വാര്‍ഷിക പൊതുയോഗം

July 22nd, 2008

ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ വാര്‍ഷിക പൊതുയോഗം ഈ വരുന്ന വെള്ളിയാഴ്ച്ച ( 25/07/2008 ) കാലത്തു പത്തു മണി മുതല്‍ വൈകീട്ടു നാലു മണി വരെ ദുബായ്‌ കരാമയിലുള്ള കരാമ ഹോട്ടലില്‍ വച്ചു കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നു. ആയതിനാല്‍ ഈ യോഗത്തിലേക്ക്‌ ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ എല്ലാ പ്രവാസ്സികളും പങ്കെടുക്കണമെന്ന്‌ അഭ്യര്‍ത്ഥിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ജനറല്‍ സെക്രടറി ശ്രി. യു. ഹരിഹരനെ 050 6967406 എന്ന മൊബെയില്‍ നമ്പറില്‍ ബന്ധപ്പെടുവാന്‍ താല്‍പര്യപ്പെടുന്നു.

-

അഭിപ്രായം എഴുതുക »

ഒന്നാണ് നമ്മള് ഭരത് സുരേഷ് ഗോപി പ്രകാശനം ചെയ്യും

July 21st, 2008

ഷാര്‍ജ റൂളേഴ്സ് ഓഫീസിലെ സെക്ട്രറിയും ഗാനരചയിതാവുമായ ബാലചന്ദ്രന്‍ തെക്കന്മാര്‍ രചിച്ച ഒന്നാണ്‍ നമ്മള്‍ എന്ന ഓഡിയോ സി.ഡിയുടെ പ്രകാശനം നാളെ (ചൊവ്വ)
ഷാരജയില്‍ വച്ച് ഭരത് സുരേഷ് ഗോപി
നിര് വഹിക്കും.

വൈകിട്ട് 8.30 ന്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷനിലാണ്‍ പരിപാടി.

സബാ ജോസഫ്, അബ്ദുള്ള മല്ലശ്ശേരി തുടങ്ങിയവര്‍ പങ്കെടുക്കും.

മതമൈത്രിയാണ്‍ ഗാനങ്ങളിലെ പ്രധാന വിഷയം

-

അഭിപ്രായം എഴുതുക »

രിസാല സാഹിത്യോല്‍സവം

July 21st, 2008

ഖത്തറില്‍ രിസാല സ്റ്റഡി സര്‍ക്കിളിന്‍റെ ആഭിമുഖ്യത്തില്‍ സാഹിത്യോല്‍സവം സംഘടിപ്പിച്ചു. ഇന്ത്യന്‍ മീഡിയാ ഫോറം ജനറല്‍ സെക്രട്ടറി പി ആര്‍ പ്രവീണ്‍ ഉദ്ഘാടനംനിര്‍വഹിച്ചു. സമൂഹത്തിന് ഉപകരിക്കുന്നതാകണം കലയും കലാമത്സരങ്ങളുമെന്ന് സാഹിത്യോല്‍സവത്തില്‍ സംസാരിച്ചവര്‍ അഭിപ്രായപ്പെട്ടു.

-

അഭിപ്രായം എഴുതുക »

ഇരിഞ്ഞാലക്കുട പ്രവാസി സംഘടന

July 21st, 2008

ഇരിഞ്ഞാലക്കുട പ്രവാസി സംഘടനയുടെ വാര്‍ഷിക പൊതുയോഗം ഈ വരുന്ന വെള്ളിയാഴ്ച്ച ( 25/07/2008 ) കാലത്തു പത്തുമണി മുതല്‍ വൈകീട്ടു നാലുമണി വരെ ദുബായ്‌ കരാമയിലുള്ള കരാമ ഹോട്ടലില്‍ വച്ചു നടക്കും

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ജനറല്‍ സെക്രടറി ശ്രി. യു. ഹരിഹരനെ 050 6967406 എന്ന മൊബെയില്‍ നമ്പറില്‍ ബന്ധപ്പെടണം

-

അഭിപ്രായം എഴുതുക »

എസ്‌. വൈ. എസ്‌. മുസ്വഫ അപലപിച്ചു

July 20th, 2008

വിദ്യഭ്യാസ മേഖലയിലെ പ്രശ്നങ്ങള്‍ കൊലപാതക ത്തിലേക്കും അക്രമണങ്ങ ളിലേക്കും നീങ്ങുന്നത്‌ ആശാസ്യകര മല്ലെന്നും, വിവാദ പാഠ പുസ്തകത്തി നെതിരെ നടന്ന സമരത്തിനിടെ അധ്യാപകന്‍ കൊല്ലപ്പെട്ടത്‌ ഖേദകരവും അപമാനകര വുമാണെന്ന്‌ മുസ്വഫ എസ്‌.വൈ.എസ്‌. എക്സിക്യൂട്ടീവ്‌ കമ്മിറ്റി പ്രസ്താവിച്ചു. പ്രസിഡണ്ട്‌ ഹൈദര്‍ മുസ്ലിയാര്‍ , സെക്രട്ടറി അബ്ദുല്‍ ഹമീദ്‌ സഅദി, മുസ്തഫ ദാരിമി തുടങ്ങിയവര്‍ സംസാരിച്ചു.

ബഷീര്‍ വെള്ളറക്കാട്

-

അഭിപ്രായം എഴുതുക »

Page 94 of 157« First...102030...9293949596...100110120...Last »

« Previous Page« Previous « സി.ആര്‍.പി അബ്ദുറഹ്മാന് യാത്രയയപ്പ് നല്‍കി.
Next »Next Page » ഇരിഞ്ഞാലക്കുട പ്രവാസി സംഘടന »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine