ഇരിഞ്ഞാലക്കുട പ്രവാസി സംഘടന വാര്‍ഷിക പൊതുയോഗം

July 28th, 2008

ഇരിഞ്ഞാലക്കുട പ്രവാസി സംഘടന യു എ ഇ യുടെ വാര്‍ഷിക പൊതുയോഗം ദുബായ്‌ കരാമ ഹോട്ടലില്‍ വച്ചു നടന്നു. യോഗത്തില്‍ വെച്ച്‌ 2008-2009 വര്‍ഷത്തിലെ കമ്മിറ്റിയെ ഐക്യകണ്ഠേന തെരെഞ്ഞെടുത്തു. പ്രസിഡണ്ട്‌ ചക്കോ ജോര്‍ജ്‌, ജനറല്‍ സെക്രടറി സുനില്‍രാജ്‌ കെ., കണ്‍വീനര്‍ സുരേഷ്‌ മേനോന്‍, കലാസാഹിത്യ വിഭാഗം സെക്രടറി സദാശിവന്‍ അമ്പലമേട്‌, ട്രഷറര്‍ മധുസൂദനന്‍ പി ജി., വൈസ്‌. പ്രസിഡണ്ട്‌ ഹരിഹരന്‍ യു., ജോ. സെക്രട്ടറി സുരേഷ്‌ എ., തുടങ്ങിയവരെ ഭരണ നേതൃത്വം ഏല്‍പ്പിച്ചു.

ചടങ്ങില്‍ വച്ച്‌ ഇരിഞ്ഞാലക്കുടയിലെ വൃക്ക രോഗബാധിതനായ ശ്രീ. ജയിസന്‌ സഹായ ധനമായി പതിനയ്യായിരം രൂപ സ്വരൂപിച്ചു നല്‍കുകയുണ്ടായി. ഈ വര്‍ഷം നടത്താനു ദേശിക്കുന്ന കുട്ടികള്‍ക്കായുള്ള സമ്മര്‍ ചിത്രകലാ ക്യാമ്പിനെ കുറിച്ചൂം ഓണാഘോഷത്തെ ക്കുറിച്ചും തീരുമാനിക്കു ന്നതിനായ്‌ ആഗസ്റ്റ്‌ 8ന്‌ ഖിസൈസില്‍ വെച്ചു ഒരു യോഗം നടത്തുവന്‍ തീരുമാനമായി. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 050-4978520, 050-6288375 എന്നീ മൊബെയില്‍ നമ്പറിലൊ www.ijkpravasi.wordpress.com ബ്ലോഗിലോ ബന്ധപ്പെടേണ്ടതാണു.

കമ്മിറ്റി അംഗങ്ങള്‍

രാധകൃഷ്ണന്‍ കെ കെ
രമേഷ്‌ ചന്ദ്രന്‍
സതീഷ്‌ മേനോന്‍
സുരേഷ്‌ ബാബു
ബിജു ഭാസ്കര്‍
ജോസഫ്‌
കുരുവിള സി കെ
സെബാസ്റ്റ്യന്‍
ക്രിസ്റ്റഫര്‍ ചാക്കോ
വര്‍ഗ്ഗീസ്‌ കെ വി
വിന്‍സെന്റ്‌ പറമ്പി

ഓഡിറ്റര്‍
ജീവന്‍ സി എം

സുനില്‍രാജ്‌ കെ. ജനറല്‍ സെക്രട്ടറി (050-4978520)

-

അഭിപ്രായം എഴുതുക »

കുവൈറ്റീയം

July 28th, 2008

കുവൈറ്റീയം എന്ന പേരില്‍ കുവൈറ്റിന്‍റെ സവിശേഷതകളും നിയമ നടപടിക്രമങ്ങളും അടങ്ങിയ മലയാളത്തിലുള്ള മാര്‍ഗരേഖ പുറത്തിറങ്ങി. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിലായിരുന്നു പ്രകാശനം. ഇത്തരത്തില്‍ ഒരു മലയാള കൈപ്പുസ്തകം കുവൈറ്റില്‍ ആദ്യ സംരംഭമാണ്. അല്‍ യഖ്സ ലൈബ്രറിയാണ് പ്രസാധകര്‍. ഹംസ പയ്യന്നൂര്‍, ഇസ്മായില്‍ പയ്യോളി എന്നിവര്‍ കുവൈറ്റീയത്തിന് നേതൃത്വം നല്‍കി

-

അഭിപ്രായം എഴുതുക »

എ.ബി.എ സെന്‍റര്‍ ഫോര്‍ സ്പെഷ്യല്‍ നീഡ് ജീവകാരുണ്യ കലാസന്ധ്യ

July 28th, 2008

റാസല്‍ഖൈമയിലെ എ.ബി.എ സെന്‍റര്‍ ഫോര്‍ സ്പെഷ്യല്‍ നീഡ് ജീവകാരുണ്യ കലാസന്ധ്യ സംഘടിപ്പിച്ചു. റാക്ക് ഹോട്ടലില്‍ നടന്ന പരിപാടിയില്‍ ലക്ഷ്മി ഗോപാലസ്വാമി, ബിജു നാരായണന്‍, ജയരാജ് വാര്യര്‍, ബാല ഭാസ്ക്കര്‍ തുടങ്ങിയവര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. എ.ബി.എ സെന്‍റര്‍ മാനേജിംഗ് ഡയറക്ടര്‍ മോഹന്‍ നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

-

അഭിപ്രായം എഴുതുക »

സ്വലാത്തുന്നാരിയ രണ്ടാം വാര്‍ഷികം

July 27th, 2008

മുസ്വഫ എസ്‌.വൈ.എസ്‌. കമ്മിറ്റി എല്ലാ തിങ്കളാഴ്ചകളിലും ന്യൂ മുസ്വഫ നാഷണല്‍ കാമ്പിനടുത്തുള്ള കാരവന്‍ ജുമാ മസ്‌ജിദില്‍ സംഘടിപ്പിക്കുന്ന സ്വലാത്തുന്നാരിയ മജ്ലിസിന്റെ രണ്ടാം വാര്‍ഷിക സംഗമം നാളെ ( 28/07/2008 ) തിങ്കളാഴ്ച ഇശാ നിസ്കാര ശേഷം നടക്കുന്നതാണ്‌. പ്രമുഖ പണ്ഡിതന്മാരും സാദാത്തീങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നതാണ്. വിശദ വിവരങ്ങള്‍ക്ക്‌ 02 5523491 / 055-9134144 എന്നീ നമ്പരുകളില്‍ ബന്ധപ്പെടുക.

– ബഷീര്‍ വെള്ളറക്കാട്

-

അഭിപ്രായം എഴുതുക »

പത്തു പേര്‍ക്ക് ഗള്‍ഫ് കെയര്‍ അവാര്‍ഡുകള്‍

July 27th, 2008

ജിദ്ദയില്‍ വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച പത്തു പേര്‍ക്ക് ഗള്‍ഫ് കെയര്‍ അവാര്‍ഡ് പ്രഖ്യാപിച്ചു. ഏഷ്യാനെറ്റ് പ്രതിനിധി ജലീല്‍ കണ്ണമംഗലം, കോണ്‍സുല്‍ കെ.കെ.വിജയന്‍, എ.ഫാറൂഖ്, സി.എം.അഹമ്മദ്, അഹ്മദ് കോയ, സിതാര, മായിന്‍കുട്ടി, മുസാഫിര്‍, മിര്‍സ ഷരീഫ്, രഹ്ന എന്നിവരാണ് അവാര്‍ഡിന് അര്‍ഹരായത്. ജിദ്ദയില്‍ കഴിഞ്ഞ ദിവസം നടന്ന ബിഗ് ബി ഷോയില്‍ വിനീത് ശ്രീനിവാസനാണ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. കഷണ്ടിക്കാര്‍ക്ക് മാത്രമായി ഗള്‍ഫ് കെയര്‍ ഹെയര്‍ ഫിക്സിംഗ് കഴിഞ്ഞ മാസം ജിദ്ദയില്‍ സംഘടിപ്പിച്ച പൊതു വിജ്ഞാന മത്സരത്തില്‍ മലപ്പുറം സ്വദേശി അബ്ദുസലാമിന് ഒന്നാം സമ്മാനം ലഭിച്ചു.

-

അഭിപ്രായം എഴുതുക »

Page 91 of 157« First...102030...8990919293...100110120...Last »

« Previous Page« Previous « ജിദ്ദയില്‍ നര്‍മ്മ കൈരളി
Next »Next Page » സ്വലാത്തുന്നാരിയ രണ്ടാം വാര്‍ഷികം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine