സെന്റ് മേരീസ് സിറിയന്‍ പള്ളിയുടെ ജൂബിലി

June 19th, 2008

ബഹ് റൈനിലെ മലങ്കര ഓര്‍ത്തഡോക്സ് സഭയുടെ കീഴിലുള്ള സെന്റ് മെരീസ് ഓര്‍ത്തഡോക്സ് സിറിയന്‍ പള്ളിയുടെ അമ്പതാം വാര്‍ഷികത്തിന്റെ ആഘോഷങ്ങള്‍ ഇന്നലെ വൈകീട്ട് നടന്ന ചടങ്ങില്‍ ആരംഭിച്ചു. ആഘോഷങ്ങള്‍ ഒരു വര്‍ഷം നീണ്ട് നില്‍ക്കും.

അഭിവന്ദ്യ ഗീവര്‍ഗീസ് മാര്‍ കൂറിയോളിസ് തിരുമേനിയാണ് സുവര്‍ണ ജൂബിലി ആഘോഷങ്ങള്‍ ആരംഭിച്ചു കൊണ്ട് സല്‍മാനിയായിലെ പള്ളിയില്‍ കൊടി ഉയര്‍ത്തിയത്.

ആഘോഷങ്ങളുടെ ഔപചാരികമായ തുടക്കം നാളെ വൈകീട്ട് ആറ് മണിക്ക് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും.

ഇന്ത്യന്‍ അംബാസഡര്‍ ശ്രീ ബാലകൃഷ്ണ ഷെട്ടി, കേരള നിയമസഭ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, ബഹ് റൈന്‍ ഉപ പ്രധാനമന്ത്രി ജാവദ് അല്‍ അറായദ്, മലങ്കര സഭാ ട്രസ്റ്റിയായ ശ്രീ ജോര്‍ജ് മുത്തൂറ്റ് എന്നിവര്‍ പങ്കെടുക്കും.

-

അഭിപ്രായം എഴുതുക »

യൂസഫലിയ്ക്ക് ബഹ് റൈനില്‍ സ്വീകരണം

June 19th, 2008

നാല്പതിലേറെ പ്രവാസി കൂട്ടായ്മകള്‍ ചേര്‍ന്ന് പദ്മശ്രീ ജേതാവായ ശ്രീ എം. എ. യൂസഫലിയെ അനുമോദിയ്ക്കുവാനായി ഇന്ന് ബഹ് റൈനില്‍ കൂടി ചേരും.

ഇന്ന് വൈകീട്ട് എട്ട് മണിയ്ക്ക് ഇന്ത്യന്‍ സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് ചടങ്ങ്.

ഇന്ത്യന്‍ അംബാസഡര്‍ ശ്രീ ബാലകൃഷ്ണ ഷെട്ടി, ബഹ് റൈന്‍ പ്രധാനമന്ത്രിയുടെ പ്രതിനിധി ഷെയിഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ, തൊഴില്‍ മന്ത്രി ഡോ. മജീദ് അല്‍ അലാവി തുടങ്ങിയ വിശിഷ്ടാതിഥികളുടെ സാന്നിധ്യത്തിലാവും സ്വീകരണം.

ബിജു നാരായണന്‍, റിമി ടോമി എന്നിവര്‍ നയിക്കുന്ന ഗാനമേളയും അരങ്ങേറും. എല്ലാവര്‍ക്കും പ്രവേശനം സൌജന്യമാണെന്ന് സംഘാടകര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

കുവൈറ്റില്‍ അവധിക്കാല ക്ലാസ്

June 18th, 2008

സുന്നി യുവജന സംഘം കുവൈത്ത് കമ്മറ്റിയുടെ കീഴിലുള്ള അബ്ബാസിയ, സല്‍വ, ഫഹാഹീല്‍ എന്നീ ഏരിയകളില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകളില്‍ സമ്മര്‍ വെക്കേഷന്‍ ക്ലാസുകള്‍ ആരംഭിക്കുന്നു. ജൂണ്‍ 19 മുതലാണ് ക്ലാസുകള്‍. ഖുറാന്‍ പഠനം, മലയാള ഭാഷാ പഠനം എന്നിവയ്ക്ക് പ്രാധാന്യം നല്‍കി ആയിരിക്കും ക്ലാസുകള്‍ നടത്തുന്നത്. വ്യക്തിത്വ വികസന ക്ലാസുകള്‍, പ്രസംഗം എഴുത്ത് പരിശീലനം, പഠന യാത്ര തുടങ്ങിയവയും ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക്: അബ്ബാസിയ സെന്‍ട്രല്‍ മദ്രസ-6347838, 6499786, സല്‍വ മദ്രസ-6497515, ഫഹാഹീല്‍ മദ്രസ-3912005 എന്നീ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

-

അഭിപ്രായം എഴുതുക »

മലബാര്‍ പ്രവാസി ദിവസിന്റെ സ്വാഗത സംഘം രൂപവല്‍ക്കരിച്ചു

June 18th, 2008

മലബാറില്‍ നിന്നുള്ള പ്രവാസി സംഘടനകളുടെ ഭാരവാഹികളെയും കേന്ദ്ര, സംസ്ഥാന മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും പങ്കെടുപ്പിച്ച് നവംബര്‍ ഏഴിനു നടക്കുന്ന ‘മലബാര്‍ പ്രവാസി ദിവസി’ന്റെ സ്വാഗതസംഘം രൂപവത്കരിച്ചു. ഡോ. ഹുസൈന്‍ അബാസ് മുഖ്യരക്ഷാധികാരിയായും ബഷീര്‍ പടിയത്ത് ചെയര്‍മാനും സദാശിവന്‍ ആലമ്പറ്റ വര്‍ക്കിങ് ചെയര്‍മാനും അബ്ദുറഹിമാന്‍ ഇടക്കുനി ജനറല്‍ കണ്‍വീനറുമായി രൂപവത്കരിച്ച കമ്മിറ്റിയുടെ രക്ഷാധികാരികളായി. കെ.എസ്. കുമാര്‍, പി.എ. ഇബ്രാഹിം ഹാജി, കരീം വെങ്കിടങ്ങ്, യഹ്‌യ തളങ്കര, എം.ജി. പുഷ്പന്‍, അഡ്വ. വൈ.എ. റഹിം, അബ്ദുള്ള മല്ലിശ്ശേരി എന്നിവരെയും ഉപദേശക സമിതി അംഗങ്ങളായി ഇബ്രാഹിം എളേറ്റില്‍, എം.കെ. മുഹമ്മദ്, സുഭാഷ്ചന്ദ്രബോസ്, കെ.വി. രവീന്ദ്രന്‍, പള്ളിക്കല്‍ സുജായ് (അബുദാബി), കെ.സി. മുരളി (അബുദാബി), ഇ.എം. അഷറഫ് (കൈരളി), ജോയ് മാത്യു (അമൃത), എം.സി.എ. നാസര്‍ (ഗള്‍ഫ് മാധ്യമം), സതിഷ് മേനോന്‍ (ഏഷ്യാനെറ്റ്) എന്നിവരെയും തിരഞ്ഞെടുത്തു.

വൈസ് ചെയര്‍മാന്മാരായി രമേഷ് പയ്യന്നൂര്‍, സഹദ് പുറക്കാട്, പുന്നക്കല്‍ മുഹമ്മദലി, മായിന്‍ കെ., കുഞ്ഞഹമ്മദ് കെ., എം.എ. ലത്തീഫ്, ജലില്‍ പട്ടാമ്പി, എല്‍വീസ് ചുമ്മാര്‍, ടി.പി. ഗംഗാധരന്‍, ഡോ. ടി.എ. അഹമ്മദ്, വിനോദ് നമ്പ്യാര്‍, മെഹമൂദ് എന്നിവരെയും കണ്‍വീനര്‍മാരായി അഡ്വ. മുസ്തഫ സക്കീര്‍, നാസര്‍ ചിറക്കല്‍, മുഹമ്മദ് അലി, അബ്ദുള്‍ ഗഫൂര്‍, എ. ഹമീദ്, കെ. ദേവന്‍, ആരിഫ്, രതീഷ്, മുസമ്മില്‍, ഷിനാസ് കെ.സി., സദീര്‍ അലി, എ.കെ. അബ്ദുറഹിമാന്‍, താഹിര്‍ കോമോത്ത്, കൃഷ്ണമൂര്‍ത്തി, ഗണേഷ്, സീബി ആലമ്പള്ളി എന്നിവരെയും തിരഞ്ഞെടുത്തു.

സബ്കമ്മിറ്റി ഭാരവാഹികളായി പ്രോഗ്രാം: ചെയര്‍മാന്‍: ഷാജി ബി., കണ്‍വീനര്‍: ഷൗക്കത്ത് അലി ഏരോത്ത്- ഫിനാന്‍സ്, സീതി പടിയത്ത് (ചെയര്‍മാന്‍), അഡ്വ. സാജിത്ത് അബൂബക്കര്‍ (കണ്‍വീനര്‍), മീഡിയ ആന്‍ഡ് പബ്ലിസിറ്റി (അഡ്വ. ഹാഷിക് (ചെയര്‍മാന്‍), ബാലകൃഷ്ണന്‍ അഴിമ്പ്ര (കണ്‍വീനര്‍), ഫുഡ്കമ്മിറ്റി: ഖാസിം ഹാജി (ചെയര്‍മാന്‍), ഇഖ്ബാല്‍ മൂസ (കണ്‍വീനര്‍), ഡോക്യുമെന്ററി: സി.വി. കോയ (ചെയര്‍മാന്‍), മുനീര്‍ ഡി. (കണ്‍വീനര്‍), സുവനീര്‍: ബഷീര്‍ തിക്കോടി (ചെയര്‍മാന്‍), ഫൈസല്‍ മേലടി (കണ്‍വീനര്‍). രജിസ്‌ട്രേഷന്‍: മോഹനന്‍ എസ്. വെങ്കിട്ട് (ചെയര്‍മാന്‍), സന്തോഷ്‌കുമാര്‍ (കണ്‍വീനര്‍), ഗസ്റ്റ് കമ്മിറ്റി: ഹാരിസ് നീലേമ്പ്ര, ഹാരിസ് പയ്യോളി, വളണ്ടിയര്‍: മുഹമ്മദ്കുഞ്ഞി പി. (ചെയ.), രാജന്‍ കൊളാവിപാലം (കണ്‍.). റിസപ്ഷന്‍: (ചെയര്‍മാന്‍) ആയിഷ ടീച്ചര്‍, (കണ്‍വീനര്‍) മൈമൂന ടീച്ചര്‍ എന്നിവരെയും തിരഞ്ഞെടുത്തു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് കെ.എം. ബഷീര്‍ അധ്യക്ഷത വഹിച്ചു. കരീം വെങ്കിടങ് ഉദ്ഘാടനം ചെയ്തു. അബ്ദുള്ള മല്ലിശ്ശേരി, ഡോ. ഹുസൈന്‍ അബ്ബാസ്, ബഷീര്‍ പടിയത്ത്, ചന്ദ്രപ്രകാശ് ഇടമന, ജേക്കബ് അബ്രഹാം, കെ. ബാലകൃഷ്ണന്‍, സഹദ് പുറക്കാട്, അഡ്വ. സാജിത് അബൂബക്കര്‍, അഡ്വ. ഹാഷിക് എന്നിവര്‍ സംസാരിച്ചു. സദാശിവന്‍ അലമ്പറ്റ എം.പി.യു.വിനെക്കുറിച്ചും അബ്ദുറഹിമാന്‍ ഇടക്കുനി ‘പ്രവാസി ദിവസി’നെക്കുറിച്ചും വിശദീകരിച്ചു. സെക്രട്ടറി ഷാജി ബി. പാനല്‍ അവതരിപ്പിച്ച് സംസാരിച്ചു. ജന. സെക്രട്ടറി രാജു പി. മേനോന്‍ സ്വാഗതവും ട്രഷറര്‍ മുഹമ്മദ് അന്‍സാരി നന്ദിയും പറഞ്ഞു.

-

അഭിപ്രായം എഴുതുക »

അവധിക്കാല ക്യാമ്പ് ജൂണ്‍ 20ന്

June 18th, 2008

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് യു.എ.ഇ. യിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഏകദിന അവധിക്കാല ക്യാമ്പായ ചങ്ങാതിക്കൂട്ടം ജൂണ്‍ 20ന് വെള്ളിയാഴ്ച കാലത്ത് 9.00 മണി മുതല്‍ വൈകീട്ട് 6.00 മണി വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കുകയാണ്. വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടിച്ചേര്‍ത്താണ് ചങ്ങാതിക്കൂട്ടത്തിന്റെ വ്യത്യസ്തതയാര്‍ന്ന ഉള്ളടക്കം തയ്യാറാക്കിയിട്ടുള്ളത്.

ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടകൂടിന് പുറത്ത് നിന്ന് കൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ പഠന പ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്ര ബോധത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കുകയാണ് ചങ്ങാതിക്കൂട്ടം കൊണ്ട് ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് ഉദ്ദേശിക്കുന്നത്.

പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികള്‍ താ‍ഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണ്.

050-5810907, 050-5806629, 050-7825809, 050-7469702, 050-8140720, 050-4156103

-

അഭിപ്രായം എഴുതുക »

Page 102 of 157« First...102030...100101102103104...110120130...Last »

« Previous Page« Previous « അബ്‌ദുല്‍ അസീസ്‌ സഖാഫി മമ്പാടിന്റെ പ്രഭാഷണം
Next »Next Page » മലബാര്‍ പ്രവാസി ദിവസിന്റെ സ്വാഗത സംഘം രൂപവല്‍ക്കരിച്ചു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine