മനോജ് കുറൂരുമായി അഭിമുഖം ഏഷ്യാനെറ്റ് ചൊല്ലരങ്ങില്‍

May 1st, 2008

യുവ കവിയും ഈ വര്‍ഷത്തെ സാഹിത്യ അക്കാദമി കനക്ശ്രീ അവാര്‍ഡ് ജേതാവുമായ മനോജ് കുറൂരുമായുള്ള അഭിമുഖം വെള്ളിയാഴ്ച്ച ഏഷ്യാനെറ്റ് റേഡിയോ ചൊല്ലരങ്ങില്‍ പ്രക്ഷേപണം ചെയ്യും. രാവിലെ 8 മണിക്ക് ആരംഭിക്കുന്ന ചൊല്ലരങ്ങ് എന്ന പരിപാടിയിലെ കാവ്യജീവിതം എന്ന പംക്തിയിലാണ് അഭിമുഖം പ്രക്ഷേപണം ചെയ്യുക.

-

അഭിപ്രായം എഴുതുക »

കേരളം – വികസന പ്രതിസന്ധികള്‍: സംവാദം

April 30th, 2008

ഫ്രണ്ട്സ്‌ ഓഫ്‌ കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്‌, ഇന്ത്യന്‍ അസോസിയേഷന്‍, ഷാര്‍ജ സംഘടിപ്പിക്കുന്ന സംവാദം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ മെയ് 1ന് വ്യാഴാഴ്ച്ച, വൈകുന്നേരം 8 മണിക്ക്‌ പ്രൊഫ: കെ പാപ്പുട്ടി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ: വൈ എ റഹീം – പ്രസി: ഇന്ത്യന്‍ അസോസിയേഷന്‍, ഷാര്‍ജ, വിവിധ സംഘടനാ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും. എല്ലാവരുടേയും സജീവ സാന്നിധ്യം പ്രതീക്ഷിക്കുന്നു എന്ന് സംഘാടകര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

ചാവക്കാട് കൂട്ടായ്മ അബുദാബിയില്‍ മെയ് 1ന്

April 30th, 2008
ചാവക്കാടിന്റെ പ്രാദേശിക കൂട്ടായ്മയായ ബാച്ച് ചാവക്കാടിന്റെ പ്രഥമ ജനറല്‍ ബോഡി യോഗം മെയ് 1, 2008 വൈകീട്ട് 08:30ന് അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ (മിനി ഹാള്‍) വെച്ച് നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ശ്രീ. ഷറഫുദ്ദീനുമായി 050 5705291 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

-

അഭിപ്രായം എഴുതുക »

കെ.എസ്.സി. സാഹിത്യ വിഭാഗം ഉദ്ഘാടനം പൊയ്ത്തും കടവ് നിര്‍വഹിക്കും

April 29th, 2008

അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ഉദ്ഘാടനവും, മെയ് ദിനാഘോഷവും വ്യാഴാഴ്ച്ച കെ.എസ്.സി.യില്‍ നടക്കും. പ്രശസ്ത കഥാക്യത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ഉദ്ഘാടനം നിരവ്വഹിക്കും.
വിപിന്‍ ച്ന്ദ്രന്‍ മെയ്ദിന പ്രഭാഷണം നടത്തും. തുടര്‍ന്ന് കവി കുഴൂര്‍ വിത്സണ്‍ അവതരിപ്പിക്കുന്ന ചൊല്‍ക്കാഴ്ച്ച, നാടകം മറ്റ് കലാപരിപാടികള്‍ എന്നിവ അരങ്ങേറും.

-

അഭിപ്രായം എഴുതുക »

എസ്.എസ്.എഫ്. ജനറേഷന്‍ മീറ്റ്

April 29th, 2008

എസ്.എസ്.എഫ് 36-ാം സ്ഥാപക ദിനമായ നാളെ ജനറേഷന്‍ മീറ്റ് നടത്തുവാന്‍ രിസാല സ്റ്റഡി സര്‍ക്കിള്‍ അല്‍ ഐന്‍ സോണല്‍ കമ്മിറ്റി തീരുമാനിച്ചു. നാളെ വൈകിട്ട് 7 മണിക്ക് എസ്.വൈ.എസ്. ഓ‍ഡിറ്റോറിയത്തിലാണ് മീറ്റ്.

-

അഭിപ്രായം എഴുതുക »

Page 120 of 157« First...102030...118119120121122...130140150...Last »

« Previous Page« Previous « ടീം ദുബായ് കലാ സന്ധ്യ
Next »Next Page » കെ.എസ്.സി. സാഹിത്യ വിഭാഗം ഉദ്ഘാടനം പൊയ്ത്തും കടവ് നിര്‍വഹിക്കും »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine