കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ഉദ്ഘാടനം

May 1st, 2008

അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം ഉദ്ഘാടനവും, മെയ് ദിനാഘോഷവും ഇന്ന് കെ.എസ്.സി.യില്‍ നടക്കും. കഥാക്യത്ത് ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്, ഉദ്ഘാടനം നിരവ്വഹിക്കും. വിപിന്‍ ചന്ദ്രന്‍ മെയ്ദിന പ്രഭാഷണം നടത്തും. ചടങ്ങില്‍ വച്ച് ഗിരീഷ് കുനിയിലിന്റെ പുസ്തകം ശിഹാബുദ്ദിന്‍ പ്രകാശനം ചെയ്യും. ചൊല്‍ക്കാഴ്ച്ച, നാടകം മറ്റ് കലാപരിപാടികള്‍ എന്നിവ അരങ്ങേറും.

-

അഭിപ്രായം എഴുതുക »

വലപ്പാട് കരയാമുട്ടം സ്വദേശികളുടെ പ്രഥമ സംഗമം

May 1st, 2008

വലപ്പാട് കരയാമുട്ടം സ്വദേശികളുടെ കൂട്ടായ്മയുടെ പ്രഥമ സംഗമം വെള്ളിയാഴ്ച ഷാര്‍ജയില്‍ നടക്കും. ഷാര്‍ജ വിമാനത്താവളത്തിന് സമീപമുള്ള നാഷണല്‍ പാര്‍ക്കില്‍ രാവിലെ പത്ത് മുതലാണ് സംഗമം. കൂടൂതല്‍ വിവരങ്ങള്‍ക്ക് 050-4963345 എന്ന നമ്പറില്‍ വിളിക്കണം.

-

അഭിപ്രായം എഴുതുക »

ക്രിസ്ത്യന്‍ റൈറ്റേഴ്സ് ഫോറം അവാര്‍ഡ് ദാന സമ്മേളനം

May 1st, 2008

ഗള്‍ഫ് മലയാളി ക്രിസ്ത്യന്‍ റൈറ്റേഴ്സ് ഫോറം അവാര്‍ഡ് ദാന സമ്മേളനം ഇന്ന് ഷാര്‍ജയില്‍ നടക്കും. ഷാര്‍ജ വര്‍ഷിപ്പ് സെന്‍ററില്‍ രാത്രി എട്ടിനാണ് പരിപാടി. ഒറീസയില്‍ വധിക്കപ്പെട്ട മിഷനറി ഗ്രഹാം സ്റ്റെയിന്‍സിന്‍റെ ഭാര്യ പത്മശ്രീ ഗ്ലാഡിസ് സ്റ്റെയിന്‍സ് പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
റൈറ്റേഴ്സ് ഫോറം സാഹിത്യ മത്സരത്തിലെ വിജയികളെ സമ്മേളനത്തില്‍ ആദരിക്കും.

-

അഭിപ്രായം എഴുതുക »

ഫ്രണ്ട്സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ജിദ്ദയില്‍ ആരംഭിച്ചു

May 1st, 2008

ഉദ്ഘാടന മത്സരത്തില്‍ അല്‍ ദൊറാക് ക്ലബ് വിജയികളായി. രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് എ.സി.സി. യെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. മുസ്ലീം ലീഗ് നേതാവ് മായിന്‍ ഹാജി, ഷിഫാ ജിദ്ദാ പോളിക്ലിനിക് എം.ഡി. പി.എ. അഭ്ദുറഹ്മാന്‍ എന്നിവര്‍ നേരത്തെ കളിക്കാരുമായി പരിചയപ്പെട്ടു.

-

അഭിപ്രായം എഴുതുക »

അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്‍റിന് പുതിയ ഭരണ സമിതി

May 1st, 2008

യുണൈറ്റഡ് ഫ്രണ്ടിന്റെ പാനലില്‍ നിന്നും ജയിച്ച 14 പേരും മെമ്പേഴ്സ് മൂവ്മെന്‍റ് യൂണിറ്റിന്റെ പാനലില്‍ നിന്നും വിജയിച്ച 3 പേരുമാണ് സ്ഥാനമേറ്റത്. പ്രസിഡന്‍റ് ഡോ. സുധാകരന്‍, ജനറല്‍ സെക്രട്ടറി ജിമ്മി, ശശി സ്റ്റീഫന്‍, പോള്‍ മാസ്റ്റര്‍ എന്നിവര്‍ പ്രസംഗിച്ചു.

-

അഭിപ്രായം എഴുതുക »

Page 119 of 157« First...102030...117118119120121...130140150...Last »

« Previous Page« Previous « മനോജ് കുറൂരുമായി അഭിമുഖം ഏഷ്യാനെറ്റ് ചൊല്ലരങ്ങില്‍
Next »Next Page » ഫ്രണ്ട്സ് ഫുട്ബോള്‍ ടൂര്‍ണമെന്‍റ് ജിദ്ദയില്‍ ആരംഭിച്ചു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine