മണലാരണ്യത്തിലെ ആദ്യത്തെ മലയാള ശബ്ദം എന്നറിയപ്പെടുന്ന യു.എ.ഇ.യിലെ ആദ്യത്തെ മലയാളം റേഡിയോ സ്റ്റേഷനായ റേഡിയോ ഏഷ്യയുടെ പതിനഞ്ചാം വാര്‍ഷിക ആഘോഷങ്ങള്‍ മെയ് 8 വ്യാഴാഴ്ച രാത്രി ദുബായിലെ അല്‍ നാസര്‍ ലീഷര്‍ ലാന്‍ഡില്‍ നടന്നു. ദുന്ദുഭി എന്ന് നാമകരണം ചെയ്യപ്പെട്ട പരിപാടിയില്‍ മലയാള സിനിമാ, ഗാന രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.
വാണി ജയറാം, ബിജു നാരായണന്‍ എന്നിവര്‍ പങ്കെടുത്ത ഗാനമേളയില്‍ യു.എ.ഇ.യുടെ പ്രിയ ഗായികയായ രശ്മിയും ഗാനങ്ങള്‍ ആലപിച്ചു.



അറബികഥയുടെ സംഗീത സംവിധായകനായ ബിജിപാല്‍, റേഡിയോ ഏഷ്യ അവതാരകരായ രാജീവ് കോടമ്പള്ളി, രാജീവ് ചെറായി എന്നിവരും ഗാനമേളയില്‍ പങ്കെടുത്തു. സലീം കുമാര്‍, മഞ്ജു പിള്ളൈ, ഹരിശ്രീ മാര്‍ട്ടിന്‍, ബൈജു എന്നിവര്‍ അവതരിപ്പിച്ച കോമഡി ഷോ സദസ്സിനെ രസിപ്പിച്ചു. വയലിന്‍ മാന്ത്രികനായ ബാലഭാസ്കറിന്റെ വയലിന്‍ വായന ശ്രദ്ധേയമായി. സുപ്രസിദ്ധ സിനിമാതാരം പൃഥ്വിരാജ് മുഖ്യ അതിഥിയായിരുന്നു.