അനധികൃത റിക്രൂട്ട്മെന്റ് നിയമം മൂലം നിരോധിക്കാം

May 5th, 2008

അവകാശങ്ങള്‍ സംരക്ഷിക്കുന്ന ഇന്ത്യന്‍ ഭരണഘടനയിലെ നിയമങ്ങളേയും വകുപ്പുകളേയും കുറിച്ച് ഭൂരിഭാഗം പ്രവാസികളും അജ്ഞരാണെന്ന് പ്രശസ്ത അഭിഭാഷകന്‍ അഡ്വ. രാംകുമാര്‍ അഭിപ്രായപ്പെട്ടു.

ദോഹയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അനധികൃത റിക്രൂട്ട്മെന്‍റ് പോലുള്ള കാര്യങ്ങള്‍ നിയമ നിര്‍മ്മാണം മൂലം നിരോധിക്കാനാവുമെന്നും അഡ്വ. രാം കുമാര്‍ വ്യക്തമാക്കി. പ്രവാസികളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി ഗള്‍ഫിലെ കൂടുതല്‍ രാജ്യങ്ങളുമായി കുറ്റവാളികളെ പരസ്പരം കൈമാറുന്ന കരാരില്‍ ഇന്ത്യ ഒപ്പിടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. തൃശൂര്‍ സൗഹൃദ വേദി രക്ഷാധികാരി അഡ്വ. സി.കെ. മേനോന്‍, ആര്‍.ഒ. അബ്ദുല്‍ ഖാദര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

-

അഭിപ്രായം എഴുതുക »

പ്രവാസ ലോകത്തെ മാധ്യമ പ്രവര്‍ത്തനം

May 5th, 2008

ഖത്തറിലെ മലയാള മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറത്തിന്‍റെ അഭിമുഖ്യത്തില്‍ പ്രവാസ ലോകത്തെ മാധ്യമ പ്രവര്‍ത്തനം എന്ന വിഷയത്തില്‍ ചര്‍ച്ച സംഘടിപ്പിച്ചു.

ലോക മാധ്യമ ദിനത്തോട് അനുബന്ധിച്ചായിരുന്നു പരിപാടി. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ്, അഡ്വ. കെ. രാംകുമാര്‍, അഡ്വ. നിസാര്‍ കോച്ചേരി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. ഗാണ്ടനാമോ തടവില്‍ നിന്ന് മോചിപ്പിക്കപ്പെട്ട അല്‍ജസീറ ക്യാമറാമാന്‍ സാമി അല്‍ഹാജിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്ന പ്രമേയവും അവതരിപ്പിച്ചു.

-

അഭിപ്രായം എഴുതുക »

‘മിലന്‍ 2008’ അപൂര്‍വ്വ അനുഭവമായി

May 5th, 2008

പ്രശസ്ത കലാലയമായ തിരൂരങ്ങാടി പി.എസ്.എം.ഒ. കോളേജില്‍ പഠിച്ചവരുടെ യു.എ.ഇ.യിലെ പൂര്‍വ വിദ്യാര്‍ഥി സംഘടനയായ പി.എസ്.എം.ഒ. കോളേജ് അലുംനിയുടെ ഒത്തു ചേരല്‍ ‘മിലന്‍ 2008’ അപൂര്‍വ്വ അനുഭവമായി.

ഒരുമിച്ചിരുന്ന് പഠിച്ചവര്‍, പരസ്പരം സല്ലപിച്ചവര്‍, കുസൃതി കാട്ടിയവര്‍, കാമ്പസില്‍ നിന്ന് ഇണയെ കണ്ടെത്തിയവര്‍, അതിന് സാക്ഷിയായവര്‍… എല്ലാവരും ഒരുമിച്ചിരുന്ന് അനുഭവങ്ങള്‍ പങ്കിട്ടു. രാവിലെ 9ന് ഷാര്‍ജ ഗള്‍ഫ് ഏഷ്യന്‍ സ്കൂളില്‍ ആരംഭിച്ച പരിപാടികള്‍ രാത്രി 9 വരെ നീണ്ടു നിന്നു. ഏഴ് എമിറേറ്റ്‌സിലെയും കമ്മിറ്റികളുടെ നേതൃത്വത്തില്‍ എത്തിയ നൂറു കണക്കിന് പൂര്‍വ വിദ്യാര്‍ഥികളുടെ സംഗമം ‘മിലന്‍ 2008’ സാമൂഹിക പ്രവര്‍ത്തകനായ സബാ ജോസഫ് ഉദ്ഘാടനം ചെയ്തു.

പ്രസിഡന്റ് സീതി പടിയത്ത് അധ്യക്ഷനായിരുന്നു.

കേരള സാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിന് ബഷീര്‍ പടിയത്ത് കാഷ് അവാര്‍ഡും ഉപഹാരവും നല്കി.

2008ലെ സ്കോളര്‍ഷിപ്പ് ഉദ്ഘാടനം ഫാത്തിമ മെഡിക്കല്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഹുസൈന്‍ അബ്ബാസ് നിര്‍വഹിച്ചു. ജന. സെക്രട്ടറി എ. ഹമീദ് സ്വാഗതം ആശംസിച്ചു.

മാധ്യമപ്രവര്‍ത്തകനായ എം.സി.എ. നാസര്‍, സ്വാഗതസംഘം ചെയര്‍മാന്‍ സി.വി. അബ്ദുറഹ്മാന്‍, ജനറല്‍ കണ്‍വീനര്‍ അബ്ദുറഹ്മാന്‍ ഇടക്കുനി എന്നിവര്‍ ആശംസാപ്രസംഗം നടത്തി. വിവിധ കലാ പരിപാടികളും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

രക്തദാന ക്യാമ്പ് ഷാര്‍ജയില്‍

May 5th, 2008

ഷാര്‍ജ ദൈദ് മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് (ചൊവ്വ) നാളെ നടക്കും. വൈകിട്ട് നാലു മുതലാണ് പരിപാടി. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 050 – 670 65 35 എന്ന നമ്പറില്‍ ബന്ധപ്പെടണം.

-

അഭിപ്രായം എഴുതുക »

മൊയ്തീന്‍ നെക്കരാജ് പുതിയ KERA പ്രസിഡന്റ്

May 4th, 2008

ഈ വര്‍ഷത്തെ KERA യുടെ പ്രസിഡന്റ് ആയി പാലക്കാട് N.S.S. College of Engineering ലെ ശ്രീ മൊയ്തീന്‍ നെക്കരാജ് തിരഞ്ഞെടുക്കപ്പെട്ടു. യു.എ.ഇ. യിലുള്ള കേരളത്തിലെ എട്ട് എഞ്ചിനിയറിങ്ങ് കോളജുകളില്‍ നിന്നുള്ള പൂര്‍വ്വ വിദ്യാര്‍ഥികളുടെ കൂട്ടായ്മയാണ് KERA.

KERA – UAE യുടെ 2008ലെ വാര്‍ഷിക ദിന പരിപാടികള്‍ (KERA Fest 2008) ദുബായിലെ Renaissance ഹോട്ടലില്‍ വെച്ച് മെയ് 2ന് നടന്നു. യു.എ.ഇ.യിലെ ഇന്ത്യന്‍ കോണ്‍സല്‍ ജെനറല്‍ വേണു രാജാമണി ചടങ്ങില്‍ മുഖ്യ അതിഥി ആയിരുന്നു. സാംസ്കാരിക പരിപാടികളില്‍ മുഖ്യ അതിഥിയായി സിനിമാ നടന്‍ സിദ്ദീഖ് പങ്കെടുത്തു.

യു.എ.ഇ. യില്‍ ജോലി ചെയ്യുന്ന കേരളത്തില്‍ നിന്നുള്ള എല്ലാ എഞ്ചിനിയര്‍മാരുടെയും സഹകരണവും പങ്കാളിത്തവും കേരയെ ഫലപ്രദമായി മുന്നോട്ട് നയിക്കാന്‍ തുടര്‍ന്നും ഉണ്ടാവണമെന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് മൊയതീന്‍ അഭ്യര്‍ഥിച്ചു.

-

അഭിപ്രായം എഴുതുക »

Page 117 of 157« First...102030...115116117118119...130140150...Last »

« Previous Page« Previous « തിരൂര്‍ പ്രവാസികള്‍ കലാസന്ധ്യ സംഘടിപ്പിച്ചു
Next »Next Page » രക്തദാന ക്യാമ്പ് ഷാര്‍ജയില്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine