ജിദ്ദയില്‍ സി.എച്ച് സ്മാരക സാഹിത്യ മത്സരങ്ങള്‍

June 9th, 2008

ജിദ്ദയിലെ സംസ്കൃതി സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സി.എച്ച് സ്മാരക സാഹിത്യ മത്സരങ്ങളിലെ വിജയികള്‍ക്ക്പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ നടന്ന ചടങ്ങില്‍ മുസ്ലീംലീഗ് നേതാവ് എം.കെ മുനീര്‍ പുരസ്ക്കാരങ്ങള്‍ വിതരണം ചെയ്തു. ചടങ്ങ് കോണ്‍സുല്‍ കെ.കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. കവിത, ചെറുകഥ, ലേഖനം എന്നീ ഇനങ്ങളിലാണ് സംസ്കൃതി ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ മത്സരം സംഘടിപ്പിച്ചിരുന്നത്. സി.കെ ഹസന്‍കോയ, എന്‍. മുഹമ്മദ്കുട്ടി മാസ്റ്റര്‍, മുഹമ്മദ്കാവുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

മുസ്വഫ എസ്‌. വൈ. എസ്‌. കാമ്പയിന്‍

June 8th, 2008

‍ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്‌. വൈ. എസ്‌ സംഘടിപ്പിക്കുന്ന കാമ്പയിന്റെ ഭാഗമായി 10-06-2008 ചൊവ്വാഴ്ച രാത്രി 9.15 നു മുസ്വഫ ശ അബിയ പത്തിലെ ഫാമിലി റെസ്റ്റോറന്റിനു സമീപമുള്ള പള്ളിയില്‍ കെ. കെ. എം. സ അ ദിയുടെ പ്രഭാഷണം ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 055-913 4144 / 02 -523491 എന്നീ നമ്പറുകളില്‍ വിളിക്കാവുന്നതാണു.

– ബഷീര്‍ വെള്ളറക്കാട്

-

അഭിപ്രായം എഴുതുക »

വാണിമേല്‍ പ്രവാസി ഫോറം ഗ്രാമോത്സവം

June 5th, 2008

ഖത്തറിലെ വാണിമേല്‍ക്കാരുടെ കൂട്ടായ്മയായ ഖത്തര്‍ വാണിമേല്‍ പ്രവാസി ഫോറം ഗ്രാമോത്സവം സംഘടിപ്പിച്ചു. മുഹമ്മദ് പാറക്കടവ് ഉദ്ഘാടനം ചെയ്തു. ഫോറത്തിനു കീഴില്‍ ആരംഭിക്കുന്ന പലിശ രഹിത പരസ്പര സഹായനിധി ഉദ്ഘാടനം കെ.കെ. ഉസ്മാനും ‘തണല്‍’ റിലീഫ് ഫണ്ട് ഉദ്ഘാടനം കെ.പി. നൂറുദ്ദീനും നിര്‍വഹിച്ചു. പ്രസിഡന്റ് പൊഴില്‍ കുഞ്ഞമ്മദ് അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സി.സാദിഖലി സ്വാഗതവും വൈസ് പ്രസിഡന്റ് ജമാല്‍ മൂസ്സ നന്ദിയും പറഞ്ഞു.

മെഡിക്കല്‍ എന്‍ട്രന്‍സ് പരീക്ഷയില്‍ വിജയിച്ച ഫൈറൂസ് മൊയ്തു, സുഹൈല്‍ മൊയ്തു എന്നിവര്‍ക്കുള്ള ഉപഹാരം യഥാക്രമം ടി.കെ. അലിഹസ്സന്‍, പി.പി. മൊയ്തുഹാജി എന്നിവര്‍ വിതരണം ചെയ്തു. മത്സരവിജയികള്‍ക്ക് ഡോ.എന്‍.പി. ആരിഫ് സമ്മാനം നല്‍കി. തുടര്‍ന്ന് ഗാനമേള, ഹാസ്യ കലാ പ്രകടനം തുടങ്ങിയ പരിപാടികള്‍ അരങ്ങേറി.

-

അഭിപ്രായം എഴുതുക »

ചിലങ്ക നൃത്തോത്സവം അലൈനില്‍

June 5th, 2008

ചിലങ്ക നൃത്തോല്‍സവത്തിന്റെ പത്താമതു വാര്‍ഷികം ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടന്നു. ചടങ്ങിന്റെ ഉദ്ഘാടനം ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേഷ് പയ്യന്നൂര്‍ നിര്‍വഹിച്ചു. അലൈന്‍ ഇന്ത്യന്‍ സോഷ്യല്‍ സെന്റര്‍ ഭാരവാഹികളും പ്രമുഖ യു.എ.ഇ. പൗരന്മാരും ചടങ്ങില്‍ പങ്കെടുത്തു.

കലാസദനം സേതുമാസ്റ്ററും ഷീജാ സേതുവും നൃത്തമഭ്യസിപ്പിച്ച ചിലങ്കയുടെ നര്‍ത്തകര്‍ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങി വിവിധ നൃത്തങ്ങള്‍ അവതരിപ്പിച്ചു. കൂടെ ഹരം പകരാന്‍ സിനിമാറ്റിക് ഡാന്‍സും നാടോടി നൃത്തവുമുണ്ടായിരുന്നു.

കഴിഞ്ഞ പത്തു വര്‍ഷമായി അലൈന്‍ നഗരിയിലെ കുട്ടികളെ നൃത്തം അഭ്യസിക്കുന്ന സേതുവിനെയും ഷീജയേയും ചിലങ്ക നൃത്തോല്‍സവ ഭാരവാഹികള്‍ ചടങ്ങില്‍ ആദരിച്ചു.

-

അഭിപ്രായം എഴുതുക »

പദ്മശ്രീ എം. എ. യൂസഫലിക്ക് ദോഹയില്‍ സ്വീകരണം

June 4th, 2008

തൃശ്ശൂര്‍ ജില്ലാ സൌഹൃദ വേദിയുടെ ആഭിമുഖ്യത്തില്‍ പദ്മശ്രീ ജേതാവായ ശ്രീ എം. എ. യൂസഫലിക്ക് സ്വീകരണം നല്‍കുന്നു. ഖത്തറില്‍ തൃശ്ശൂര്‍ ജില്ലയില്‍ നിന്നുള്ളവരുടെ സമൂഹ്യ-സാംസ്കാരിക കൂട്ടായ്മയാണ് തൃശ്ശൂര്‍ ജില്ലാ സൌഹൃദ വേദി. ജൂണ്‍ ആറിന് വൈകീട്ട് ഏഴ് മണിക്ക് ഗള്‍ഫ് സിനിമയില്‍ വെച്ചാണ് ചടങ്ങ് എന്ന് സംഘാടകര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

Page 106 of 157« First...102030...104105106107108...120130140...Last »

« Previous Page« Previous « സൌദിയില്‍ പ്രിയദര്‍ശിനി കലാ കായിക മേള
Next »Next Page » ചിലങ്ക നൃത്തോത്സവം അലൈനില്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine