്തക്കാരെ അറസ്റ്റ് ചെയ്തു

April 23rd, 2008

നിരോധിച്ച വലകള്‍ ഉപയോഗിച്ച് മീന്‍ പിടിച്ചതിന് റാസല്‍ ഖൈയ്മയില്‍ മീന്‍പിടുത്തക്കാരെ അറസ്റ്റ് ചെയ്തു. അല്‍യാക്ക് എന്ന നിരോധിച്ച വലകള്‍ ഉപയോഗിച്ച് മീന്‍ പിടിച്ചതിനാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഈ വലകള്‍ ഉപയോഗിക്കുന്നത് യു.എ.ഇ. മത്സ്യബന്ധന നിയമത്തിന് എതിരാണ്.

-

അഭിപ്രായം എഴുതുക »

ഗ്ലോറിയ 2005

April 23rd, 2008

കുവൈറ്റിലെ മാര്‍ത്തോമ അഹമ്മദി പാരീഷ് ഏപ്രില്‍ 25ന് ഗ്ലോറിയ 2005 എന്ന പേരില്‍ ഇരുപത്തിയഞ്ചാം വാര്‍ഷികം ആഘോഷിക്കുന്നു. വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ലഭിക്കുന്ന തുക ആന്ധ്രാപ്രദേശിലെ ശ്രീകകുളം ഗ്രാമത്തില്‍ സേവനപ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കും.

-

അഭിപ്രായം എഴുതുക »

Page 122 of 157« First...102030...120121122123124...130140150...Last »

« Previous Page« Previous « നാഷ്ണല്‍ ഫോറം കുവൈറ്റ് വാര്‍ഷികാഘോഷം കാലാസന്ധ്യ 2008
Next »Next Page » റാസല്‍ ഖൈയ്മയില്‍ മീന്‍പിടുത്തക്കാരെ അറസ്റ്റ് ചെയ്തു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine