ദുബായില്‍ സെവന്‍സ് ഫുട്ബോള്‍

June 10th, 2008

കോപ്പി കോര്‍ണര്‍ സ്പോര്‍ട്ടിംഗിന്‍റെ ആഭിമുഖ്യത്തില്‍ ദുബായില്‍ സെവന്‍സ് ഫുട്ബോള്‍ മത്സരം സംഘടിപ്പിക്കുന്നു. ഈ മാസം 13 മുതല്‍ ഖിസൈസിലെ ഇത്തിസലാത്ത് അക്കാദമിലാണ് മത്സരങ്ങള്‍. 16 ടീമുകള്‍ മത്സരത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ ദുബായില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. വിജയികള്‍ക്ക് ട്രോഫിയും ക്യാഷ് പ്രൈസും നല്‍കുമെന്നും ഇവര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ മുഹമ്മദ് ബഷീര്‍, അബ്ദുസലാം, മന്‍സൂര്‍ അലി, മുഹമ്മദ് അലി, മുഹമ്മദ് ഹാരിസ്, അബ്ദുല്‍ റഹ്മാന്‍ എന്നിവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

പൂങ്ങാട് ക്ലബ് ജിദ്ദാ ഘടകത്തിന്‍റെ ജനറല്‍ ബോഡി

June 10th, 2008

മലപ്പുറം പൂങ്ങാട് ഡോ. അംബേദ്കര്‍ ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് ജിദ്ദാ ഘടകത്തിന്‍റെ ജനറല്‍ ബോഡി യോഗം ഈ മാസം 12 ന് ചേരും. ഷറഫിയ ഇമ്പാല ഓഡിറ്റോറിയത്തില്‍ വൈകുന്നേരം ഏഴിനാണ് പരിപാടി.

-

അഭിപ്രായം എഴുതുക »

തനിമ സാംസ്കാരിക വേദിയുടെ സംവാദം

June 10th, 2008

സൃഷ്ടിപരമായ സമീപനവും ക്രിയാത്മകമായ പ്രവര്‍ത്തനവും ഒരുമിച്ചു ചേരുമ്പോഴേ പ്രവാസിയുടെ പ്രശ്നങ്ങള്‍ പരഹരിക്കാനാവൂവെന്ന് ജമാഅത്തെ ഇസ്ലാമി അഖിലേന്ത്യാ അസിസ്റ്റന്‍റ് അമീര്‍ കെ.എ. സിദ്ധിഖ് ഹസന്‍ അഭിപ്രായപ്പെട്ടു. ജിദ്ദയില്‍ തനിമ സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രവാസി പ്രശ്നങ്ങള്‍ പരിഹാരമില്ലേ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊഴില്‍ മേഖലയിലെ പ്രശ്നങ്ങള്‍, യാത്രാപ്രശ്നം, നയതന്ത്ര കാര്യാലയങ്ങളുടെ സമീപനം തുടങ്ങി നിരവധി വിഷയങ്ങളില്‍ സംവാദം നടന്നു. ജിദ്ദയിലെ വിവിധ രാഷ്ട്രീയ സാംസ്കാരിക പ്രതിനിധികളും സംവാദത്തില്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

യൂസഫലിയെ ആദരിച്ചു

June 10th, 2008

പ്രശസ്ത ബിസിനസുകാരനും പത്മശ്രീ പുരസ്ക്കാര ജേതാവുമായ എം.എ. യൂസഫലിയെ ഖത്തറിലെ ആദരിച്ചു. തൃശൂര്‍ ജില്ലാ സൗഹൃദ വേദിയുടെ നേതൃത്വത്തിലായിരുന്നു ആദരിക്കല്‍ ചടങ്ങ് സംഘടിപ്പിച്ചത്. ഖത്തറിലെ സുപ്രീം കൗണ്‍സില്‍ ഫോര്‍ ഫാമിലി അഫയേഴ്സ് സെക്രട്ടറി ശൈഖ് ഹസന്‍ ബിന്‍ ഖാലിദ് അബ്ദുല്ലാ അല്‍താനി, ഖത്തറിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ്, പി.കെ കു‍ഞ്ഞാലിക്കുട്ടി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, അബ്ദുസമദ് സമദാനി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങില്‍ തൃശൂര്‍ ജില്ലാ സൗഹൃദവേദിയുടെ പുരസ്ക്കാരം യൂസഫലിക്ക് കൈമാറി.

-

അഭിപ്രായം എഴുതുക »

കെ.എം.സി.സി വള്ളിക്കുന്നിന് പുതിയ പ്രസിഡന്റ്

June 9th, 2008

ദുബായ് കെ. എം. സി. സി. വള്ളിക്കുന്ന് മണ്ഡലം കമ്മിറ്റിയുടെ പുതിയ പ്രസിഡ‍ന്‍റായി അഷ്രഫ് കളത്തിങ്ങല്‍പാറയെയും ജനറല്‍ സെക്രട്ടറിയായി അഷ്രഫ് തോട്ടോളിയേയും തെരഞ്ഞെടുത്തു. അമീറലി പെരുവള്ളൂറാണ് ട്രഷറര്‍.

-

അഭിപ്രായം എഴുതുക »

Page 104 of 157« First...102030...102103104105106...110120130...Last »

« Previous Page« Previous « പി. ടി. ആലിക്കോയ മൗലവിക്ക് യാത്രയയപ്പ്
Next »Next Page » യൂസഫലിയെ ആദരിച്ചു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine