സത്യവും അസത്യവും വേര്‍തിരിച്ചറിയുക – കാന്തപുരം

May 30th, 2008

സത്യവും അസത്യവും വേര്‍ തിരിച്ചറിഞ്ഞ്‌ സത്യത്തിന്റെ കൂടെ നില കൊള്ളുവാന്‍ അഖിലേന്ത്യാ സുന്നി ജം ഇയ്യത്തുല്‍ ഉലമ ജന.സെക്രട്ടറി കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ആഹ്വാനം ചെയ്ത്‌. സുന്നി യുവജന സംഘം മുസ്വഫ എസ്‌. വൈ. എസ്‌. കമ്മിറ്റി, ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ സംഘടിപ്പിക്കുന്ന ഒരു മാസക്കാലത്തെ കാമ്പയിന്‍ ഉദ്ഘാടന സന്ദേശം നല്‍കുകയായിരുന്നു കാന്തപുരം.

സത്യവും അസത്യവും വേര്‍തിരിച്ച്‌ മനസ്സിലാക്കാന്‍ പണ്ഡിതര്‍ക്കേ കഴിയൂ. സാധാരണക്കാരന്‍ വ്യാജ സിദ്ധന്മാരുടെയും മറ്റും വലയില്‍ അകപ്പെടുന്നത്‌ സത്യവും അസത്യവും വേര്‍തിരിച്ച്‌ മനസ്സിലാക്കാന്‍ കഴിയാത്തത്‌ കൊണ്ടാണ്‌. മുഹമ്മദ്‌ നബി(സ) തങ്ങളുടെ പ്രബോധന കാലഘട്ടത്തില്‍ തന്നെ നബി യാണെന്ന് വാദിച്ച്‌ വ്യാജന്മാര്‍ രംഗ പ്രവേശം ചെയ്തിരുന്നു. അതിനാല്‍ തന്നെ പണ്ഡിതന്മാര്‍ ഇത്തരം വ്യാജന്മാര്‍ക്കെതിരില്‍ എന്നും നില കൊണ്ടിട്ടുണ്ട്‌. അല്ലാഹുവുമായി ആരാധനയിലൂടെ കൂടുതല്‍ അടുത്തവര്‍ക്ക്‌ ആതിമീയ ചെതന്യവും അസാധാരണത്വവും കൈ വരിക എന്നത്‌ ഖുര്‍ ആന്‍ കൊണ്ടും ഹദീസ്‌ കൊണ്ടും തെളിയിക്കപ്പെട്ടതാണു. അത്‌ പോലെ വിശുദ്ധ ഖുര്‍ ആന്‍ , ഹദീസുകള്‍ തുടങ്ങിയ ഉപയോഗിച്ചുള്ള ചികിത്സയും ഇ സ്‌ ലാം അനുവദിച്ചതും നബി(സ) പഠിപ്പിച്ചതുമാണ്‌. എന്നാല്‍ ഇതിന്റെ മറവില്‍ കപടന്മാര്‍ രംഗത്ത്‌ വന്നതുള്ളത്‌ ഒരു യാഥാര്‍ത്ഥ്യമാണെന്നും കാന്തപുരം പറഞ്ഞു. ആതിമീയത എന്നത്‌ സത്യ വിശ്വാമുള്ളവര്‍ക്ക്‌ കൈവരുന്ന അവസ്ഥയാണ്‌ . അതിനെ നിശേധിയ്ക്കുവാന്‍ കഴിയില്ല. എന്നാല്‍ ഇസ്‌ലാമില്‍ പൗരോഹിത്യം ഇല്ല. ആര്‍ക്കും ദൈവികത കല്‍പ്പിക്കുന്നുമില്ല ഇസ്ലാം. കാന്തപുരം പ്രസ്ഥാവിച്ചു.

ഇപ്പോള്‍ ആരോപണ വിധേയരായിക്കൊണ്ടിരിക്കുന്ന വ്യാജ സിദ്ധന്മാര്‍ക്കെതിരെ സുന്നി പണ്ഡിതന്മാരുടെ നിലപാട്‌ അത്തരം ആളുകളുടെ രംഗ പ്രവേശത്തോടെ തന്നെ വ്യക്തമാക്കിയിട്ടുള്ളതും അത്തരം വ്യാജ ത്വരീഖത്തിനെതിരിലും കള്ള സിദ്ധന്മാരെക്കെതിരിലും നിരന്തരം പ്രഭാഷണങ്ങളിലൂടെയും , ഗ്രന്ഥ രചനയിലൂടെയും , വാദ പ്രതിവാദങ്ങളിലൂടെയും സാധാരണക്കാരെ ബോധവത്‌ കരണം നടത്തിക്കൊണ്ടിരിക്കുന്നുണ്ട്‌. എന്നാല്‍ ഇപ്പോള്‍ അത്തരക്കാരില്‍ ചിലര്‍ക്കെതിരില്‍ നടപടികളും ജനരോഷവും ഉയര്‍ന്ന സാഹചര്യത്തില്‍ ഇസ്‌ലാമിന്റെ പേരില്‍ തന്നെ പ്രവര്‍ത്തിക്കുന്ന തികച്ചും വ്യാജ ഇസ്‌ലാമിന്റെ ആളുകളായ മുജാഹിദ്‌, ജമാ അത്തെ ഇസ്‌ലാമി തുടങ്ങിയ പ്രസ്ഥാനക്കാര്‍ അവസരം മുതലെടുത്ത്‌ സുന്നി സമൂഹത്തിന്റെയും പണ്ഡിതരുടെയും പേരില്‍ ഇത്തരം വ്യാജന്മാരെ അടിച്ചേല്‍പ്പിക്കാനും, ആനുകാലിക സംഭവങ്ങള്‍ മറയാക്കി യഥാര്‍ത്ഥ പണ്ഡിതരെയും നബി കുടുംബത്തെയും ഇകള്‍ത്താനും, ഇസ്‌ലാമിന്റെ ആചാരങ്ങളെ മൊത്തത്തില്‍ അവഹേളിക്കാനും ശ്രമിച്ച്‌ കൊണ്ടിരിക്കുന്നത്‌ എതിര്‍ക്കപ്പെടേണ്ടതാണെന്ന് അബ്‌ദുല്‍ ഹമീദ്‌ സഅദി ഈശ്വര മംഗലം പറഞ്ഞു.

കാമ്പയിന്റെ ഭാഗമായി നടക്കുന്ന പ്രഭാഷണ വേദികളിലും ചര്‍ച്ചാ സംഗമങ്ങളിലും ക്രിയാത്മകമായി പങ്കെടുത്ത്‌ വിജയിപ്പിക്കാന്‍ അദ്ധേഹം അഭ്യര്‍ത്ഥിച്ചു.

മുസ്വഫ ശ അബിയ പത്തില്‍ നടന്ന ഉദ്ഘാടന സമ്മേളനത്തില്‍‍ പ്രസിഡണ്ട്‌ ഒ. ഹൈദര്‍ മുസ്‌ലിയാര്‍ അദ്ധ്യക്ഷത വഹിച്ചു. അബ്‌ദുല്‍ ഹമീദ്‌ ശര്‍വാനി, ആറളം അബ്‌ദുറഹ്‌മാന്‍ മുസ്‌ലിയാര്‍, പി.പി.എ. റഹ്‌മാന്‍ മൗലവി കല്‍ത്തറ, അബ്‌ദുല്‍ റഉൂഫ്‌ സഖാഫി, ഇബ്‌റാഹിം മുസ്‌ലിയാര്‍ തുടങ്ങി നിരവധി പേര്‍ സംബന്ധിച്ചു.

– ബഷീര്‍ വെള്ളറക്കാട്

-

അഭിപ്രായം എഴുതുക »

ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത; മുസ്വഫ എസ്‌.വൈ.എസ്‌. കാമ്പയിന്‍

May 29th, 2008

ഭൗതികമായ താത്‌പര്യങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനായി ആത്മീയത മറയാക്കി ജനങ്ങളെ ചൂഷണം ചെയ്യുന്നാവര്‍ക്കെതിരെ ജാഗ്രത പുലര്‍ത്തേണ്ടതിനും ആനികാലിക സംഭവ വികാസങ്ങളില്‍ അവസരം മുതലെടുത്ത്‌ പണ്ഡിതന്മാരെയും ,സയ്യിദന്മാരെയും, നിസ്വാര്‍ത്ഥമായി സേവനം അനുഷ്ടിക്കുവരെയും അവഹേളിക്കാന്‍ ശ്രമിയ്ക്കുന്ന പുത്തന്‍ വാദികളുടെ കുതത്രങ്ങള്‍ക്കെതിരെയും പൊതുജന ബോധവത്‌കരണ പരിപാടിയുടെ ഭാഗമായി ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്‌. വൈ. എസ്‌. കമ്മിറ്റി സംഘടിപ്പിക്കുന്ന കാമ്പയിന്‍ ഇന്ന് രാത്രി മുസ്വഫ ശഅബിയ 10ലെ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയില്‍ ഉദ്ഘാടനം ചെയ്യുന്നു. പ്രമുഖ പണ്ഡിതന്മാര്‍ സംബന്ധിക്കുന്നതാണ്‌.

ഒരു മാസ ക്കലയളവില്‍ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി പ്രമുഖ പണ്ഡിതന്മാരെ പങ്കെടുപ്പിച്ച്‌ ചര്‍ച്ചാ വേദികള്‍, ടേബില്‍ ടോക്ക്‌, പ്രഭാഷണങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ നടത്തുതാണെന്ന് സംഘാടകര്‍ അറിയിച്ചു. പ്രസ്ഥുത വിഷയത്തില്‍ സംശയ നിവാരണത്തിനുള്ള അവസരം ഒരുക്കുതാണ്‌. വിഷയവുമായി സംബന്ധിച്ച ചോദ്യങ്ങള്‍ / സംശയങ്ങള്‍ ജൂണ്‍ 15 നു മുന്നെ കിട്ടുന്ന വിധത്തില്‍. മുസ്വഫ എസ്‌.വൈ.എസ്‌ , പി.ബി.നമ്പര്‍ 13188, അബുദാബി യു. എ. ഇ. എന്ന വിലാസത്തിലും prachaarakan@gmail.com എന്ന ഇ-മെയിലിലും അയക്കാവുന്നതാണ്‌.

– ബഷീര്‍ പി. ബി. വെള്ളറക്കാട്

-

അഭിപ്രായം എഴുതുക »

കപട ആത്മീയത: ദോഹയില്‍ പ്രഭാഷണം

May 28th, 2008

കപട ആത്മീയതയേയും അതിന്റെ അപകടങ്ങളെയും തുറന്നുകാട്ടാന്‍ വേണ്ടി ഖത്തര്‍ ഇന്ത്യന്‍ ഇസ്ലാ ഹി സെന്റര്‍ പ്രഭാഷണം സംഘടിപ്പിക്കുന്നു. മേയ് 30 വെള്ളിയാഴ്ച വൈകുന്നേരം ആറരയ്ക്ക് ഫനാര്‍ലാണ് പരിപാടി . കെ. എന്‍. എം. സംസ്ഥാന സിക്രട്ടറി അലി പത്തനാപുരമാണ് മുഖ്യ പ്രഭാഷകന്‍. അഡ ഇസ്മായില്‍ നന്മണ്ടയും പരിപാടിയില്‍ സംസാരിക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് 4358739 എന്ന നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

-

അഭിപ്രായം എഴുതുക »

അതിര്‍ത്തികള്‍ക്കതീതനായി എം. എഫ്. ഹുസ്സൈന്‍..!

May 26th, 2008
അത്യപൂര്‍വമായ ഒരു ചിത്രകലാ പ്രദര്‍ശനമാണ് ഇന്ത്യന്‍ സ്ഥാനപതി കാര്യാലയം മെയ് 24നു വൈകുന്നേരം ഒരുക്കിയത്.

ഭാരതീയരായ ചിത്രകാരന്മാരോടൊപ്പാം തദ്ദേശീയ ചിത്രകാരന്മാരെയും ഉള്‍പ്പെടുത്തി മുപ്പത്തിരണ്ടു കലാകാരന്മാരുടെ ചിത്രങ്ങള്‍‍ പുതിയ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന്റെ വിശാലമായ ഹാളില്‍ അണി നിരത്തുവാനുള്ള സഹൃദയത്വം പുതിയ സ്ഥാനപതി ശ്രീ അനില്‍ വാധ്വായ്ക്കുണ്ടായി. ഏറെ വിശകലനം ചെയ്യപ്പെടേണ്ട ചിത്രങ്ങളായിരുന്നു അവയില്‍ പലതും.

സ്വാഗത പ്രസംഗത്തില്‍ നിങ്ങള്‍ക്ക് ഞാനൊരു അതിശയം നല്‍കുന്നു എന്ന് ശ്രീ അനില്‍ വാധ്വ പറഞ്ഞു തുടങ്ങുകയും വൈദ്യുതി വിതരണം നിലച്ചു പോവുകയും ചെയ്തപ്പോള്‍ ഇതെന്തല്‍ഭുതം എന്നന്ധാളിച്ചു നിന്ന സദസ്സിന് തുടര്‍ന്നു വന്ന വൈദ്യതി വെളിച്ചത്തില്‍ തെളിഞ്ഞത് ശുഭ്ര വസ്ത്ര ധാരിയായി മന്ദസ്മിതവുമായി നില്‍ക്കുന്ന ആ അതുല്യ ചിത്രകാരനായാണ്.

ഇന്ത്യന്‍ സ്ഥാനപതി ശ്രീ അനില്‍ വാധ്വാ ശ്രീ എം എഫ് ഹുസ്സൈനോടൊപ്പം ഉത്ഘാടനവേളയില്‍

മാധുരിയുടെ മധുരിമ മുഴുവന്‍ വിളിച്ചറിയിക്കുന്ന മന്ദഹാസത്തോടെ ഭാരതത്തിന്റെ എക്കാലത്തേയും വലിയ ചിത്രകാരന്മാരിലൊരാളായ സാക്ഷാല്‍ എം. എഫ്. ഹുസ്സൈന്‍. ദുബൈയില്‍ നിന്നും ഈ പ്രദര്‍ശനം ഉത്ഘാടനം ചെയ്യാന്‍ മാത്രമായി എത്തിയതായിരുന്നു അദ്ദേഹം. ചുരുങ്ങിയ വാക്കുകളിലൊതുക്കിയ ഉത്ഘാടന പ്രസംഗത്തിനു ശേഷം എല്ലാ ചിത്രങ്ങളും നടന്നു കണ്ട ശ്രീ ഹുസ്സൈന്‍ ഏറെ സംതൃപ്തി പ്രകടിപ്പിച്ചു. എല്ലാ ചിത്രകാരന്മാരെയും നേരിട്ടു പരിചയപ്പെടുകയും കയ്യൊപ്പു നല്‍കുകയും ചെയ്തു.

ശ്രീ എം എഫ് ഹുസ്സൈനുംഗ്ലാസ്സ് ചിത്രകാരന്‍ ശ്രീ പ്രഭാകരനും

ഗ്ലാസ്സ് ചിത്രകാരനായ ശ്രീ പ്രഭാകരന്റെ ചിത്രപ്രദര്‍ശനത്തിനു ശേഷം എംബസ്സി നടത്തുന്ന ശ്രദ്ധേയമായ ചിത്ര പ്രദര്‍ശനമായിരുന്നു ഇത്. ഇന്ത്യന്‍ കലാകാരന്മാരോടൊപ്പം തദ്ദേശീയ കലാ കാരന്മരേയും പോത്സാഹിപ്പിക്കേണ്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള സൌഹൃദത്തിന്റെ ഉത്തമ മാതൃകയാണന്ന് ഇന്ത്യന്‍ സ്ഥാനപതി ശ്രീ അനില്‍ വാധ്വ പറഞ്ഞു.

ഈ. ജി. മധു
മസ്കറ്റ്

-

അഭിപ്രായം എഴുതുക »

“അസ്ക” യുടെ പിറന്നാള്‍ – കാവ്യഞ്ജലി-2008

May 26th, 2008

അഞ്ചല്‍ സെന്റ് ജോണ്‍സ് കൊളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ യൂ. ഏ. ഇ. കൂട്ടായ്മയായ “അസ്ക” യുടെ മൂന്നാം ജന്മദിനം വിവിധ പരിപാടികളോടെ ദുബായി കരാമ സെന്ററില്‍ വെച്ച് ആഘോഷിച്ചു. മഹാകവി കുമാരനാശാന്റെ “വീണപൂവ്” എന്ന ഖണ്ഡകാവ്യത്തിന്റെ ജന്മശതാബ്ദി വര്‍ഷത്തില്‍ അസ്കയുടെ മൂന്നാം ജന്മദിനം ആശാന് സമര്‍പ്പിച്ച സ്മരണാഞ്ജലി ആയി മാറുകയായിരുന്നു. മഹാകവിയുടെ സ്മരണകളിരമ്പി നിന്ന അഘോഷ പരിപാടികളില്‍ വീണപൂവിനെ അധികരിച്ച് ശ്രീ. മുരളീ മംഗലത്തും കലാമണ്ഡലം സുജാതയും ചേര്‍ന്ന് ചിട്ടപ്പെടുത്തിയ നൃത്ത സംഗീത ശില്പം അവതരിപ്പിക്കപ്പെട്ടു.

ചെറുകഥക്കുള്ള കേരളാ സാഹിത്യ അക്കാദമി അവാര്‍ഡും പത്മരാജന്‍ പുരസ്കാരവും നേടിയ യുവ കഥാകാരന്‍ ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവിനെ ആദരിച്ചു.

അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് പ്രിന്‍സിപ്പാള്‍ ഡോക്ടര്‍ ജോര്‍ജ്ജ് ടി. ജോണ്‍ ആഘോഷ പരിപാടികള്‍ ഉത്ഘാടനം ചെയ്തു. ശ്രീ. ശിഹാബുദ്ദീന്‍ പൊയ്ത്തുംകടവ് ആ‍ശാന്‍ അനുസ്മരണ പ്രഭാഷണം നടത്തി. അസ്ക ചെയര്‍മാന്‍ ശ്രീ. ജോണ്‍ മത്തായി അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി ശ്രീ. എ.എം. ഷെറീഫ് അസ്കയുടെ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മുഖ്യരക്ഷാധികാരി ശ്രീ. ഏഴംകുളം വര്‍ഗ്ഗീസ് രാജന്‍, അഞ്ചല്‍ സെന്റ് ജോണ്‍സ് കോളേജ് മുന്‍ അദ്ധ്യാപകന്‍ പ്രൊഫസര്‍ തോമസ് ജോണ്‍, മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ. ആലബര്‍ട്ട് അലക്സ്, അസ്കയുടെ മുഖ്യ ഉപദേശകന്‍ ശ്രീ. ഷാര്‍ളീ ബെഞ്ചമിന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

സംഘാടക സമിതി ചെയര്‍മാന്‍ ശ്രീ. എം.എസ്. ഷംനാദ് സ്വാഗതവും കണ്‍‌വീനര്‍ ശ്രീ. പി.ബി. മുരളി നന്ദിയും പറഞ്ഞു.

-

അഭിപ്രായം എഴുതുക »

Page 108 of 157« First...102030...106107108109110...120130140...Last »

« Previous Page« Previous « ഷാര്‍ജ – ദുബായ് ബസ് സ്റ്റേഷനില്‍ മാറ്റം
Next »Next Page » അതിര്‍ത്തികള്‍ക്കതീതനായി എം. എഫ്. ഹുസ്സൈന്‍..! »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine