കടമ്മനിട്ട അനുസ്മരണവും കാവ്യസന്ധ്യയും

June 24th, 2008

മനാമ: മലയാളത്തിന്റെ പ്രിയപ്പെട്ട കവി കടമ്മനിട്ട രാമകൃഷ്ണനെ അനുസ്മരിക്കുവാന്‍ ബഹറൈന്‍ പ്രേരണ തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യന്‍ ക്ലബ്ബില്‍ വച്ച് അനുസ്മരണ പ്രഭാഷണവും കവിയരങ്ങും സംഘടിപ്പിച്ചു. ചടങ്ങില്‍ സിനു കക്കട്ടില്‍ ഉത്തരാധുനീകത മലയാള കവിതയില്‍ എന്ന പ്രബന്ധം അവതരിപ്പിച്ച് സംസാരിച്ചു. കാലഘത്തിന്റെ കഥ പറയുന്നതായിരിക്കണം കവിത എന്ന് കവിതകള്‍ വിലയിരുത്തിക്കൊണ്ട് ശ്രീ. ഇ. എ. സലീം അഭിപ്രായപ്പെട്ടു.

കവിത എന്തായിരിക്കണം എന്ന് അഭിപ്രായപ്പെട്ട ശ്രീ ഇ. എ. സലീമിന്റെ വാദഗതികളെ കവികള്‍ സ്വന്തം കവിത കൊണ്ടും അഭിപ്രായങ്ങള്‍ കൊണ്ടും നേരിട്ടത് കവിതയിലെ പുതു തലമുറയിലെ കവികളുടെ ശക്തിയെ എടുത്തു കാണിക്കുന്ന അനുഭവമായിരുന്നു.

ശ്രീ. എം. കെ. നമ്പ്യാര്‍, സീന ഹുസ്സൈന്‍, ബാജി, കവിത. കെ. കെ., മൊയ്തീന്‍ കായണ്ണ, അനില്‍കുമാര്‍, സുധി പുത്തന്‍ വേലിക്കര, രാജു ഇരിങ്ങല്‍, സജീവ് തുടങ്ങിയവര്‍ കവിതകള്‍ അവതരിപ്പിച്ച് സംസാരിക്കുകയുണ്ടായി.

ചടങ്ങുകള്‍ക്ക് പ്രചണ്ഢ താളവുമായ് കടമ്മനിട്ട കവിതകളുടെ അവതരണവും ഉണ്ടായിരുന്നു.

രാജു ഇരിങ്ങല്‍

രാജു ഇരിങ്ങലിന്‍റെ ബ്ലോഗ്:
ഞാന്‍ ഇരിങ്ങല്‍: http://komathiringal.blogspot.com/
http://komath-iringal.blogspot.com/
e വിലാസം : komath.iringal@gmail.com

-

അഭിപ്രായം എഴുതുക »

ആത്‌മീയമായ ഉന്നമനത്തിനു കഠിനമായ തപസ്യ അനിവാര്യം, അബ്‌ദുല്‍ അസീസ്‌ സഖാഫി മമ്പാട്‌

June 22nd, 2008

യഥാര്‍ത്ഥമായ ആത്മീയ ഉന്നമനം ദീര്‍ഘകാലത്തെ കഠിനമായ തപസ്യയിലൂടെ മാത്രമേ നേടിയെടുക്കാനാവൂ എന്ന് അബ്‌ ദുല്‍ അസീസ്‌ സഖാഫി മമ്പാട്‌ അഭിപ്രായപ്പെട്ടു. ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്‌. വൈ.എസ്‌. സംഘടിപ്പിക്കുന്ന കാമ്പയിനോടനുബന്ദിച്ച്‌ ന്യൂ മുസ്വഫ നാഷണല്‍ കാമ്പിനു സമീപമുള്ള പള്ളിയില്‍ നടന്ന പ്രഭാഷണ വേദിയില്‍ ‘ ആത്മീയത , തെറ്റും ശരിയും എന്ന വിഷയത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ധേഹം.

ശരീരത്തിന്റെ ആരോഗ്യത്തിനു പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം എപ്രകാരാം അനിവാര്യമാണോ അപ്രകാരം ആത്മാവിന്റെ ആരോഗ്യത്തിനു ഇബാദത്തുകള്‍ (ആരാധനകള്‍ ) അനിവാര്യമാണു. ആത്മാവിനു വേണ്ട ആരാധനകള്‍ വര്‍ദ്ധിപ്പിച്ച്‌ ആതിമീയമായ ഉന്നതിയിലെത്തിയ മഹാന്മാര്‍ തങ്ങളുടെ ആത്മീയ ഉത്കര്‍ഷം ചൂഷണോപാധിയാക്കിയ ചരിത്രമില്ല. എന്നാല്‍ എക്കാലത്തും വ്യാജന്മാര്‍ ആത്മീയതയൂടെ മറവില്‍ ചൂഷകരായി രംഗത്ത്‌ വന്നിട്ടുള്ളതിനെ കാലാകലം പണ്ഡിതന്മാര്‍ സാമാന്യ ജനത്തിനു മുന്നില്‍ തുറന്ന് കാട്ടിയിറ്റുള്ളത്‌ വിസമരിച്ച്‌ അത്തരക്കാരുടെ പിടിയില്‍ അകപ്പെടുന്നത്‌ സൂക്ഷിക്കുന്നതിനൊപ്പം, മഹാന്മാരെയും ആത്മീയതയെയും മൊത്തത്തില്‍ നിരാകരിക്കുന്ന ബിദ ഈ പ്രസ്ഥാനക്കാരുടെ കുതന്ത്രങ്ങള്‍ തിരിച്ചറിയണമെന്നും മമ്പാട്‌ പറഞ്ഞു.

ഒ.ഹൈദര്‍ മുസ്‌ ലിയാര്‍, അബ്‌ ദുല്‍ ഹമീദ്‌ സ അദി, ആറളം അബ്‌ ദു റഹ്‌ മാന്‍ മുസ്‌ ലിയാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

ബഷീര്‍ വെള്ളറക്കാട്

-

അഭിപ്രായം എഴുതുക »

ചങ്ങാതിക്കൂട്ടം അബുദാബിയില്‍ നടന്നു

June 21st, 2008

ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷദ് യു.എ.ഇ. യിലെ കുട്ടികള്‍ക്ക് വേണ്ടി സംഘടിപ്പിക്കുന്ന ഏകദിന അവധിക്കാല ക്യാമ്പായ ചങ്ങാതിക്കൂട്ടം ഇന്നലെ കാലത്ത് 9.00 മണി മുതല്‍ വൈകീട്ട് 6.00 മണി വരെ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്നു.

വിനോദത്തിലൂടെ കുട്ടികളില്‍ അറിവും സാമൂഹ്യബോധവും വളര്‍ത്താന്‍ ഉതകുന്ന നിരവധി പരിപാടികള്‍ കൂട്ടിച്ചേര്‍ത്തായിരുന്നു ചങ്ങാതിക്കൂട്ടത്തിന്റെ വ്യത്യസ്തതയാര്‍ന്ന ഉള്ളടക്കം തയ്യാറാക്കിയിരുന്നത്. ഔപചാരിക വിദ്യാഭ്യാസത്തിന്റെ ചട്ടകൂടിന് പുറത്ത് നിന്ന് കൊണ്ട് കുട്ടികള്‍ക്ക് ഹൃദ്യമായ പഠന പ്രവര്‍ത്തനങ്ങളിലൂടെ ശാസ്ത്ര ബോധത്തില്‍ അധിഷ്ഠിതമായ വ്യക്തിത്വ വികസനം സാധ്യമാക്കുകയായിരുന്നു ചങ്ങാതിക്കൂട്ടത്തിന്റെ ലക്ഷ്യം.

-

അഭിപ്രായം എഴുതുക »

ശക്തി തിയേറ്റേഴ്സിന്റെ വാര്‍ഷികം

June 21st, 2008

ഗള്‍ഫില്‍ ഏറെ പാരമ്പര്യമുള്ള സാംസ്‌കാരിക സംഘടനയായ ശക്തി തിയേറ്റേഴ്സിന്റെ വിമത വിഭാഗം സംഘടിപ്പിച്ച വാര്‍ഷികാഘോഷം അബുദാബിയില്‍ നടന്നു. കാലിക്കറ്റ് സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ടി. എന്‍. ജയചന്ദ്രന്‍ വാര്‍ഷിക ആഘോഷങ്ങള്‍ ഉല്‍ഘാടനം ചെയ്തു. സി.പി.എമ്മിന്റെ ഔദ്യോഗിക പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന അബുദാബി ശക്തി തിയേറ്റേഴ്‌സും അബുദാബി കേരള സോഷ്യല്‍ സെന്റര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിമത വിഭാഗം ശക്തി തിയേറ്റേഴ്‌സും അഭിപ്രായ വ്യത്യാസങ്ങള്‍ പറഞ്ഞു തീര്‍ത്ത് ഒന്നിച്ചു പ്രവര്‍ത്തിക്കണമെന്ന് ഉല്‍ഘാടന വേളയില്‍ സംസാരിക്കവെ അദ്ദേഹം ആവശ്യപ്പെട്ടു.

ഒരേ പേരില്‍ രണ്ട് സംഘടനകള്‍ അബുദാബിയില്‍ പ്രവര്‍ത്തിക്കുന്നത് സാംസ്‌കാരിക രംഗത്തിന് കളങ്കമാണ്. ഗള്‍ഫില്‍ ഏറെ പാരമ്പര്യമുള്ള സാംസ്‌കാരിക സംഘടനയെന്ന നിലയില്‍ ശക്തി തിയേറ്റേഴ്‌സിന്റെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ ‘ശക്തി’ അംഗങ്ങള്‍ ബാധ്യസ്ഥരാണ്. അടുത്ത വാര്‍ഷികാഘോഷമാവുമ്പോഴേക്കും ശക്തി ഒന്നാകുമെന്ന് പ്രത്യാശിക്കുന്നുവെന്നും ടി.എന്‍.ജയചന്ദ്രന്‍ പറഞ്ഞു.

വിഭാഗീയതയുടെ പേരില്‍ സി.പി.എം. കേരളത്തില്‍ പിളരുന്നതിന് മുമ്പെ അബുദാബിയില്‍ പിളര്‍പ്പുണ്ടായത് ഖേദകരമാണ്-ടി.എന്‍.ജയചന്ദ്രന്‍ പറഞ്ഞു.

ഇ.എം.എസ്സിനെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചുകൊണ്ടാണ് കേരളാ സോഷ്യല്‍ സെന്ററില്‍ ശക്തിയുടെ വാര്‍ഷികാഘോഷച്ചടങ്ങുകള്‍ ആരംഭിച്ചത്. ശക്തി വിമതവിഭാഗം പ്രസിഡന്റ് ഷംനാദ് അധ്യക്ഷനായിരുന്നു.

കേരള സോഷ്യല്‍ സെന്റര്‍ ആക്ടിങ് പ്രസിഡന്റ് ബീരാന്‍കുട്ടി, ഇന്ത്യ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി എം.അബ്ദുല്‍സലാം, യുവകലാസാഹിതി പ്രസിഡന്റ് ഇ.ആര്‍.ജോഷി, അബുദാബി മലയാളിസമാജം മുന്‍ പ്രസിഡന്റ് ചിറയിന്‍കീഴ് അന്‍സാര്‍, കെ.എസ്.സി. വനിതാ വിഭാഗം സെക്രട്ടറി വനജ വിമല്‍, ശക്തി വനിതാ വിഭാഗം പ്രസിഡന്റ് ജ്യോതി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.

വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി വിവിധ സാംസ്‌കാരിക പരിപാടികളും അരങ്ങേറി. സന്തോഷ് ഏച്ചിക്കാനത്തിന്റെ ‘കൊമാല’ എന്ന ചെറുകഥയെ അടിസ്ഥാനമാക്കിയുള്ള ചിത്രീകരണം ശ്രദ്ധേയമായി.

-

അഭിപ്രായം എഴുതുക »

രണ്ടായിരം പുതിയ തൊഴില്‍ അവസരങ്ങള്‍: യൂസഫലി

June 20th, 2008

എം.കെ. ഗ്രൂപ്പ് ബഹ് റൈനില്‍ 50 മില്ല്യണ്‍ ബഹ് റൈന്‍ ദിനാര്‍ മുടക്കി തുടങ്ങുവാന്‍ പോകുന്ന അടുത്ത രണ്ട് വന്‍ പ്രോജക്ടുകളിലായി രണ്ടായിരത്തോളം പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കും എന്ന് തനിക്ക് ബഹ് റൈനിലെ നാല്പതോളം ക്ലബുകളുടെ ആഭിമുഖ്യത്തില്‍ നല്‍കിയ സ്വീകരണ വേളയില്‍ സംസാരിക്കവെ എം.കെ. ഗ്രൂപ്പ് എം.ഡി.യും ലുലു ഹൈപര്‍മാര്‍ക്കറ്റ് ഉടമയുമായ ശ്രീ എം.എ. യൂസഫലി പ്രഖ്യാപിച്ചു.

പദ്മശ്രീ ജേതാവായ ശ്രീ എം.എ. യൂസഫലിയെ അനുമോദിയ്ക്കാന്‍ നടന്ന ഗംഭീരമായ ചടങ്ങില്‍ ഇന്ത്യന്‍ അംബാസഡര്‍ ശ്രീ ബാലകൃഷ്ണ ഷെട്ടി, ബഹ് റൈന്‍ പ്രധാനമന്ത്രിയുടെ പ്രതിനിധി ഷെയിഖ് ഖാലിദ് ബിന്‍ അബ്ദുള്ള അല്‍ ഖലീഫ, തൊഴില്‍ മന്ത്രി ഡോ. മജീദ് അല്‍ അലാവി എന്നിവര്‍ സംബന്ധിച്ചിരുന്നു.

ബഹ് റൈനിലെ ദാനായിലുള്ള ലുലു ഹൈപ്പര്‍മാര്‍ക്കറ്റിന് പുറമെ രണ്ടാമതൊരു ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് ഈ ഓഗസ്റ്റില്‍ റിഫായിലും ആരംഭിക്കും. ബഹ് റൈനിലെ ഏറ്റവും വലിയ ഹൈപ്പര്‍മാര്‍ക്കറ്റ് ആയിരിക്കും ഇത്.

2010ഓടെ മൂന്നാമതൊരു ലുലു ഹൈപ്പര്‍മാര്‍ക്കറ്റും തുടങ്ങും. ഇത് ഒരു ലക്ഷത്തോളം സ്ക്വയര്‍ മീറ്റര്‍ വിസ്തീര്‍ണ്ണമുള്ള തങ്ങളുടെ തന്നെ ഒരു പുതിയ ഷോപ്പിങ്ങ് മാളിലായിരിക്കും തുടങ്ങുക. ഏതാണ്ട് 700ഓളം ബഹ് റൈന്‍ സ്വദേശികള്‍ക്കും ഇതോടെ തൊഴിലുകള്‍ ലഭ്യമാകും എന്നും അദ്ദേഹം അറിയിച്ചു.

-

അഭിപ്രായം എഴുതുക »

Page 101 of 157« First...102030...99100101102103...110120130...Last »

« Previous Page« Previous « സെന്റ് മേരീസ് സിറിയന്‍ പള്ളിയുടെ ജൂബിലി
Next »Next Page » ശക്തി തിയേറ്റേഴ്സിന്റെ വാര്‍ഷികം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine