സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.

August 2nd, 2008

മസ്ക്കറ്റ് മാര്‍ഗ്രിഗോറിയോസ് ഇടവകയുടെ നേതൃത്വത്തിലും ഇന്‍റര്‍നാഷണല്‍ മെഡിക്കല്‍ സെന്‍ററിന്‍റെ സഹകരണത്തിലും സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. റൂവി ഓര്‍ത്തോഡ്ക്സ് പാര്‍സണേജിലായിരുന്നു. കാര്‍ഡിയോളജി, ഇ.എന്‍.ടി, ജനറല്‍ മെഡിസിന്‍, നേതൃവിഭാഗം, ത്വക്ക് രോഗം എന്നീ വിവിധ വകുപ്പുകളിലായായിരുന്നു പരിശോധന. 150 ഓളം രോഗികള്‍ ക്യാമ്പില്‍ പങ്കെടുത്തു. ക്യാമ്പിന് മുമ്പ് ആരോഗ്യ ബോധവത്ക്കര സെമിനാറില്‍ ചികിത്സാ വിദഗ്ധര്‍ ക്ലാസെടുത്തു.

-

അഭിപ്രായം എഴുതുക »

സഹൃദയ പടിയത്ത് അവാര്‍ഡുകള്‍ സമര്‍പ്പിച്ചു

August 1st, 2008

ദുബായ്: മുഹമ്മദലി പടിയത്തിന്റെ മൂന്നാം ചരമ വാര്‍ഷികത്തില്‍ “സ്ത്രീധന വിരുദ്ധ ദിനം” ആചരിച്ചു. ദുബായില്‍ നടന്ന ചടങ്ങില്‍ കേരള റീഡേഴ്സ് ആന്‍ഡ് റൈറ്റേഴ്സ് സര്‍ക്ക്ള്‍ – വായനക്കൂട്ടം, സാമൂഹ്യ, സാംസ്കാരിക, മാധ്യമ മണ്ഡലങ്ങളില്‍ വ്യക്തി മുദ്ര പതിപ്പിച്ചവര്‍ക്ക് നല്‍കുന്ന സഹൃദയ പടിയത്ത് അവാര്‍ഡുകള്‍ സമ്മാനിച്ചു. ബിജു ആബേല്‍ ജേക്കബ്, കുഴൂര്‍ വിത്സന്‍, മസ്ഹറുദ്ദീന്‍, ആരിഫ് സൈന്‍, അക്ഷരക്കൂട്ടം, കെ.എം.സി.സി. തൃശ്ശൂര്‍ ഘടകം എന്നിവര്‍ക്കാണ് അവാര്‍ഡുകള്‍ നല്‍കിയത്.

സലഫി ടൈംസിന്റെ 24ആം വാര്‍ഷിക മഹോത്സവ ത്തോടനു ബന്ധിച്ച് “കലാ നൌക 2008” ന്റെ ബാനറില്‍ ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചിരുന്നത്.

ബഷീര്‍ ജന്മ ശതാബ്ദി സമാപനത്തോട് അനുബന്ധിച്ച് ആര്‍ട്ടിസ്റ്റ് നമ്പൂതിരി, എം.വി. ദേവന്‍, ബി.എം. ഗഫൂര്‍, അരവിന്ദന്‍, മദനന്‍ തുടങ്ങിയവര്‍ വരച്ച ബഷീര്‍ കഥാപാത്രങ്ങളുടെ ചിത്ര പ്രദര്‍ശനം നോവലിസ്റ്റായ ശ്രീ. സദാശിവന്‍ അമ്പലമേട് ഉല്‍ഘാടനം ചെയ്തു.


കണ്ണട എന്ന കവിതയിലൂടെ പ്രശസ്തനായ കവി ശ്രീ. മുരുകന്‍ കാട്ടാക്കട നയിച്ച കവിയരങ്ങില്‍ യു.എ.ഇ.യിലെ കവികളായ അസ്മോ പുത്തന്‍ചിറ, കുഴൂര്‍ വിത്സന്‍, ലത്തീഫ് മമ്മിയൂര്‍, സത്യന്‍ മാടാക്കര, മിനി ജോണ്‍സന്‍, അജിത് പോളക്കുളത്ത്, ഡോ. ഇന്ദ്രബാബു, നവാസ് പലേരി, അബ്ദുള്ളക്കുട്ടി ചേറ്റുവ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്ത്യന്‍ മീഡിയ ഫോറം പ്രസിഡന്റ് ശ്രീ. പി.വി. വിവേകാനന്ദ്, നാസര്‍ ബേപ്പൂര്‍, ബഷീര്‍ തിക്കൊടി, ആല്‍ബര്‍ട്ട് അലക്സ്, സബാ ജോസഫ് തുടങ്ങിയവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.

വായനക്കൂട്ടം ജനറല്‍ സെക്രട്ടറി അഡ്വ. ജയരാജ് തോമസ് സ്വാഗതം പറയുകയും പ്രസിഡന്റ് ശ്രീ. ജബ്ബാരി കെ.എ‍. അധ്യക്ഷത വഹിക്കുകയും ചെയ്ത സാംസ്കാരിക സംഗമം രാവിലെ 10 മണിക്ക് ആരംഭിച്ച് വൈകീട്ട് 5 മണിക്ക് അവസാനിച്ചു.

-

അഭിപ്രായം എഴുതുക »

അലൈനില്‍ രക്തദാന ക്യാമ്പ്

July 31st, 2008

അലൈന്‍ സെന്‍റ് ജോര്‍ജ്ജ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്സ് പള്ളി യൂത്ത് അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ രക്തദാന ക്യാമ്പ് നടത്തുന്നു. ഓഗസ്റ്റ് ഒന്നിന് രാവിലെ ഒന്‍പത് മുതല്‍ ദുബായ് അല്‍വാസല്‍ ആശുപത്രിയിലാണ് ക്യാമ്പ്. പങ്കടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 050 7699315 എന്ന നമ്പറില്‍ വിളിക്കണം.

-

അഭിപ്രായം എഴുതുക »

ലാലു തോമസിനെ നോമിനേറ്റ് ചെയ്തു

July 31st, 2008

മാര്‍ത്തോമ്മാ സഭയുടെ പരമാധികാര സമിതി ആയ പ്രതിനിധി മണ്ഡലത്തിലേയ്ക്ക് ഗള്‍ഫ് മേഖലയില്‍ നിന്ന് ഡോ. ജോസഫ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ നോമിനേറ്റ് ചെയ്ത ശ്രീ. ലാലു തോമസ്. മാര്‍ത്തോമ്മാ സഭാ കൌണ്‍സില്‍ മെമ്പര്‍, കുവൈറ്റ് സെന്റ് തോമസ് ഇടവക പ്രഥമ വൈസ് പ്രസിഡന്റ്, കുവൈറ്റ് മാര്‍ത്തോമ്മാ ഇടവക സെക്രട്ടറി, മണ്ഡലാംഗം, അസംബ്ലി അംഗം, യുവജന സഖ്യം വൈസ് പ്രസിഡന്റ്, ഗള്‍ഫ് യൂത്ത് കോണ്‍ഫ്രന്‍സ് കണ്‍വീനര്‍, സംയുക്ത നവതി ആഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ലോകം എമ്പാടും നിന്നും ഉള്ള മാര്‍ത്തോമ്മാക്കാരില്‍ നിന്നും 27 ആളുകളേയാണ് മാര്‍ത്തോമ്മാ മെത്രാപ്പോലീത്താ ഇപ്രാവശ്യം മണ്ഡലത്തിലേക്ക് നോമിനേറ്റ് ചെയ്തത്.

-

അഭിപ്രായം എഴുതുക »

എസ്‌.വൈ.എസ്‌. ദു ആ സമ്മേളനം

July 31st, 2008

മുസ്വഫ എസ്‌.വൈ.എസ്‌ ഇസ്‌ റാ അ മി അ റാജ്‌ ദിനാചരണത്തിന്റെ ഭാഗമായി ദു ആ സമ്മേളനവും സ്വലാത്തുത്താജ്‌ മജ്‌ ലിസും സംഘടിപ്പിച്ചു.അബ്‌ ദുല്‍ ഹമീദ്‌ ശര്‍ വാനി ഉദ്ബോധന പ്രഭാഷണം നടത്തി. അബ്‌ ദുല്‍ ഹമീദ്‌ സ അദി , അബൂബക്കര്‍ മുസ്ലിയാര്‍ ഓമച്ചപ്പുഴ, പി.പി. എ . കല്‍ത്തറ തുടങ്ങിയവര്‍ സംബന്ധിച്ചു.

ഫോട്ടോ: മുസ്വഫ എസ്‌.വൈ.എസ്‌ സംഘടിപ്പിച്ച ഇസ്‌ റാ അ മി അറാജ്‌ ദിനത്തോടനുബന്ധിച്ച്‌ ദു ആ സമ്മേളനത്തില്‍ അബ്‌ ദുല്‍ ഹമീദ്‌ ശര്‍വാനി പ്രസംഗിക്കുന്നു.

ബഷീര്‍ വെള്ളറക്കാട്

-

അഭിപ്രായം എഴുതുക »

Page 89 of 157« First...102030...8788899091...100110120...Last »

« Previous Page« Previous « ദുബായില്‍ ഗതാഗത നിയന്ത്രണം
Next »Next Page » ലാലു തോമസിനെ നോമിനേറ്റ് ചെയ്തു »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine