കേളി ബദിയ കമ്മറ്റിയ്ക്ക് പുതിയ യൂണിറ്റ്

June 28th, 2008

റിയാദ്: കേളി കലാ സാംസ്‌കാരിക വേദി ബദിയ ഏരിയാ കമ്മിറ്റിക്കു കീഴില്‍ പുതിയ യൂണിറ്റ് രൂപീകരിച്ചു. കേളിയുടെ അമ്പത്തിയാറാമത്തെ യൂണിറ്റായി സൂക്ക് ദൗലി നിലവില്‍ വന്നു. ബദിയ ഏരിയാ പ്രസിഡന്റ് റഫീഖ് പാലത്തിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന രൂപീകരണ യോഗം കേളി സെക്രട്ടറി കെ. പി. എം. സാദിഖ് ഉദ്ഘാടനം ചെയ്തു. പുതിയ യൂണിറ്റിന്റെ ഭാരവാഹികളായി ഷരീഫ് (പ്രസിഡന്റ്), സുലൈമാന്‍, മനു മുഹമ്മദ് (വൈ. പ്രസിഡന്റ്), ഹനീഷ് ഇസ്മായില്‍ (സെക്രട്ടറി), മുരളിധരന്‍, സൈഫുദ്ദീന്‍ (ജോ. സെക്രട്ടറി), ശശികുമാര്‍ (ട്രഷറര്‍) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.

കേളി ബദിയ ഏരിയാ ജോ. സെക്രട്ടറി ചന്ദ്രന്‍ സ്വാഗതം പറഞ്ഞു. സാംസ്‌കാരിക വിഭാഗം ആക്ടിംഗ് കണ്‍വീനര്‍ കാര്‍ത്തികേയന്‍ സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേന്ദ്ര കമ്മിറ്റിയംഗം ഉദയഭാനു രാഷ്ട്രീയ വിശദീകരണം നല്‍കി. ബദിയ ഏരിയാ സെക്രട്ടറി വിനോദ് പാനല്‍ അവതരിപ്പിച്ചു. രാധാകൃഷണന്‍, ശശീന്ദ്രന്‍ എന്നിവര്‍ വിവിധ പ്രമേയങ്ങള്‍ അവതരിപ്പിച്ചു. പുതിയ യൂണിറ്റന്റെ സെക്രട്ടറി ഹനീഷ് ഇസ്മായില്‍ നന്ദി പറഞ്ഞു.

-

അഭിപ്രായം എഴുതുക »

‘വേനല്‍ തനിമ – 2008’ സമാപിച്ചു

June 28th, 2008

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായ് കുവൈത്ത് തനിമ ഒരുക്കിയ വ്യക്തിത്വ വികസന പരിശീലന കളരിയായ ‘വേനല്‍ തനിമ – 2008’ സമാപിച്ചു. അബാസിയ യുണൈറ്റഡ് ഇന്ത്യന്‍ സ്‌കൂളിലായിരുന്നു പരിപാടി നടന്നത്. കുവൈത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള മലയാളി വിദ്യാര്‍ഥികള്‍ ത്രിദിന ശില്പശാലയില്‍ പങ്കെടുത്തു. സമാപനത്തിന്റെ ഭാഗമായി കേരള സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ കെ.എന്‍.കെ. നമ്പൂതിരിയും കുട്ടികളും തമ്മിലുള്ള മുഖാമുഖം നടന്നു.

തുടര്‍ന്ന് സമാപന സമ്മേളനത്തിന് വിദ്യാര്‍ഥികള്‍ നേതൃത്വം നല്കി. ‘വേനല്‍തനിമ- 2008 സ്മരണിക’ യുടെ ആദ്യ പ്രതി ഇന്ദിരാ കൃഷ്ണന്‍ പ്രകാശനം ചെയ്തു. മ്യൂസിക് തെറാപ്പി, വിദ്യാര്‍ഥികള്‍ ഒരുക്കിയ സ്‌കിറ്റുകള്‍, സംഘ ഗാനങ്ങള്‍, സാംസ്‌കാരിക പരിപാടികള്‍ എന്നിവ സമാപന ചടങ്ങില്‍ അരങ്ങേറി.

-

അഭിപ്രായം എഴുതുക »

ബാച്ച് ചാവക്കാട്

June 26th, 2008

ചാവക്കാട് നിവാസികളുടെ പ്രവാസി കൂട്ടായ്മയായ ബാച്ച് ചാവക്കാടിന്റെ പ്രവര്ത്തനോല്ഘാടനം ജൂണ്‍ 26, വ്യാഴാഴ്ച രാത്രി 08:30 മുതല്‍ അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ (മിനി ഹാള്‍) നടക്കും. ഉല്‍ഘാടനത്തോടനുബന്ധിച്ച് വിവിധ കലാ സാംസ്ക്കാരിക പരിപാടികള്‍ അരങ്ങേറുന്നതാണ്. പരിപാടിയില്‍ എല്ലാവര്‍ക്കും പങ്കെടുക്കാവുന്നതാണ്.

-

അഭിപ്രായം എഴുതുക »

പ്രതിവാര യോഗം

June 25th, 2008

കലാ -സാഹിത്യ -സാംസ്കാരിക വേദിയായ സംസ്കാരയുടെ ദുബായ് കമ്മിറ്റിയുടെ പ്രതിവാര യോഗം നാളെ ചേരും.

ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടല്‍ അപ്പാര്‍ട്ട് മെന്‍റ് ഹാളില്‍ നാലെ വൈകിട്ട് 8 മണിക്ക് യോഗം തുടങ്ങും.

യോഗത്തില്‍ പ്രവാസി എഴുത്തുകാരിയായ സക്കീന ബഷീറിന്‍റെ ചെറു കഥാ സമാഹാരമായ – ഒരു വസന്തകാലത്തിന്‍റെ ഓര്‍മ്മയ്ക്ക്- എന്ന പുസ്തകത്തിന്‍റെ പ്രകാശനവും നടക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 65 85 379 എന്ന നമ്പരില്‍ ബന്ധപ്പെടുക.

-

അഭിപ്രായം എഴുതുക »

കെ.എം.സി.സി. വ്യവസായ പ്രമുഖരെ ആദരിയ്ക്കുന്നു

June 25th, 2008

തങ്ങളുടെ മുപ്പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ബഹറൈനിലെ കെ.എം.സി.സി. പ്രവാസി ഭാരതീയരായ വ്യവസായ പ്രമുഖരെ ആദരിയ്ക്കുന്നു. യു.എ.ഇ. എക്സ്ചേഞ്ച് ചെയര്‍മാന്‍ ഡോ. ബി. ആര്‍. ഷെട്ടി, സൌദിയിലെ നാസര്‍ അല്‍ ഹജ്രി കോര്‍പ്പറേഷന്‍ എം.ഡി.യും ബഹറൈന്‍ നിവാസിയുമായ ഡോ. രവി പിള്ള, കുവൈറ്റിലെ വ്യവസായിയായ ടൊയോട്ട സണ്ണി എന്നറിയപ്പെടുന്ന ശ്രീ എം. മാത്യൂസ് എന്നിവര്‍ക്ക് പ്രവാസി അവാര്‍ഡുകള്‍ നല്‍കിയാണ് ആദരിയ്ക്കുന്നത്.

എം.കെ. ഗ്രൂപ്പ് എം.ഡി. പദ്മശ്രീ എം.എ.യൂസഫലിയെയും ഗള്‍ഫാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. മൊഹമ്മദലിയെയും ഇതേ അവാര്‍ഡിന് തിരഞ്ഞെടുത്തിട്ടുണ്ടെങ്കിലും പിന്നീടൊരു ദിവസം ആയിരിയ്ക്കും അവാര്‍ഡുകള്‍ സമ്മാനിക്കുന്നത്.

ഇന്ത്യന്‍ സ്ഥാനപതി ശ്രീ ബാലകൃഷ്ണ ഷെട്ടി മുഖ്യാതിഥിയായിരിക്കുന്ന ചടങ്ങില്‍ പാണക്കാട് ശിഹാബ് തങ്ങള്‍, അബ്ദു സമദ് സമദാനി എന്നിവര്‍ പങ്കെടുക്കും.

ഇന്ന് രാത്രി നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങില്‍ എല്ലാവരും പങ്കെടുക്കണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

-

അഭിപ്രായം എഴുതുക »

Page 100 of 157« First...102030...9899100101102...110120130...Last »

« Previous Page« Previous « കടമ്മനിട്ട അനുസ്മരണവും കാവ്യസന്ധ്യയും
Next »Next Page » പ്രതിവാര യോഗം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine