സീസണല്‍ഫെസ്റ്റ് – 2008 അബുദാബിയില്‍

May 12th, 2008

മൂവാറ്റുപുഴ കോതമംഗലം നിവാസികളുടെ കൂട്ടായ്മയായ “ആശ്രയം – യു.എ.ഇ”, അബുദാബി യൂണിറ്റ് സംഘടിപ്പിച്ച “സീസണല്‍ഫെസ്റ്റ് – 2008” അബുദാബിയില്‍ നടന്നു. സാമൂഹ്യപ്രവര്‍ത്തകയും ഒക്യുപേഷന്‍ തെറാപ്പിസ്റ്റുമായ നമ്രത വിനയകുമാര്‍ – ‘മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള മാനസികബന്ധം’- എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിച്ചു.

-

അഭിപ്രായം എഴുതുക »

നവാസ് പുന്നൂരിന് ഷാര്‍ജയില്‍ സ്വീകരണം

May 12th, 2008

ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം യു.എ.ഇ യില്‍ എത്തിയ മാധ്യമ പ്രവര്‍ത്തകനും ചന്ദ്രിക ദിനപത്രത്തിന്‍റെ പീരിയോഡിക്കല്‍സ് എഡിറ്ററുമായ നവാസ് പുന്നൂരിന് ഷാര്‍ജ കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കുന്നു. ഇന്നു വൈകിട്ട് 9 മണിക്ക് ഷാര്‍ജ കെ.എം.സി.സി ഓഡിറ്റോറിയത്തിലാണ് സ്വീകരണ പരിപാടി.

-

അഭിപ്രായം എഴുതുക »

പ്രയേഴ്സ് ഫെല്ലോഷിപ്പിന്‍റെ വാര്‍ഷിക കണ്‍വെന്‍ഷന്‍

May 12th, 2008

ഇന്നും നാളെയും മറ്റന്നാളുമായി ദുബായ്‍ ഹോളി ട്രിനിറ്റി ചര്‍ച്ചില്‍ ദുബായ് പ്രയേഴ്സ് ഫെല്ലോഷിപ്പിന്‍റെ വാര്‍ഷിക കണ്‍വെന്‍ഷന്‍ നടക്കും. ഡോക്ടര്‍ തോമസ് ജോര്‍ജ് വചന ശുശ്രൂഷ നയിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 050-724 19 17 എന്ന നമ്പരില്‍ ബന്ധപ്പെടുക

-

അഭിപ്രായം എഴുതുക »

നിളോത്സവം 2008 ഖത്തറില്‍

May 12th, 2008

പാലക്കാടന്‍ നാട്ടരങ്ങിന്റെ നിളോത്സവം 2008 എന്ന സാംസ്കാരിക മേളയുടെ പോസ്റ്റര്‍ പുറത്തിറങ്ങി. ഖത്തറിലെ പാലക്കാട്ടുകാരുടെ കൂട്ടായ്മയാണ് പാലക്കാടന്‍ നാട്ടരങ്ങ്. ഖത്തര്‍ മലയാളി സമാജത്തില്‍ ഈ മാസം അവസാനമാണ് നിളോത്സവം 2008 അരങ്ങേറുക. ക്ലാസിക്കല്‍ നൃത്തം, ഫ്യൂഷ്യന്‍ സംഗീതം, ഗാനമേള, മറ്റ് കലാപരിപാടികള്‍ എന്നിവ ഉണ്ടാകും എന്ന് സംഘാടകര്‍ അറിയിച്ചു.

പ്രമുഖ ഗായകരായ വിനീത് ശ്രീനിവാസന്‍, ശ്വേത മോഹന്‍, രവിശങ്കര്‍, വൃന്ദ മേനന്‍, പല്ലവികൃഷ്ണ എന്നിവര്‍ ഗാനമേളയില്‍ പങ്കെടുക്കും.

റേഡിയോ ഏഷ്യയിലെ അവതാരകനായ രാജീവ് ചേറായി പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.

-

അഭിപ്രായം എഴുതുക »

GMMA 2008 അവാര്‍ഡ് ദാനം

May 10th, 2008

യു.എ.ഇ. കണ്ട ഏറ്റവും വര്‍ണ്ണശബളമായ ആഘോഷ പരിപാടികളോടെ GMMA2008 അവാര്‍ഡ് ദാനം നടന്നു. ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ ശ്രീ. വേണു രാജാമണി ചടങ്ങില്‍ സന്നിഹിതനായിരുന്നു.

ആജീവനാന്ത സംഭാവനക്കുള്ള അവാര്‍ഡ് ബോളിവുഡ് താര സുന്ദരിയായ വിദ്യ ബാലന്‍ ശ്രീ. എസ്. പി. ബാല സുബ്രഹ്മണ്യത്തിന് നല്‍കി.

തുടര്‍ന്ന് എസ്.പി.യുടെ നേതൃത്വത്തില്‍ യുവഗായക സംഘം ഗാന വിരുന്ന് അവതരിപ്പിച്ചു. ഗള്‍ഫിലെ ഏറ്റവും വലീയ സംഗീത നൃത്ത വിരുന്നില്‍ എസ്.പി.ബാലസുബ്രമണ്യം, സുജാത, വിദ്യ ബാലന്‍, കലാഭവന്‍ മണി, മധു ബാലകൃഷ്ണന്‍, ശ്വേത മേനന്‍, വിനീത് ശ്രീനിവാസന്‍, സയനോര, ജ്യോത്സ്ന, അഫ്സല്‍, ഫ്രാങ്കോ, ജോര്‍ജ് പീറ്റര്‍, റിമി ടോമി, വിധു പ്രതാപ് എന്നീ കലാകാരന്മാര്‍ പങ്കെടുത്തു.

Confident Group ഉം, Hyundai യും, Hit 96.7 FM റേഡിയോയുമായിരുന്നു മുഖ്യ പ്രായോജകര്‍.
Hyundaiയുടെ പുതിയ മോഡലായ i10 എന്ന കാറിന്റെ പ്രദര്‍ശനവും ചടങ്ങിനിടയില്‍ നടന്നു.

Hit 96.7 FMന്റെ അവതാരകര്‍ പരിപാടികള്‍ നിയന്ത്രിച്ചത് ചടങ്ങിനെ മികവുറ്റതാക്കുകയുണ്ടായി.

-

അഭിപ്രായം എഴുതുക »

Page 114 of 157« First...102030...112113114115116...120130140...Last »

« Previous Page« Previous « കെ.സി.വര്‍ഗീസ് അവാര്‍ഡ് കെ.എം.നൂറുദ്ദീനും സി.പി.രവീന്ദ്രനും
Next »Next Page » നിളോത്സവം 2008 ഖത്തറില്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine