അബ്‌ദുല്‍ അസീസ്‌ സഖാഫി മമ്പാടിന്റെ പ്രഭാഷണം

June 16th, 2008

ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്‌.വൈ.എസ്‌. നടത്തുന്ന കാമ്പയിന്റെ ഭാഗമായി 20-06-2008 വെള്ളിയാഴ്ച ഇശാ നിസ്കാരത്തിനു ശേഷം ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള പള്ളിയില്‍ ,ആത്മീയത; തെറ്റും ശരിയും എന്ന വിഷയത്തില്‍ അബ്‌ ദുല്‍ അസീസ്‌ സഖാഫി മമ്പാട്‌ പ്രഭാഷണം നടത്തുന്നുകൂടുതല്‍ വിവരങ്ങള്‍ക്ക്‌ 02-5523491 / 055-9134144

-ബഷീര്‍ വെള്ളറക്കാട്‌

-

അഭിപ്രായം എഴുതുക »

സാദിഖലി മാങ്ങാട്ടൂരിന് കെ. എം.സി.സി.യുടെ സ്വീകരണം

June 16th, 2008

കെ.എം.സി.സി. കണ്ണൂര്‍ ജില്ലാ കമ്മിറ്റി കേരളാ ഇസ്‌ലാമിക് സെന്റര്‍ മുസ്‌ലിം യൂത്ത്‌ലീഗ് നേതാവും കുറ്റിപ്പുറം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ സാദിഖലി മാങ്ങാട്ടൂരിന് സ്വീകരണം നല്‍കി. ടി.വി. അബ്ദുള്‍ഖാദര്‍ അധ്യക്ഷത വഹിച്ചു. സ്നേഹ സന്ദേശം സ്വാഗത സംഘം ചെയര്‍മാന്‍ അബ്ദുന്നാസര്‍ നാച്ചി കണക്കുകള്‍ അവതരിപ്പിച്ചു. സംസ്ഥാന കെ.എം.സി.സി. വൈസ് പ്രസിഡന്റ് സി.വി. ഖാലിദ്, സെക്രട്ടറി ഇബ്രാഹിം മൗവഞ്ചേരി, കക്കുളത്ത് അബ്ദുല്‍ഖാദര്‍, സഖരിയ്യ മാണിയൂര്‍, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ അബ്ദു പാപ്പിനിശ്ശേരി എന്നിവര്‍ പ്രസംഗിച്ചു. ജോ. സെക്രട്ടറി സമദ് സ്വാഗതവും വി.പി. ഷഹദ് നന്ദിയും പറഞ്ഞു.

-

അഭിപ്രായം എഴുതുക »

ഖത്തറിലെ പയ്യന്നൂര്‍ സൗഹൃദ വേദി തിരഞ്ഞെടുപ്പ്

June 16th, 2008

പയ്യന്നൂരുകാരുടെ കൂട്ടായ്മയായ പയ്യന്നൂര്‍ സൗഹൃദവേദിയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കക്കുളത്ത് അബ്ദുള്‍ ഖാദര്‍ ആണ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എം. രാജന്‍, എം.കെ. നാരായണന്‍ എന്നവര്‍ രക്ഷാധികാരികളും, വേണുഗോപാല്‍ കെ ജനറല്‍ സെക്രട്ടറിയും, സുരേഷ് രാമന്തളി ജനറല്‍ കണ്‍വീനറുമായി. കൃഷ്ണന്‍ പാലക്കീല്‍, എം.പി. രാജീവന്‍ എന്നിവര്‍ വൈസ് പ്രസിഡന്റുമാരും, രവീന്ദ്രന്‍ തെക്കേ വീട്ടില്‍, കെ.സി.സുരേഷ് ബാബു എന്നിവര്‍ സെക്രട്ടറിമാരും ആയി തിരഞ്ഞെടുക്കപ്പെട്ടു. മറ്റ് ഭാരവാഹികള്‍: ടി.പി. ഉണ്ണികൃഷ്ണന്‍ (സാംസ്‌കാരിക വിഭാഗം കണ്‍), പി.സി.ഖാസിം ഹാജി, കെ.വി.വത്സരാജന്‍, വലിയ വളപ്പില്‍ ഹരിദാസ്, പി.പി.രമേശന്‍ (ജോ. കണ്‍), കെ.ടി.എന്‍. സതീശന്‍ (ഓഡിറ്റര്‍), പവിത്രന്‍ കെ (ആശ്രയം ചെയര്‍മാന്‍), കെ.വി.അനില്‍കുമാര്‍ (വൈസ് ചെയര്‍), എയിലോട്ട് കുഞ്ഞിക്കണ്ണന്‍, മുസ്തഫ കായിക്കാരന്‍, കാന്തിലോട്ടു രാജീവന്‍, ടി.വി. വിജയകുമാര്‍, പി.ടി. മഹേഷ്,സി.കെ.ശ്രീജീഷ്,പി.റിജില്‍, റാഹൗല്‍ കെ., സി.കെ. രാഗേഷ്, പി.വി.മിത്രന്‍, കെ.സി.അബ്ദുള്ള,വൈക്കത്ത് രാജേഷ് കുമാര്‍, കെ.ഹംസ, ഭാസ്‌കരന്‍ വി., എം.ശിവദാസന്‍,ദിനേശന്‍ (നിര്‍വാഹക സമിതി അംഗങ്ങള്‍).

-

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ വ്യവസായികള്‍ യൂസഫലിയെ ആദരിച്ചു

June 13th, 2008

പദ്മശ്രീ ലഭിച്ച ആദ്യത്തെ പ്രവാസി മലയാളിയായ എം. എ. യൂസഫലിയെ ദുബായിലെ ഇന്ത്യന്‍ വ്യവസായികളുടെ സംഘടനയായ ഇന്‍ഡ്യന്‍ ബിസിനസ് ഏന്‍ഡ് പ്രൊഫഷണല്‍ കൌണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച നടന്ന സ്വീകരണ ചടങ്ങില്‍ ആദരിക്കുകയുണ്ടായി.

ഇന്ത്യയും യു. എ. ഇ. യും തമ്മിലുള്ള ബന്ധത്തെ കെട്ടിയുറപ്പിയ്ക്കാന്‍ യൂസഫലിയുടെ പരിശ്രമങ്ങള്‍ ഒരു വലിയ അളവില്‍ സഹായിച്ചിട്ടുണ്ട് എന്ന് ചടങ്ങില്‍ സംസാരിച്ച യു. എ. ഇ. യുടെ വിദ്യാഭ്യാസ മന്ത്രി ഹനീഫ് ഹസന്‍ പറഞ്ഞു. യു. എ. ഇ. യിലെ ഇന്ത്യന്‍ അംബാസഡറായ തല്‍മിസ് അഹമദ് ചടങ്ങില്‍ സന്നിഹിതനായിരുന്നു. ഇത് യു. എ. ഇ. യിലെ എല്ലാ ഇന്ത്യക്കാര്‍ക്കും അഭിമാനിക്കാവുന്ന ഒരു മുഹൂര്‍ത്തമാണെന്നും യൂസഫലിയുടെ വിജയം എല്ലാവര്‍ക്കും ഒരു മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

-

അഭിപ്രായം എഴുതുക »

മുസ്വഫ എസ്‌. വൈ. എസ്‌. കാമ്പയിന്‍

June 12th, 2008

‍ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്‌. വൈ. എസ്‌. നടത്തുന്ന കാമ്പയിന്റെ ഭാഗമായി നാളെ രാത്രി (13/06/08 ) ഇശാ നിസ്കാരത്തിനു ശേഷം , ന്യൂ മുസ്വഫ മില്ലെനിയം സൂപ്പര്‍മാര്‍ക്കറ്റിനു സമീപമുള്ള പള്ളിയില്‍ കെ. കെ. എം. സഅദി യുടെ പ്രഭാഷണം ഉണ്ടായിരിക്കുന്നതാണ്‌.

– ബഷീര്‍ വെള്ളറക്കാട്

-

അഭിപ്രായം എഴുതുക »

Page 103 of 157« First...102030...101102103104105...110120130...Last »

« Previous Page« Previous « ദുബായില്‍ സെവന്‍സ് ഫുട്ബോള്‍
Next »Next Page » ഇന്ത്യന്‍ വ്യവസായികള്‍ യൂസഫലിയെ ആദരിച്ചു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine