കെ.സി.വര്‍ഗീസ് അവാര്‍ഡ് കെ.എം.നൂറുദ്ദീനും സി.പി.രവീന്ദ്രനും

May 10th, 2008

രണ്ടാമത് കെ.സി.വര്‍ഗീസ് സ്മാരക അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഷാര്‍ജയിലെ വ്യവസായിയായ കെ. എം. നൂറുദ്ദീനും ഗള്‍ഫ് ടൈംസിന്റെ പ്രൊഡക്ഷന്‍ എഡിറ്ററായ സി.പി.രവീന്ദ്രനുമാണ് അവാര്‍ഡുകള്‍. ദോഹയിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്ററില്‍ മെയ് 15ന് നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ നല്‍കും. ഖത്തറിലെ ഇന്ത്യന്‍ സ്ഥാനപതി ജോര്‍ജ് ജോസഫ് ഉല്‍ഘാറ്റനം ചെയ്യുന്ന ചടങ്ങില്‍ പ്രമുഖ വ്യവസായിയായ സി.കെ.മേനന്‍, ബാബു മേത്തര്‍ എന്നിവര്‍ പങ്കെടുക്കും. ഉപ പ്രതിപക്ഷ നേതാവ് ജി.കാര്‍ത്തികേയനാണ് അവാര്‍ഡ് വിതരണം ചെയ്യുന്നത്.

-

അഭിപ്രായം എഴുതുക »

രശ്മിയുടെ സ്റ്റേജ് ഷോ കൈരളി ടി വി യില്‍

May 9th, 2008

സമദര്‍ശിനി ഷാര്‍ജക്ക് വേണ്ടി രശ്മി വിജയന്‍ രാധികാ തിലക്, സംഗീത്, പ്രദീപ് എന്നിവരുമായി അടുത്തയിടെ നടത്തിയ സ്റ്റേജ് ഷോ മെയ് 9ന് രാവിലെ യു.എ.ഇ. സമയം 10 മുതല്‍ കൈരളി ടി.വി. സംപ്രേഷണം ചെയ്യുന്നു. മൂന്ന് വെള്ളിയാഴ്ച്ചകളിലായിട്ടാവും പരിപാടിയുടെ സംപ്രേഷണം പൂര്‍ത്തിയാവുക.

കഴിഞ്ഞ വര്‍ഷത്തെ അമൃത ടി.വി.യിലെ ജനപ്രിയ പരിപാടിയായ Super Star Global ലെ യു.എ.ഇ യില്‍ നിന്നുള്ള സജീവ സാന്നിധ്യമായിരുന്നു രശ്മി.

-

അഭിപ്രായം എഴുതുക »

ശക്തികുളങ്ങര ബ്രദേഴ്സ് സില്‍വര്‍ ജൂബിലി

May 8th, 2008

കൊല്ലം ശക്തികുളങ്ങര നിവാസികളുടെ കൂട്ടായ്മയായ ശക്തികുളങ്ങര ബ്രദേഴ്സ് അസോസിയേഷന്‍ സില്‍വര്‍ ജൂബിലി ആഘോഷിക്കുന്നു. അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ ഈ മാസം ഒന്‍പതിന് രാവിലെ 10.30 മുതലാണ് ആഘോഷ പരിപാടി. , കെ.ബി മുരളി, ശ്രീകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും. വിവിധ കലാപരിപാടികളും അരങ്ങേറും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 5922510 എന്ന നമ്പറില്‍ വിളിക്കണം.

-

അഭിപ്രായം എഴുതുക »

വിഷു സംഗമം – പയ്യന്നൂര്‍ സൗഹൃദവേദി

May 7th, 2008

പയ്യന്നൂര്‍ സൗഹൃദവേദി ദുബായ്-ഷാര്‍ജ നോര്‍ത്തേണ്‍ എമിറേറ്റ്സ് യൂണിറ്റിന്റെ വിഷു സംഗമം ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനില്‍ നടന്നു. ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി അബ്ദുല്ല മല്ലിച്ചേരി ഉദ്ഘാടനം ചെയ്തു. സൗഹൃദവേദി പ്രസിഡന്‍റ് രമേശ് പയ്യന്നൂര്‍ അധ്യക്ഷത വഹിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

കെ.എസ്.സി. സാഹിത്യ വിഭാഗം ഉദ്ഘാടനം

May 7th, 2008

അബുദാബി കേരള സോഷ്യല്‍ സെന്‍റര്‍ സാഹിത്യ വിഭാഗത്തിന്‍റെ ഉദ്ഘാടനം എഴുത്തുകാരന്‍ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് നിര്‍വഹിച്ചു. സെന്‍റര്‍ അങ്കണത്തില്‍ നടന്ന ചടങ്ങില്‍ വിപിന്‍ ചന്ദ്രന്‍ മെയ്ദിന പ്രഭാഷണം നടത്തി. ഗിരീഷ് കുമാര്‍ കുനിയിലിന്‍റെ പുസ്തകം “സരോവര്‍ കോളനിയിലെ പൂങ്കോത” ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ് പ്രകാശനം ചെയ്തു. കവി കൂഴൂര്‍ വിത്സണ്‍ അവതരിപ്പിച്ച ചൊല്‍ക്കാഴ്ചയും വിവിധ കലാപരിപാടികളും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

Page 115 of 157« First...102030...113114115116117...120130140...Last »

« Previous Page« Previous « ബഷീര്‍ കഥാ പുരസ്കാരങ്ങള്‍ പ്രഖാപിച്ചു
Next »Next Page » വിഷു സംഗമം – പയ്യന്നൂര്‍ സൗഹൃദവേദി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine