അക്കാഫ് കാവ്യ സന്ധ്യ

July 24th, 2008

പൂര്‍വ വിദ്യാര്‍ത്ഥികളുടെ അഖില കേരള സംഘടനയായ അക്കാഫിന്റെ ആഭിമുഖ്യത്തില്‍ വര്‍ക്കല ശ്രീനാരായണ കോളജ് സംഘടിപ്പിയ്ക്കുന്ന കാവ്യ സന്ധ്യ ജൂലൈ 24 വ്യാഴാഴ്ച എട്ട് മണിക്ക് ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രോഗ്രാം കണ്‍വീനര്‍ ആയ ശ്രീ ജ്യോതി കുമാറിനെ 050 7653528 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

-

അഭിപ്രായം എഴുതുക »

രക്ത ദാന ക്യാമ്പ് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍

July 24th, 2008

ഇന്‍ഡ്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി (ICWC) സംഘടിപ്പിയ്ക്കുന്ന രക്ത ദാന ക്യാമ്പ് ജൂലൈ 27ന് ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് രണ്ട് മണി വരെ നടക്കും. പരമാവധി ആളുകള്‍ ക്യാമ്പില്‍ പങ്കെടുക്കണം എന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് കണ്‍വീനര്‍ ശ്രീ സോളമന്‍ ജേക്കബ് (050 5749039), ശ്രീ സജീന്‍ (050 2020171) എന്നിവരെ ബന്ധപ്പെടുക.

-

അഭിപ്രായം എഴുതുക »

ഖത്തറില്‍ വേനല്‍ കൂടാരം

July 23rd, 2008

വേനല്‍ക്കാല അവധിയോട് അനുബന്ധിച്ച് ഖത്തറില്‍ ഫ്രണ്ട്സ് ഓഫ് തൃശൂരിന്‍റെ ആഭിമുഖ്യത്തില്‍ കുട്ടികള്‍ക്കായി വേനല്‍ കൂടാരം എന്ന പരിപാടി സംഘടിപ്പിക്കും. വെള്ളിയാഴ്ച ഐ.സി.സിയിലാണ് പരിപാടി നടക്കുന്നത്.

വൈകുന്നേരം അഞ്ച് മണിക്ക് മുതല്‍ രാത്രി ഒന്‍പത് വരെയാണ് പരിപാടി. കാര്‍ട്ടൂണ്‍ രചനാ മത്സരം, കഥ പറച്ചില്‍, ക്വിസ്, അന്താക്ഷരി തുടങ്ങിയവയെല്ലാം വേനല്‍ഡ കൂടാരത്തോട് അനുബന്ധിച്ച് ഉണ്ടാകും.

-

അഭിപ്രായം എഴുതുക »

വസന്തത്തിലേക്ക് വിടരുന്ന വിവാഹം

July 23rd, 2008

മാര്‍ തോമ്മാ യുവജന സഖ്യം യു.എ.ഇ. സെന്ററിന്റെ ആഭിമുഖ്യത്തില്‍ 25-07-2008 വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ട് മണി മുതല്‍ അബുദാബി മാര്‍തോമ്മാ ചര്‍ച്ചില്‍ വെച്ച് “വസന്തത്തിലേക്ക് വിടരുന്ന വിവാഹം” എന്ന വിഷയത്തെ കുറിച്ച് ഒരു “Half Day Retreat” നടത്തുന്നു. പ്രസ്തുത മീറ്റിങ്ങിന് Rev. Thomas Kurien, Rev. John George തുടങ്ങിയവര്‍ നേതൃത്വം നല്‍കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് സെന്റര്‍ സെക്രട്ടറി ബിജു മാത്യുവുമായി 050 4648249 എന്ന മൊബൈല്‍ നമ്പറില്‍ ബന്ധപ്പെടാവുന്നതാണ്.

-

അഭിപ്രായം എഴുതുക »

പ്രൊഫ. ഫരീദിന് സ്വീകരണം നല്‍കി

July 22nd, 2008

ഫാറൂഖ് കോളോജ് അലുംമ്നി അസോസിയേഷന്‍ ദമാം ഘടകത്തിന്‍റെ ആഭിമുഖ്യത്തില്‍ പ്രൊഫ. ഫരീദിന് സ്വീകരണം നല്‍കി. അല്‍ഖോബാറില്‍ നടന്ന സ്വീകരണ ചടങ്ങില്‍ മുഹമ്മദ് ലത്തീഫ് അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇ.കെ മുഹമ്മദ് ഷാഫി, പി.എം നജീബ് എന്നിവര്‍ പ്രസംഗിച്ചു.

-

അഭിപ്രായം എഴുതുക »

Page 93 of 157« First...102030...9192939495...100110120...Last »

« Previous Page« Previous « വാര്‍ഷിക പൊതുയോഗം
Next »Next Page » വസന്തത്തിലേക്ക് വിടരുന്ന വിവാഹം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine