കുവൈറ്റ് ഫാദര്‍ അമീര്‍ ശൈഖ് സാദ് അല്‍ സബായുടെ നിര്യാണത്തില്‍ കുവൈറ്റ് തനിമ അനുശോചന യോഗം സംഘടിപ്പിച്ചു. ശൈഖ് സാദ് ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നെന്ന് യോഗം അഭിപ്രായപ്പെട്ടു.
കുവൈറ്റ് ഫാദര്‍ അമീര്‍ ശൈഖ് സാദ് അല്‍ സബായുടെ നിര്യാണത്തില്‍ കുവൈറ്റ് തനിമ അനുശോചന യോഗം സംഘടിപ്പിച്ചു. ശൈഖ് സാദ് ഇന്ത്യയുടെ അടുത്ത സുഹൃത്തായിരുന്നെന്ന് യോഗം അഭിപ്രായപ്പെട്ടു.
-
തളിപ്പറമ്പ് സര്‍ സയ്യിദ് കോളജ് പൂര്‍വ വിദ്യാര്‍ത്ഥികളുടെ കൂട്ടായ്മയായ സ്കോട്ടയുടെ അഞ്ചാം വാര്‍ഷികം ദുബായില്‍ ആഘോഷിച്ചു. എലൈറ്റ് ഇംഗ്ലീഷ് സ്കൂളില്‍ നടന്ന ആഘോഷ പരിപാടിയില്‍ പ്രൊഫ. വി. ഭട്ടതിരിപ്പാട് മുഖ്യാതിഥി ആയിരുന്നു. സ്കോട്ട പ്രസിഡന്‍റ് ബി. മുഹമ്മദ് അധ്യക്ഷത വഹിച്ചു. ഷിഹാബുദ്ദീന്‍ പൊയ്ത്തുംകടവ്, പ്രൊഫ. ലുഖ്മാന്‍, ലുത്ഫുദ്ദീന്‍, അഡ്വ. ആഷിക്ക്, മഹമ്മൂദ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.
-
എല്‍. ഡി. എഫ്. സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷിക ആഘോഷത്തോട് അനുബന്ധിച്ച് അബുദാബി യുവ കലാ സാഹിതി സെമിനാര്‍ സംഘടിപ്പിക്കും. “എല്‍. ഡി. എഫ്. സര്‍ക്കാരിന്റെ വികസന കാഴ്ച്ചപ്പാട്” എന്ന വിഷയത്തിലാണ് സെമിനാര്‍. സെമിനാറില്‍ ബഹു. റവന്യു വകുപ്പ് മന്ത്രി ശ്രീ. കെ. പി. രാജേന്ദ്രന്‍ പങ്കെടുക്കും എന്ന് സംഘാടകര്‍ അറിയിച്ചു. മെയ് 22 വ്യാഴാഴ്ച രാത്രി 8 മണിക്ക് കേരള സോഷ്യല്‍ സെന്റര്‍ മിനി ഹാളിലാണ് പരിപാടി.
-
സൂര്യ ക്യഷ്ണമൂര്‍ത്തി സംവിധാനം ചെയ്യുന്ന സൂര്യ ഇന്ത്യ ഫെസ്റ്റിവല്‍ ഈ മാസം 21ന് ദുബായില്‍ അരങ്ങേറും. ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വൈകിട്ട് 8 മണിക്കാണ് പരിപാടി. യു. എ. ഇ. എക്സ്ചേഞ്ച് ആണ് മുഖ്യ പ്രായോജകര്‍.
-
അലൈന്‍ ഗില്‍ഗാല്‍ ചര്‍ച്ച് ഓഫ് ഗോഡിന്‍റെ ആഭിമുഖ്യത്തില്‍ തിങ്കളാഴ്ച സംഗീത വിരുന്ന് സംഘടിപ്പിക്കുന്നു. രാത്രി എട്ട് മുതല്‍ 10 വരെ യൂത്ത് സെന്‍ററിലാണ് പരിപാടി. സേക്രട്ട് ബീറ്റ്സ്, ഡിവൈന്‍ വോയ്സ് എന്നീ ടീമുകള്‍ ഗാനങ്ങള്‍ ആലപിക്കും.
-