സി.ആര്‍.പി അബ്ദുറഹ്മാന് യാത്രയയപ്പ് നല്‍കി.

July 20th, 2008

25 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ദമാമിലെ പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകന്‍ സി.ആര്‍.പി അബ്ദുറഹ്മാന് യാത്രയയപ്പ് നല്‍കി. തെക്കേപ്പുറം കൂട്ടായ്മയുടെ നേതൃത്വത്തില്‍ അല്‍ ഖോബാര്‍ അപ്സര ഓഡിറ്റോറിയത്തില്‍ വച്ചായിരുന്നു യാത്രയയപ്പ് യോഗം. അബൂബക്കര്‍, അബ്ദുല്‍ റസാക്ക് എന്നിവര്‍ പ്രസംഗിച്ചു.

-

അഭിപ്രായം എഴുതുക »

റാഫി നൈറ്റ് സംഘടിപ്പിച്ചു

July 19th, 2008

ജിദ്ദയില്‍ ബ്രദേഴ്സ് ഓര്‍ക്കസ്ട്രയുടെ ആഭിമുഖ്യത്തില്‍ റാഫി നൈറ്റ് സംഘടിപ്പിച്ചു. ടി. പി. അഹമദ് ഉദ്ഘാടനം ചെയ്തു. എം. എസ്. അലി, ജമാല്‍ പാഷ, മന്‍സൂര്‍ എന്നിവര്‍ പങ്കെടുത്തു. വിവിധ കലാ പരിപാടികള്‍ അരങ്ങേറി.

-

അഭിപ്രായം എഴുതുക »

കിഡ്സ് പ്രെസ്സ് ക്ലബ് സമാപിച്ചു

July 18th, 2008

ദുബായ് പ്രെസ്സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ ദുബായ് വേനല്‍ കാല വിസ്മയത്തിന്റെ ഭാഗമായ് നടന്നു വന്ന കിഡ്സ് പ്രെസ്സ് ക്ലബ് 2008 സമാപിച്ചു. കുട്ടികള്‍ക്ക് മാധ്യമ പ്രവര്‍ത്തനത്തിന്റെ ഉള്ളറകള്‍ പരിചയപ്പെടുത്തിയ കിഡ്സ് പ്രെസ്സ് ക്ലബ് എല്ലാ വര്‍ഷവും വേനല്‍ കാല അവധി കാലത്ത് ദുബായ് പ്രെസ്സ് ക്ലബില്‍ സംഘടിപ്പിച്ചു വരുന്നു.

കഴിഞ്ഞ മൂന്ന് ആഴ്ചകളായി നടന്ന പരിശീലന കളരിയില്‍ മാധ്യമ രംഗത്തെ പ്രഗല്‍ഭര്‍ തങ്ങളുടെ അനുഭവങ്ങള്‍ കുട്ടികളുമായി പങ്കു വെച്ചു. നോളജ് വില്ലേജിലെ പ്രശസ്തമായ SAE institute ല്‍ വെച്ചു നടന്ന audio – video സങ്കേതങ്ങളുടെ പരിചയം പുതുമ ഉള്ള അനുഭവം ആയി എന്ന് പങ്കെടുത്ത കുട്ടികള്‍ പറയുന്നു. ഫോട്ടോഗ്രഫി, സിനിമാ നിര്‍മ്മാണം എന്നിവയില്‍ വിദഗ്ദ്ധ പരിശീലനം ലഭിച്ച കുട്ടികള്‍ക്ക് പത്രം അച്ചടിക്കുന്ന അച്ചടി ശാല, ടെലിവിഷന്‍ പരിപാടികള്‍ നിര്‍മ്മിയ്ക്കുന്ന മീഡിയാ സിറ്റിയിലെ ടെലിവിഷന്‍ സ്റ്റുഡിയോകള്‍ എന്നിവ സന്ദര്‍ശിക്കുവാനുള്ള അവസരവും കിഡ്സ് പ്രസ്സ് ക്ലബ് ഒരുക്കിയിരുന്നു. മോദേഷ് ഫണ്‍ സിറ്റിയിലേയ്ക്കുള്ള യാത്രയും കുട്ടികള്‍ക്ക് രസകരമായ ഒരു അനുഭവമായി.

ക്യാമ്പിന്റെ അവസാന ദിനം നടന്ന പത്ര സമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ നേരിട്ട കുട്ടികളില്‍ പലരും പഠനത്തിനു ശേഷം തങ്ങള്‍ക്ക് മാധ്യമ പ്രവര്‍ത്തകര്‍ ആവാന്‍ താല്പര്യം ഉണ്ടെന്ന് പറഞ്ഞു. യുദ്ധം പോലുള്ള പ്രതികൂല സാഹചര്യങ്ങള്‍ പോലും തങ്ങളെ ഭയപ്പെടുത്തുന്നില്ല എന്നും ഇവര്‍ പറയുന്നു.

മാധ്യമ പ്രവര്‍ത്തകരും കുട്ടികളുടെ മാതാ പിതാക്കളും പങ്കെടുത്ത സമാപന ചടങ്ങില്‍ ദുബായ് പ്രെസ്സ് ക്ലബ്ബ് അധികൃതര്‍ ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു.

-

അഭിപ്രായം എഴുതുക »

Nostalgic 80s

July 17th, 2008

യുവ കലാ സാഹിതി സംഘടിപ്പിയ്ക്കുന്ന Nostalgic 80s എന്ന സംഗീത പരിപാടി ജൂലൈ 18 വെള്ളിയാഴ്ച്ച അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. പി. ഭാസ്കരന്റെ എണ്‍പതുകളിലെ ഭാവ ഗീതങ്ങള്‍ കോര്‍ത്തിണക്കി പി. ഭാസ്കരന്‍ സ്മാരക മ്യൂസിക് ക്ലബ് സംവിധാനം ചെയ്തിട്ടുള്ള ഈ സംഗീത സന്ധ്യ രാത്രി 8 മണിയ്ക്ക് ആരംഭിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

– പി. എം. അബ്ദുള്‍ റഹിമാന്‍

-

അഭിപ്രായം എഴുതുക »

Nostalgic 80s

July 17th, 2008
യുവ കലാ സാഹിതി സംഘടിപ്പിയ്ക്കുന്ന Nostalgic 80s എന്ന സംഗീത പരിപാടി ജൂലൈ 18 വ്വെള്ളിയാഴ്ച്ച അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടക്കും. പി. ഭാസ്കരന്റെ എണ്‍പതുകളിലെ ഭാവ ഗീതങ്ങള്‍ കോര്‍ത്തിണക്കി പി. ഭാസ്കരന്‍ സ്മാരക മ്യൂസിക് ക്ലബ് സംവിധാനം ചെയ്തിട്ടുള്ള ഈ സംഗീത സന്ധ്യ രാത്രി 8 മണിയ്ക്ക് ആരംഭിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

Page 95 of 157« First...102030...9394959697...100110120...Last »

« Previous Page« Previous « അര്‍.എസ്‌.സി. വിജ്ഞാന പരീക്ഷ
Next »Next Page » Nostalgic 80s »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine