കെ.സി വര്‍ഗീസ് അനുസ്മരണ യോഗം ദോഹയില്‍

May 18th, 2008

ഖത്തറിലെ സാമൂഹ്യ പ്രവര്‍ത്തകനായിരുന്ന കെ.സി വര്‍ഗീസിന്റെ അനുസ്മരണ യോഗം ദോഹയില്‍ നടന്നു. കെ.സി ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചടങ്ങില്‍ മികച്ച സാമൂഹ്യ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തകനും ഫൗണ്ടേഷന്‍റെ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ഷാര്‍ജയിലെ കെ.എം നൂറുദ്ദീന്‍, സി.പി രവീന്ദ്രന്‍ എന്നിവര്‍ക്കാണ് ഈ വര്‍ഷത്തെ പുരസ്ക്കാരങ്ങള്‍ ലഭിച്ചത്. ജി. കാര്‍ത്തികേയന്‍ എം.എല്‍.എ ചടങ്ങില്‍ മുഖ്യാതിഥി ആയിരുന്നു. ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ്, ഫൗണ്ടേഷന്‍ ചെയര്‍ പേഴ്സണ്‍ ആനി വര്‍ഗീസ്, ഡോ.മോഹന്‍ തോമസ് തുടങ്ങിയവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

അസ്ക മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നു

May 18th, 2008

അഞ്ചല്‍ സെന്‍റ് ജോണ്‍സ് കോളേജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ യു.എ.ഇ.യിലെ സംഘടനയായ അസ്ക മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നു. ഈ മാസം 23 ന് ദുബായ് കരാമ സെന്‍റര്‍ ഓഡിറ്റോറിയത്തില്‍ ഉച്ചയ്ക്ക് രണ്ട് മുതലാണ് പരിപാടി. വീണപൂവിന്‍റെ ജന്മശദാബ്ദി ആഘോഷങ്ങളുടെ പശ്ചാത്തലത്തില്‍ കാവ്യാജ്ഞലി എന്നാണ് പരിപാടിക്ക് പേരിട്ടിരിക്കുന്നതെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വീണപൂവിനെ അധികരിച്ചുള്ള വിവിധ പ്രഭാഷണങ്ങള്‍, സംഗീത് ശില്പം എന്നിവയും ഉണ്ടാകും. സാഹിത്യ അക്കാദമി അവാര്‍ഡ് നേടിയ ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ ചടങ്ങില്‍ ആദരിക്കും. വാര്‍ത്താ സമ്മേളനത്തില്‍ എ. നൗഷാദ്, വര്‍ഗീസ് രാജന്‍, ജോണ്‍ മത്തായി, ഷംനാദ് എന്നിവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

പത്മശ്രീ എം.എ. യൂസഫലിക്ക് സ്വീകരണം

May 17th, 2008

പത്മശ്രീ എം.എ. യൂസഫലി ക്ക് അബുദാബിയില്‍ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തില്‍ വന്‍ സ്വീകരണം ന്ല‍കി. അബുദാബി നാഷണല്‍ തീയറ്ററിലായിരുന്നു സ്വീകരണ പരിപാടി. അബുദാബി ചേംബര്‍ ഓഫ് കൊമേഴ്സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഡയറക്ടറും എം. കേ. ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടറുമായ പത്മശ്രീ എം. എ. യൂസഫലിക്ക് അബുദാബിയില്‍ വന്‍ സ്വീകരണമാണ് നല്‍കിയത്.

അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്‍റര്‍, ഇന്ത്യാ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ സെന്‍റര്‍, കേരള സോഷ്യല്‍ സെന്‍റര്‍, മലയാളി സമാജം എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലായിരുന്നു സ്വീകരണം. നാഷണല്‍ തീയറ്ററില്‍ നടന്ന ചടങ്ങിലേക്ക് വൈവിധ്യമാര്‍ന്ന കലാ പരിപാടികളുടേയും മുത്തുക്കുടകളുടേയും അകമ്പടിയോടെയാണ് യൂസഫലിയെ സ്വീകരിച്ചാനയിച്ചത്.

സ്വീകരണ പരിപാടിയില്‍ യു.എ.ഇ. ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍, യു.എ.ഇ. പ്രസിഡന്‍റിന്‍റെ മത കാര്യ ഉപദേഷ്ടാവ് ശൈഖ് അലി അല്‍ ഹാഷ്മി, യു.എ.ഇ. ഔഖാഫ് ചെയര്‍മാന്‍ ഡോ. ഹംദാന്‍ ബിന്‍ മുസല്ലം അല്‍ മസ്റോയി, ഡോ. ബി.ആര്‍. ഷെട്ടി, സണ്ണി വര്‍ക്കി, അക്ബര്‍ ഖാന്‍ തുടങ്ങിയവരും വിവിധ സംഘടനാ നേതാക്കളും പങ്കെടുത്തു.

നൂറോളം വരുന്ന സാമൂഹിക-സാംസ്കാരിക സംഘടനകള്‍ ചടങ്ങില്‍ യൂസഫലിക്ക് ഉപഹാരങ്ങള്‍ നല്‍കി. വിവിധ കലാപരിപാടികളും സ്വീകരണ ചടങ്ങിനോട് അനുബന്ധിച്ച് അരങ്ങേറി.

മറ്റൊരു ഇന്ത്യക്കാരനും ലഭിക്കാത്ത അത്യപൂര്‍വ്വമായ ഒരു സ്വീകരണ ചടങ്ങായി മാറി അബുദാബി നാഷണല്‍ തീയറ്ററിലേത്.

-

അഭിപ്രായം എഴുതുക »

കേരള പ്രോപ്പര്‍ട്ടി എക്സ്പോ – 2008

May 15th, 2008

കേരള ബില്‍ഡേഴ്സ് ഫോറത്തിന്റെ “കേരള പ്രോപ്പര്‍ട്ടി എക്സ്പോ – 2008” മെയ് 15 മുതല്‍ 17 വരെ ദുബായിലെ എയര്‍പോര്‍ട്ട് എക്സ്പോയില്‍ നടക്കും. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 50 പ്രമുഖ ബില്‍ഡര്‍മാരുടെ വിവിധ നഗരങ്ങളിലുള്ള വ്യത്യസ്ത പ്രോജക്റ്റുകള്‍ മേളയില്‍ പ്രദര്‍ശിക്കപ്പെടും. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയും എച്.ഡി.എഫ്.സി. ബാങ്കും സംയുക്തമായാണ് പ്രദര്‍ശനം സ്പോണ്‍സര്‍ ചെയ്യുന്നത്. കെ.ബി.എഫ്. ചെയര്‍മാനും ഇന്‍ഫ്ര ഹൌസിങ്ങ് ഡയറക്ടറുമായ ജോര്‍ജ്ജ് ഇ. ജോര്‍ജ്ജിന്റെയും, കെ.ബി.എഫ്. ജോയിന്റ് സെക്രട്ടറിയും എക്സിബിഷന്‍ കമ്മിറ്റി കണ്‍വീനറുമായ ഡോ. നജീബ് സക്കറിയയുടേയും നേതൃത്വത്തിലാണ് മേള സംഘടിപ്പിക്കപ്പെടുന്നത്.

പ്രമുഖ ബില്‍ഡര്‍മാരുടെ റസിഡന്‍ഷ്യല്‍ പ്രോപ്പര്‍ട്ടികളുടെ ഒരു നിര തന്നെ പ്രദര്‍ശനത്തിലുണ്ടാകും. തികച്ചും നൂതന സൌകര്യങ്ങളുള്ള വിവിധ പ്രോജക്ടുകളെ കുറിച്ച് കൂടുതലറിയാന്‍ പ്രദര്‍ശനം ഉപഭോക്താക്കള്‍ക്ക് സൌകര്യം ഒരുക്കും. വയര്‍ഫ്രീ ഇന്റര്‍നെറ്റ്, ബയോമെട്രിക്ക് എന്‍ട്രി, വീഡിയോ ഡോര്‍ഫോണ്‍ എന്നിങ്ങനെ ആകര്‍ഷണങ്ങള്‍ നിരവധിയാണ്. കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് വിപണി വളരുന്നതിനൊപ്പം തന്നെ കമ്പനികള്‍ വളരെ നൂതനവും ഇക്കോ-ഫ്രണ്ട്ലിയുമായ റസിഡന്‍ഷ്യല്‍ അപ്പാര്‍ട്ടുമെന്റുകളുമായും രംഗത്തെത്തുന്നു. ആഡംബരങ്ങള്‍ക്ക് മാത്രമല്ല ആത്മീയവും ബൌദ്ധികവുമായ സൌകര്യങ്ങള്‍ വരെ ഇപ്പോള്‍ മുന്‍ നിര അപ്പാര്‍ട്ടുമെന്റുകളില്‍ ലഭ്യമാണ്.

കഴിഞ്ഞ നാലു വര്‍ഷങ്ങളായി വളരെ വിജയകരമായ രീതിയില്‍ കെ.ബി.എഫ്. കേരള പ്രോപ്പര്‍ട്ടി എക്സ്പോ നടത്തി വരുന്നു. ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ റിയല്‍ എസ്റ്റേറ്റ് എക്സ്പോ എന്ന സ്ഥാനം ഇപ്പോള്‍ കേരള പ്രോപ്പര്‍ട്ടി എക്സ്പോയ്ക്കുണ്ട്. ഓരോ വര്‍ഷവും സ്പോണ്‍സര്‍മാരുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ദ്ധനവ് അതിന്റെ പ്രതിഫലനമാണ് എന്ന് പ്രദര്‍ശനത്തിന്റെ സംഘാടകരായ ഇംപ്രസാരിയോ ഇവന്റ് മാനേജ്മെന്റ് എം.ഡി. ഹരീഷ് ബാബു പറഞ്ഞു.

ഭവന നിര്‍മ്മാണ വായ്പ നല്‍കാന്‍ കേരളത്തിലെ മിക്ക ന്യൂ-ജനറേഷന്‍ ബാങ്കുകളും ഉന്നം വയ്ക്കുന്നത് പ്രവാസി മലയാളികളെയാണ്. പ്രവാസികള്‍ കൂടി അപ്പാര്‍ട്ട്മെന്റുകളില്‍ നിക്ഷേപിക്കുന്നതോടെ, ആഡംബര അപ്പാര്‍ട്ടുമെന്റുകളുടെ ഡിമാന്റ് ഇനിയും കൂടും. തദ്ദേശീയ/പ്രവാസി മലയാളികളുടെ അനുദിനം മാറിക്കൊണ്ടിരിക്കുന്ന താത്പര്യങ്ങളും അപ്പാര്‍ട്ടുമെന്റുകളുടെ ഡിമാന്റ് കൂട്ടിയിട്ടുണ്ട്. നഗര മധ്യത്തില്‍ തിരക്കുകളില്ലാത്ത ഒറ്റപ്പെട്ടു നില്‍ക്കുന്ന വീട് എന്ന പഴയ കാഴ്ചപ്പാട് മാറി ഇന്ന് സാമൂഹിക ജീവിതം ജനങ്ങള്‍ കൂടുതല്‍ ഇഷ്ടപ്പെടാന്‍ തുടങ്ങിയതോടെ ഫ്ലാറ്റ് ജീവിതവും അവര്‍ക്ക് പ്രിയങ്കരമായി.

കഴിഞ്ഞ രണ്ട് വര്‍ഷത്തിനകത്ത് കൊച്ചിയിലെ അപ്പാര്‍ട്ടുമെന്റുകളില്‍ നിക്ഷേപം നടത്തിയവര്‍ക്ക് ഇരട്ടി ലാഭം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഒരു മെട്രോ നഗരത്തില്‍ ജീവിക്കുന്ന സൌകര്യങ്ങളും സ്വന്തം നാട് എന്ന തോന്നലും കൂടിയാകുമ്പോള്‍, കൊച്ചി പ്രവാസികളുടെ ഇഷ്ട സ്ഥലമായി മാറുന്നു. കൊച്ചിയിലെ ഐ.ടി. മേഖലയുടെ വളര്‍ച്ചയും തൊഴില്‍ സാധ്യതകളും കൊച്ചിയില്‍ സെറ്റില്‍ ചെയ്യാന്‍ യുവ തലമുറയെ പ്രേരിപ്പിക്കുന്നുണ്ട്.

ബില്‍ഡര്‍മാരുടെ പ്രവര്‍ത്തന പരിചയം, പ്രശസ്തി, വിശ്വസ്തത, ഗുണമേന്മ, ചട്ടങ്ങള്‍ പാലിക്കുന്നതിലെ ഉറപ്പ് എന്നിവ റിയല്‍ എസ്റ്റേറ്റ് വിപണിയിലെ പ്രധാന ഘടകങ്ങളാണ് എന്നും കെ.ബി.എഫ്. പത്രക്കുറിപ്പില്‍ പറഞ്ഞു.

-

അഭിപ്രായം എഴുതുക »

IGNOU ബിരുദദാന ചടങ്ങ് സൗദിയില്‍

May 14th, 2008

ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയുടെ സൗദി അറേബ്യയിലെ രണ്ടാം ബിരുദദാന ചടങ്ങ് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് അങ്കണത്തില്‍ നടന്നു. വിവിധ കോഴ്സുകളില്‍ വിജയികളായ 70 പേര്‍ കോണ്‍സല്‍ ജനറല്‍ ഡോ. ഔസാഫ് സഈദില്‍ നിന്ന് ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ ഏറ്റുവാങ്ങി. എം.എ ഇംഗ്ലീഷില്‍ സ്വര്‍ണ മെഡലിന് അര്‍ഹയായ സാജിദ ഫഖ്രിക്കും ബി.എയില്‍ സ്വര്‍ണ മെഡല്‍ നേടിയ ആലിയ ഹമീദലിക്കും പ്രത്യേക ഉപഹാരങ്ങള്‍ നല്‍കി.

-

അഭിപ്രായം എഴുതുക »

Page 111 of 157« First...102030...109110111112113...120130140...Last »

« Previous Page« Previous « തളിക്കുളം പ്രവാസി അസോസിയേഷന്‍ നാലാം വാര്‍ഷികം
Next »Next Page » കേരള പ്രോപ്പര്‍ട്ടി എക്സ്പോ – 2008 »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine