അര്‍.എസ്‌.സി. വിജ്ഞാന പരീക്ഷ

July 14th, 2008

രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ്‌ സി) ഗള്‍ഫ്‌ ചാപ്‌ററര്‍ പ്രവാസി മലയാളികള്‍ക്ക്‌ വേണ്ടി ജി സി സി തലത്തില്‍ നടത്തിയ വിജ്ഞാന പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ എഞ്ചിനീയര്‍ അബ്‌ ദുസ്സമദ്‌ കാക്കോവ്‌ നവയുഗ എഞ്ചിനീയറിംഗ്‌ കമ്പനി ജനറല്‍ മാനേജര്‍ ശ്രീ. എ.എ. ഡേവിഡില്‍ നിന്നും വിഷന്‍ 2010 വേദിയില്‍ വെച്ച്‌ അവാര്‍ഡ്‌ സ്വീകരിക്കുന്നു. സയ്യിദ്‌ ജമലുല്ലൈലി തങ്ങള്‍, അര്‍.പി. ഹുസൈന്‍ മാസ്റ്റര്‍ സമീപം.

– ബഷീര്‍ വെള്ളറക്കാട്

-

അഭിപ്രായം എഴുതുക »

കൂറ്റമ്പാറ അബ്‌ദു റഹ്‌മാന്‍ ദാരിമിയുടെ പ്രഭാഷണം

July 14th, 2008

ചൂഷണം ചെയ്യപ്പെടുന്ന ആത്മീയത എന്ന വിഷയത്തില്‍ മുസ്വഫ എസ്‌.വൈ.എസ്‌ സംഘടിപ്പിച്ച കാമ്പയിന്റെ സമാപനത്തോട നുബന്ധിച്ച്‌ നടന്ന സംഗമത്തില്‍ കൂറ്റമ്പാറ അബ്‌ദു റഹ്‌മാന്‍ ദാരിമി മുഖ്യ പ്രഭാഷണം നടത്തുന്നു. മുസ്വഫ സനഇയ്യ 14 ലെ സന ഇയ്യത്തുല്‍ അറബിയ്യ കമ്പനി പള്ളിയില്‍ 10-07-2008 നു ഇശാ നിസ്കാര ശേഷം നടന്ന സംഗമത്തില്‍ പ്രസിഡണ്ട്‌ ഒ. ഹൈദര്‍ മുസ്ലിയാര്‍ അദ്ധ്യക്ഷനായിരുന്നു. മുസ്തഫ ദാരിമി കടാങ്കോട്‌, ആറളം അബ്‌ ദുറഹ്‌ മാന്‍ മുസ്ലിയാര്‍, അബ്‌ ദു ഹമീദ്‌ ശര്‍ വാനി തുടങ്ങിയവര്‍ സംബന്ധിച്ചു.

ബഷീര്‍ വെള്ളറക്കാട്‌

-

അഭിപ്രായം എഴുതുക »

വിവാദ സാമൂഹ്യ ശാസ്ത്ര പാഠം ചര്‍ച്ച ചെയ്തു

July 11th, 2008

അബുദാബി: മുസഫയിലെ കൈരളി കള്‍ചറല്‍ ഫോറം ഏഴാം ക്ലാസിലെ വിവാദ സാമൂഹ്യ ശാസ്ത്ര പാഠം ചര്‍ച്ച ചെയ്തു.

വിവിധ മതക്കാരായ അനവധി പേര്‍ പങ്കെടുത്ത ചര്‍ച്ചയില്‍ സുരേഷ്, ഷൈന്‍ സെബാസ്റ്റ്യന്‍ എന്നീ രണ്ടു പേര്‍ പാഠത്തില്‍ വിവാദം ഒളിഞ്ഞിരിയ്ക്കുന്നു എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ഭാവിയില്‍ ലോകത്തിലെ വര്‍ഗ്ഗീയ ശക്തികളെ പോലും ബോധവല്‍ക്കരണ പാതയിലേക്ക് നയിക്കാന്‍ പ്രാപ്തമായതാണ് പ്രസ്തുത പാഠ്യ രൂപം എന്ന് തുളസീധരനും സിദ്ധിഖ് തറാലയും സമര്‍ത്ഥിച്ചു.

പെയ്യില്‍ യോഹന്നാനും വക്കം മൌലവിയും മത മേലദ്ധ്യക്ഷന്മാര്‍ക്ക് സമ്മതന്‍ അല്ലാത്തതിനാല്‍ ആണ് പാഠ ഭാഗത്തെ വിവാദം ഉള്ളതാക്കി ചുട്ടെരിയ്ക്കാന്‍ കൂട്ട് കൂടുന്നതെന്ന് പണിക്കര്‍ ആശ്രാമം അഭിപ്രായപ്പെട്ടു. പതിനാറു പേര്‍ സംസാരിച്ച ചര്‍ച്ചയില്‍ പതിനാല് പേരും വിഷയത്തില്‍ വിവാദത്തിന് വാക്കുകള്‍ ഇല്ലെന്ന് കണ്ടെത്തുക ആയിരുന്നു. കൈരളിയുടെ സാഹിത്യ വിഭാഗം കണ്‍വീനര്‍ ഗിരീഷ് കുമാര്‍ കുനിയില്‍ സ്വാഗതം പറഞ്ഞു. യോഗത്തില്‍ കൈരളി പ്രസിഡന്റ് പോള്‍സണ്‍ വിഷയാസ്പദമായ പാഠം വായിച്ച് ചര്‍ച്ച നയിച്ചു. സെക്രട്ടറി അനില്‍ കുമാര്‍ നന്ദി പറഞ്ഞു.

-

അഭിപ്രായം എഴുതുക »

ജിദ്ദയിലെ നവോദയ സാംസ്ക്കാരിക വേദി

July 10th, 2008

ജിദ്ദയിലെ നവോദയ സാംസ്ക്കാരിക വേദി ഷറഫിയ ഏരിയ സമ്മേളനത്തിനുള്ള 51 അംഗ സ്വാഗത സംഘം രൂപീകരിച്ചു. കണ്‍വീനറായി ഹരിലാലിനേയും ചെയര്‍മാനായി നൗഷാദ് പൂന്താനത്തേയും തെരഞ്ഞെടുത്തു. ഈ മാസം 18ന് വെള്ളിയാഴ്ച രാവിലെ 9 മണിക്ക് ഷറഫിയ ഇമ്പാല ഓഡിറ്റോറിയത്തിലാണ് സമ്മേളനം ആരംഭിക്കുക.

-

അഭിപ്രായം എഴുതുക »

കുവൈത്തില്‍ പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍

July 10th, 2008

കുവൈത്തില്‍ പ്രവാസി മലയാളി ഓര്‍ഗനൈസേഷന്‍ എന്ന പേരില്‍ പുതിയ സംഘടന രൂപം കൊണ്ടു. രാഷ്ട്രീയ സാമുദായിക വ്യത്യാസങ്ങള്‍ ഇല്ലാതെ മലയാളികളെ ഏകോപിപ്പിച്ച് പ്രവര്‍ത്തിക്കുന്ന സംഘടനയാണിതെന്ന് ഭാരവാഹികള്‍ പറഞ്ഞു. പ്രേംസണ്‍ കായംകുളമാണ് ജനറല്‍ കണ്‍വീനര്‍.

-

അഭിപ്രായം എഴുതുക »

Page 96 of 157« First...102030...9495969798...110120130...Last »

« Previous Page« Previous « സമയം നിലച്ച പെണ്‍ ഘടികാരങ്ങള്‍
Next »Next Page » ജിദ്ദയിലെ നവോദയ സാംസ്ക്കാരിക വേദി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine