ദുബായില്‍ ഗതാഗത നിയന്ത്രണം

July 30th, 2008

ദുബായ് ശൈഖ് സായിദ് റോഡില്‍ വെള്ളിയാഴ്ച പുലര്‍ച്ചെ രണ്ട് മുതല്‍ രാവിലെ 10 വരെ ഗതാഗത നിയന്ത്രണമുണ്ടാകും. ദുബായില്‍ നിന്ന് അബുദാബിയിലേക്കുള്ള ദിശയില്‍ ഇന്‍റര്‍ ചേഞ്ച് 7 നും 9 നും ഇടയിലായിരിക്കും ഗതാഗത നിയന്ത്രണം. റോഡിന് കുറുകെ കാല്‍നടയാത്രക്കാര്‍ക്കുള്ള നടപ്പാത നിര്‍മ്മിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്. ഈ സമയങ്ങളി‍ല്‍ ഗതാഗതം സമീപത്തെ റോഡുകളിലൂടെ തിരിച്ചുവിടും.

-

അഭിപ്രായം എഴുതുക »

സിസ്റ്റര്‍ അല്‍ ഫോണ്‍സാമയുടെ തിരുനാള്‍

July 30th, 2008

വാഴ്ത്തപ്പെട്ട സിസ്റ്റര്‍ അല്‍ ഫോണ്‍സാമയുടെ തിരുനാള്‍ കുവൈറ്റ് സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ബാല സംഗമ പ്രാര്‍ത്ഥനാ ദിനമായി ആചരിച്ചു. അബ്ബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഫാ. തോമസ് വടക്കേടത്ത് ഉദ്ഘാടനം ചെയ്തു. ക്വിസ് മത്സരം, സ് നേഹ വിരുന്ന് തുടങ്ങിയ പരിപാടികളില്‍ നൂറു കണക്കിന് കുട്ടികള്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബല്‍ നൈറ്റ്

July 29th, 2008

കേരള സോഷ്യല്‍ സെന്റര്‍ അബുദാബിയുടെ ആഭിമുഖ്യത്തില്‍ അമൃത ടി.വി. യിലെ സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബല്‍ എന്ന റിയാലിറ്റി ഷോയിലെ മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന സംഗീത പരിപാടി സൂപ്പര്‍ സ്റ്റാര്‍ ഗ്ലോബല്‍ നൈറ്റ് അബുദാബി നാഷണല്‍ തിയേറ്ററില്‍ നടക്കും. ഓഗസ്റ്റ് 1 ന് രാത്രി എട്ട് മണിക്കാണ് പരിപാടി തുടങ്ങുന്നത്. 30 ദിര്‍ഹം, 50 ദിര്‍ഹം, 100 ദിര്‍ഹം, 200 ദിര്‍ഹം എന്നിങ്ങനെ ആണ് ടിക്കറ്റ് നിരക്കുകള്‍. ഏഴ് മണിയ്ക്ക് പ്രവേശനം ആരംഭിയ്ക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

യു.എ.ഇ.യിലെ പ്രേക്ഷകരുടെ പ്രിയ ഗായികയായ രശ്മി വിജയന്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.



-

അഭിപ്രായം എഴുതുക »

റിയാലിറ്റി ഷോ ജിദ്ദാ സ്റ്റാര്‍ 2008

July 29th, 2008

ജിദ്ദയില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന റിയാലിറ്റി ഷോ ജിദ്ദാ സ്റ്റാര്‍ 2008 ഫൈനലിലേക്ക് പ്രവേശിച്ചു. കഴിഞ്ഞ ദിവസം ഷറഫിയ ലക്കി ദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ നടന്ന സെമിഫൈനല്‍ മത്സരത്തില്‍ നിന്ന് അഞ്ച് പേരാണ് ഫൈനലിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രഹ്ന സലീം, ഷിഫാന, സ്വാതി കൃഷ്ണ, അന്‍വര്‍ സാദിഖ്, ബീമ ബഷീര്‍ എന്നിവരാണ് ഫൈനലില്‍ എത്തിയവര്‍. അടുത്ത വ്യാഴാഴ്ചയാണ് ഫൈനല്‍. മികച്ച ഗായകരെ കണ്ടെത്താന്‍ ജഡ്ജിംഗ് പാനലിന് പുറമേ പ്രേക്ഷകര്‍ക്കും വോട്ടിംഗിലൂടെ അവസരമുണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

മി അറാജ്‌ ദിനാചരണവും ദു ആ സമ്മേളനവും മുസ്വഫയില്‍

July 28th, 2008

മുസ്വഫ എസ്‌.വൈ.എസ്‌. കമീറ്റി മി അറാജ്‌ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ദു ആ സമ്മേളനം മുസ്വഫ ശ അബിയ പത്തില്‍ ഫാമിലി ഹോട്ടലിനു സമീപമുള്ള പള്ളിയില്‍ 29-07-2008 നു ഇശാ നിസ്കാര ശേഷം നടക്കുന്നതാണ്‌. പ്രമുഖ പണ്ഡിതര്‍ സംബന്ധിക്കുന്നതാണ്‌. വിശദ വിവരങ്ങള്‍ക്ക്‌ 02-5523491 / 055-9134144.

ബഷീര്‍ വെള്ളറക്കാട്

-

അഭിപ്രായം എഴുതുക »

Page 90 of 157« First...102030...8889909192...100110120...Last »

« Previous Page« Previous « ഇരിഞ്ഞാലക്കുട പ്രവാസി സംഘടന വാര്‍ഷിക പൊതുയോഗം
Next »Next Page » റിയാലിറ്റി ഷോ ജിദ്ദാ സ്റ്റാര്‍ 2008 »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine