ദുബായിലെ ഭാവന ആര്‍ട്സ് സൊസൈറ്റി 25-ാം വാര്‍ഷികം

August 6th, 2008

ദുബായിലെ ഭാവന ആര്‍ട്സ് സൊസൈറ്റി 25-ാം വാര്‍ഷികം ആഘോഷിച്ചു. അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ കെ.കുമാര്‍ ഉദ്ഘാടനം ചെയ്തു. കവി മുരുകന്‍ കാട്ടാക്കട മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്‍റ് പി.എസ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.ആര്‍.ജി നായര്‍, സുലൈമാന്‍ തണ്ടിലം, ജോണ്‍സണ്‍ പോള്‍, ഹരിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

സാരഥി കുവൈറ്റ്, ഓണം മേള

August 5th, 2008

സാരഥി കുവൈറ്റ് ഓണം മേള സംഘടിപ്പിക്കുന്നു. ഒക്ടോബര്‍ 17 ന് അബ്ബാസിയ മറീന ഹാളിലാണ് പരിപാടി. ബിജു നാരായണന്‍, ജോത്സ്ന, സാജന്‍ പള്ളുരുത്തി, അബി എന്നിവരുടെ നേതൃത്വത്തില്‍ ദിവസം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന കലാപരിപാടികള്‍ ഉണ്ടാകുമെന്ന് സംഘാടകര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

അനുശോചനം

August 4th, 2008

മുസ്ലീം ലീഗ് നേതാവ് ഉമര്‍ ബാഫഖി തങ്ങളുടെ നിര്യാണത്തില്‍ കുവൈത്ത് കേരള മുസ്ലീം കള്‍ച്ചറല്‍ സെന്‍റര്‍ അനുശോചിച്ചു. അബാസിയ റിഥം ഓഡിറ്റോറിയത്തില്‍ നടന്ന യോഗത്തില്‍ വിവിധ സംഘടനാ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

-

അഭിപ്രായം എഴുതുക »

ബ്രെയ്ന്‍ ഹണ്ട് , പ്രകാശനം

August 4th, 2008

കണ്ണൂ ബക്കര്‍ ചരിച്ച ബ്രെയ്ന്‍ ഹണ്ട് എന്ന പുസ്കത്തിന്‍റെ പ്രകാശനം കഴിഞ്ഞ ദിവസം അബുദാബിയില്‍ നടന്നു. അബുദാബി എയര്‍ ക്രാഫ്റ്റ് ടെക്നോളജിയിലെ അബ്ദുള്ള ഫുലാത്തിയാണ് പുസ്തകം പ്രകാശനം ചെയ്തത്. അബുദാബി കള്‍ച്ചറല്‍ ഫൗണ്ടേഷനില്‍ നടന്ന പ്രകാശന ചടങ്ങില്‍ നിരവധി പ്രമുഖര്‍ പങ്കെടുത്തു. പ്രശ്‍‍നോത്തരി അടിസ്ഥാനമാക്കിയ പുസ്തകമാണ് ബ്രെയന്‍ ഹണ്ട്.

-

അഭിപ്രായം എഴുതുക »

ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു

August 4th, 2008

കനത്ത ചൂടില്‍ നിന്ന് നിര്‍മ്മാണ തൊഴിലാളികള്‍ക്ക് സംരക്ഷണം നല്‍കുന്നതിനായി യുഎഇ തൊഴില്‍ വകുപ്പും യുഎഇ എക്സ്ചേഞ്ചും സംയുക്തമായി ബോധവല്‍ക്കരണ ക്യാമ്പ് സംഘടിപ്പിച്ചു. ഹിറ്റ് സ്ട്രെസ്സ് എന്ന പേരിലാണ് പരിപാടി സംഘടിപ്പിച്ചത്. ഉച്ചക്ക് 12.30 മുതല്‍ വൈകീട്ട് മൂന്ന് വരെ ജോലി നിര്‍ത്തിവക്കുന്നതോടൊപ്പം സൂര്യാഘാതത്തില്‍ നിന്നും രക്ഷനേടുന്നതിനുള്ള മുന്‍കരുതലുകളും ബോധവല്‍ക്കരണ പരിപാടി ലക്ഷ്യമിടുന്നുണ്ട്. ലഘു ചിത്ര പ്രദര്‍ശനവും ബോധവല്‍ക്കരണ ക്ലാസുകളുമാണ് സംഘടിപ്പിക്കുന്നത്.

-

അഭിപ്രായം എഴുതുക »

Page 87 of 157« First...102030...8586878889...100110120...Last »

« Previous Page« Previous « കെ. എം. സി. സി. റിലീഫ് ഫണ്ട്
Next »Next Page » ബ്രെയ്ന്‍ ഹണ്ട് , പ്രകാശനം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine