മുഹമ്മദ് കുഞ്ഞി മൗലവിയുടെ പ്രഭാഷണം

August 6th, 2008

വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയുടെ പ്രഭാഷണം വെള്ളിയാഴ്ച ജിദ്ദയില്‍ സംഘടിപ്പിക്കും. മുസ്ലീം പിന്നോക്കാവസ്ഥയ്ക്ക് പരിഹാരം എന്നതാണ് പ്രഭാഷണ വിഷയം. വെള്ളിയാഴ്ച വൈകുന്നേരം ഏഴന് ഷറഫിയ ധര്‍മ്മപുരി ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖര്‍ പങ്കെടുക്കും. പ്രഭാഷണ രംഗത്ത് 55 വര്‍ഷം പൂര്‍ത്തിയാക്കിയ വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയെ ചടങ്ങില്‍ ആദരിക്കും.

-

അഭിപ്രായം എഴുതുക »

ജിദ്ദാ സ്റ്റാര്‍ 2008 സംഗീത മത്സര പരിപാടി

August 6th, 2008

ജിദ്ദയില്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് മലപ്പുറം ജില്ലാ കമ്മിറ്റി നടത്തിയ ജിദ്ദാ സ്റ്റാര്‍ 2008 സംഗീത മത്സര പരിപാടിയില്‍ രഹ്നാ സലീം ഒന്നാം സ്ഥാനം നേടി. കഴിഞ്ഞ ദിവസം നടന്ന ഫൈനലില്‍ ഷിഫാന ബഷീര്‍ രണ്ടാം സ്ഥാനവും അന്‍വര്‍ സാദിഖ് മൂന്നാം സ്ഥാനവും നേടി. കഴിഞ്ഞ ഫെബ്രുവരി 17 ആരംഭിച്ച മത്സരങ്ങളില്‍ ജിദ്ദ, മക്ക നഗരങ്ങളില്‍ നിന്നുള്ള 25 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു. സി.എം അഹ്മദ്, മുഹമ്മദ് കുഞ്ഞിപ്പ, പാപ്പറ്റ കുഞ്ഞിമുഹമ്മദ് എന്നിവര്‍ സമാപന പരിപാടിയില്‍ സംബന്ധിച്ചു.

-

അഭിപ്രായം എഴുതുക »

ഭാവന ആര്‍ട്സ് സൊസൈറ്റി 25-ാം വാര്‍ഷികം

August 6th, 2008

ദുബായിലെ ഭാവന ആര്‍ട്സ് സൊസൈറ്റി 25-ാം വാര്‍ഷികം ആഘോഷിച്ചു. അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ കെ.കുമാര്‍ ഉദ്ഘാടനം ചെയ്തു. കവി മുരുകന്‍ കാട്ടാക്കട മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്‍റ് പി.എസ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.ആര്‍.ജി നായര്‍, സുലൈമാന്‍ തണ്ടിലം, ജോണ്‍സണ്‍ പോള്‍, ഹരിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

റാസല്‍ഖൈമ കേരള സമാജത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനം

August 6th, 2008

റാസല്‍ഖൈമ കേരള സമാജത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനവും കലാവേദി ഉദ്ഘാടനവും ഇന്ത്യന്‍ അസോസിയേഷന്‍ ഓഡിറ്റോറിയത്തില്‍ നടന്നു. റജി മണ്ണേല്‍ സമാജത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. കേരള സമാജം പ്രസിഡന്‍റ് എസ്. ശ്രീകുമാര്‍ അധ്യക്ഷത വഹിച്ചു. വത്സകുമാര്‍, എ.എം.എം നൂറുദ്ദീന്‍, സുരേഷ് കുമാര്‍, ഹിഷാം, അലി അല്‍ മന്‍സൂരി എന്നിവര്‍ പ്രസംഗിച്ചു. നൃത്ത ഗാനസന്ധ്യയും ഇതിനോടനുബന്ധിച്ച് നടന്നു.

-

അഭിപ്രായം എഴുതുക »

ഭാവന ആര്‍ട്സ് സൊസൈറ്റി 25-ാം വാര്‍ഷികം ആഘോഷിച്ചു.

August 6th, 2008

ദുബായിലെ ഭാവന ആര്‍ട്സ് സൊസൈറ്റി 25-ാം വാര്‍ഷികം ആഘോഷിച്ചു. അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടന്ന ചടങ്ങ് ഇന്ത്യന്‍ കമ്യൂണിറ്റി വെല്‍ഫെയര്‍ കമ്മിറ്റി കണ്‍വീനര്‍ കെ.കുമാര്‍ ഉദ്ഘാടനം ചെയ്തു. കവി മുരുകന്‍ കാട്ടാക്കട മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്‍റ് പി.എസ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സി.ആര്‍.ജി നായര്‍, സുലൈമാന്‍ തണ്ടിലം, ജോണ്‍സണ്‍ പോള്‍, ഹരിദാസന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

Page 86 of 157« First...102030...8485868788...100110120...Last »

« Previous Page« Previous « ദുബായിലെ ഭാവന ആര്‍ട്സ് സൊസൈറ്റി 25-ാം വാര്‍ഷികം
Next »Next Page » റാസല്‍ഖൈമ കേരള സമാജത്തിന്‍റെ പ്രവര്‍ത്തനോദ്ഘാടനം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine