സിനിമാ നിര്‍മ്മാണത്തിനില്ല; അറ്റ്ലസ് രാമചന്ദ്രന്

July 5th, 2008

താന്‍ ഇനി സിനിമാ നിര്‍മ്മാണത്തിനില്ലെന്ന് പ്രമുഖ ബിസിനസുകാരനും അഭിനേതാവുമായ അറ്റ്ലസ് രാമചന്ദ്രന്‍ പറഞ്ഞു. സിനിമാ നിര്‍മ്മാണത്തേക്കാള്‍ താന്‍ അഭിനയം ഇഷ്ടപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. “സിനിമ: സ്വപ്നവവും യാഥാര്‍ത്ഥ്യവും“ എന്ന വിഷയത്തില്‍ തന്റെ ദുബായിലെ വീട്ടില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സിനിമയെക്കുറിച്ച് ജോയ് മാത്യു, ഇ.എം.അഷറഫ്, ഷാര്‍ളി ബെഞ്ചമിന്‍, ആല്‍ബര്‍ട്ട് അലക്സ്, ടി. പി. ഗംഗാധരന്‍, ആഷിക് തുടങ്ങിയവര്‍ സംസാരിച്ചു.

ഇ. എം. അഷറഫ് രചിച്ച വൈക്കം മുഹമ്മദ് ബഷീറിനെ ക്കുറിച്ചുള്ള പുസതകം ചടങ്ങില്‍ പ്രകാശനം ചെയ്തു.

മാംഗോസ്റ്റിന്‍ എന്ന പേരില്‍ നടന്ന പരിപാടിയില്‍ കുഴൂര്‍ വിത്സണ്‍ സച്ചിദാനന്ദന്‍ പുഴങ്കരയുടെ കവിതകള്‍ അവതരിപ്പിച്ചു.

-

അഭിപ്രായം എഴുതുക »

പാഠപുസ്തകവിവാദം – മസ്ക്കറ്റില്‍ ചര്‍ച്ച

July 3rd, 2008

മസ്ക്കറ്റ് ഇന്ത്യന്‍ സോഷ്യല്‍ ക്ലബിന്റെ
കേരളവിംഗ് പാഠപുസ്തക വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചര്‍ച്ച സംഘടിപ്പിക്കുന്നു.

മത, സാമൂഹ്യ, സാംസ്ക്കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.

ഇന്ന് വൈകിട്ട് 7 മണിക്ക് ക്ലബ്ബ് ഓഡിറ്റോറിയത്തിലാണ്‍ പരിപാടി

-

അഭിപ്രായം എഴുതുക »

ഏഷ്യാനെറ്റ് റേഡിയോയില്‍ മഴ ക്കവിതകള്‍

July 3rd, 2008

ഏഷ്യാനെറ്റ് റേഡിയോയിലെ ചൊല്ലരങ്ങ് എന്ന പരിപാടിയില്‍ അടുത്ത വെള്ളിയാഴ്ച്ച മഴ ക്കവിതകള്‍ പ്രക്ഷേപണം ചെയ്യും. മഴയെ ക്കുറിച്ചുള്ള കവി ഡി. വിനയചന്ദ്രന്റെ വര്‍ത്തമാനങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. രാവിലെ 8 മണിക്കാണ് മഴ ക്കവിതകള്‍ അടങ്ങിയ ചൊല്ലരങ്ങ് ആരംഭിക്കുക.

-

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍

July 1st, 2008

ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന്‍ യു.എ.ഇ ഘടകത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
വാസുദേവാണ്‍ പ്രസിഡന്റ്. വൈസ് പ്രസിഡന്റായി സന്തോഷ് പുനലൂരിനേയും, ജനറല്‍ സെക്രട്ടറിയായി കെ.ജി.അനില്‍കുമാറിനേയും തെരഞ്ഞെടുത്തു.
രാമചന്ദ്രനാണ്‍ ട്രഷറര്‍. മുഖ്യരക്ഷാധികാരി ബി.ആര്‍.ഷെട്ടി.

അബുദാബി വുഡ് ലാന്‍ഡ്സ് ഹോട്ടലില്‍ നടന്ന രണ്ടാമത് വാര്‍ഷികപൊതുയോഗത്തിലാണ്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്.

-

അഭിപ്രായം എഴുതുക »

ഉംറ & സിയാറത്ത്‌ സംഘം ജൂലൈ 2നു പുറപ്പെടുന്നു

June 30th, 2008

മുസ്വഫ എസ്‌. വൈ. എസ്‌. സ്കൂള്‍ വെക്കേഷനില്‍ സംഘടിപ്പിക്കുന്ന വിശുദ്ധ ഉംറ & സിയാറത്ത്‌ യാത്രയുടെ 54 പേര്‍ അടങ്ങുന്ന ആദ്യ ബാച്ച്‌ ജൂലൈ 2നു ബുധനാഴ്ച വൈകീട്ട്‌ 6 മണിക്ക്‌ മുസ്വഫ ശ അബിയ പത്തിലെ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയില്‍ നടക്കുന്ന യാത്രയയപ്പിനു ശേഷം പുറപ്പെടുന്നതാണ്‌.

നിരവധി തവണ ഉംറ സംഘത്തിനു നേത്യത്വം നല്‍കിയ യുവ പണ്ഡിതനും മുസ്വഫ എസ്‌. വൈ. എസ്‌. ജന. സെക്രട്ടറിയുമായ അബ്‌ദുല്‍ ഹമീദ്‌ സഅദി ഈശ്വരമംഗലമാണു സംഘത്തിന്റെ അമീര്‍.

ആദ്യം മക്കയിലേക്ക്‌ പോവുന്ന സംഘം ഉംറ നിര്‍വഹണം കഴിഞ്ഞ്‌ ജുലൈ എഴാം തിയ്യതി ബദര്‍ വഴി മദീന സിയാറത്തിനായി പുറപ്പെടുന്നതും ജുലൈ പതിനൊന്നാം തിയ്യതി മദീനയില്‍ നിന്നും യാത്ര തിരിച്ച്‌ 12നു മുസ്വഫയില്‍ തിരിച്ചെത്തുന്നതുമാണ്‌’. ജൂലൈ 23 നു പുറപ്പെടുന്ന രണ്ടാമത്‌ സംഘത്തെ നയിക്കുന്നത്‌ യുവ പണ്ഡിതനും പ്രഭാഷകനും നിരവധി തവണ ഹജ്ജ്‌ -ഉംറ സംഘത്തെ നയിച്ചിട്ടുള്ള കെ. കെ. എം. സഅടിയാണ്‌.

റമളാനില്‍ സംഘടിപ്പിക്കുന്ന ഉംറ – സിയാറത്ത്‌ യാത്രക്കുള്ള ബുക്കിംഗ്‌ ആരംഭിച്ചതായും സംഘാടകര്‍ അറിയിക്കുന്നു. വിശദ വിവരങ്ങള്‍ക്ക്‌ 02 5523491 / 055 -9134144 എന്നീ നമ്പറുകളില്‍ വിളിക്കുക.

ബഷീര്‍ വെള്ളറക്കാട്

-

അഭിപ്രായം എഴുതുക »

Page 98 of 157« First...102030...96979899100...110120130...Last »

« Previous Page« Previous « KMCC ബാലുശ്ശേരിയ്ക്ക് പുതിയ പ്രസിഡന്റ്
Next »Next Page » ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍ അസോസിയേഷന് പുതിയ ഭാരവാഹികള്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine