പാവപ്പെട്ട രോഗികള്‍ക്ക് പ്രവാസികളുടെ സഹായത്തോടെ ഹൃദയ ശാസ്ത്രക്രിയ

August 11th, 2008

ജീവകാരുണ്യ സംഘടനയായ ഇന്‍റര്‍നാഷണല്‍ ഫൗണ്ടേഷന്‍ ഫോര്‍ ഹാര്‍ട്ട് സയന്‍സ് പാവപ്പെട്ട രോഗികള്‍ക്ക് പ്രവാസികളുടെ സഹായത്തോടെ ഹൃദയ ശാസ്ത്രക്രിയ നടത്തും. പത്ത് വര്‍ഷത്തിനിടയില്‍ 10,000 ശസ്ത്രക്രിയ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഫൗണ്ടേഷന്‍ പ്രസിഡന്‍റ് ഡോ. മൂസക്കുഞ്ഞി പറഞ്ഞു.

പ്രശസ്ത ഹൃദ് രോഗ വിദഗ്ധനായ ഡോ. മൂസക്കുഞ്ഞി ദുബായില്‍ വാര്‍ത്താ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. 10 മുതല്‍ 15 വയസ് വരെയുള്ള കേരളത്തിലെ സ്കൂള്‍ കുട്ടികളില്‍ ഹൃദയ സംബന്ധമായ അസുഖങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനായി പദ്ധതികള്‍ ആവിഷ്ക്കരിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ ബഷീര്‍ അബ്ദുല്ല, പി.വി വിവേകാനന്ദ് എന്നിവരും പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

വന്ദന ഷായുടെ പ്രഭാഷണം ഇന്ന് മസ്ക്കറ്റില്‍

August 11th, 2008

ഇന്‍റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സിറ്റി ഫാമിംഗ് അംഗവും മദര്‍ തെരൈസാ ചാരിറ്റി പ്രവര്‍ത്തകയുമായ വന്ദന ഷാ ഇന്ന് മസ്ക്കറ്റില്‍ പ്രഭാഷണം നടത്തും. ഇന്ത്യന്‍ എംബസി ഓഡിറ്റോറിയത്തിലാണ് പ്രഭാഷണം. കുടുംബ ജീവിതത്തിലെ താളപ്പിഴകള്‍ മൂലം വിവാഹ മോചനത്തിലേക്ക് പോകുന്നവര്‍ക്ക് സഹായ ഹസ്തവുമായാണ് വന്ദന ഷായുടെ പ്രവര്‍ത്തനങ്ങള്‍. ഇന്ത്യന്‍ അംബാസഡര്‍ അനില്‍ വാദ് വയുടെ നേതൃത്വത്തില്‍ വന്ദന ഷാ പ്രഭാഷണത്തിന് ശേഷം ചോദ്യങ്ങള്‍ക്ക് മറുപടിയും നല്‍കും. ഐക്യ രാഷ്ട്ര സംഘടനയിലെ സമാധാന ദൗത്യ സംഘത്തിലെ അംഗംകൂടിയാണ് ഇവര്‍.

-

അഭിപ്രായം എഴുതുക »

പ്രഥമ രാജീവ് ഗാന്ധി മാധ്യമ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.

August 10th, 2008

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ്സ്, ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങള്‍ക്കുള്ള പ്രഥമ രാജീവ് ഗാന്ധി മാധ്യമ പുരസ്ക്കാരങ്ങള്‍ പ്രഖ്യാപിച്ചു.

ഏഷ്യാനെറ്റ് ദുബായ് ബ്യൂറോയിലെ ഫൈസല്‍ ബിന്‍ അഹമ്മദ്, ഖലീജ് ടൈംസ് റിപ്പോര്‍ട്ടര്‍ റിയാസ് ബാബു, , ഇ.എം.അഷറഫ്, അഹമ്മദ് ഷെരീഫ്, സുനിതാ മേനോന്‍ എന്നിവര്‍ക്കാണ് അവാര്‍ഡ്.

ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളില്‍ ഏര്‍പ്പെട്ടി രിക്കുന്ന സ്നേഹ ത്താഴ്വര എന്ന സംഘടനയ്ക്കും അവാര്‍ഡ് നല്കും.

പ്രശസ്തി പത്രവും, തങ്ക പ്പതക്കവുമാണ് അവാര്‍ഡായി നല്‍കുക. ആഗസ്റ്റ് 15ന് ദുബായ് റോയല്‍ പാലസില്‍ നടക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ വിതരണം ചെയ്യും

-

അഭിപ്രായം എഴുതുക »

ജിദ്ദാ ഐ.ഡിസിയുടെ പത്താം വാര്‍ഷികം

August 10th, 2008

സമാധാനമാണ് ഇസ്ലാമിന്‍റെ സന്ദേശമെന്നും മതപ്രചരണത്തിന് വേണ്ടി ആയുധ പ്രയോഗം നടത്തിയ ചരിത്രം ഇസ്ലാമിനില്ലെന്നും പ്രശസ്ത പണ്ഡിതന്‍ വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവി പറഞ്ഞു. ജിദ്ദാ ഐ.ഡിസിയുടെ പത്താം വാര്‍ഷികത്തോട് അനുബന്ധിച്ച് ഷറഫിയ ലക്കിദര്‍ബാര്‍ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹുസൈന്‍ ബാഖവി, അഡ്വ. മുനീര്‍, സുലൈമാന്‍ ഫൈസി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രഭാഷണ രംഗത്ത് 55 വര്‍ഷം പൂര്‍ത്തായാക്കിയ വൈലിത്തറ മുഹമ്മദ് കുഞ്ഞി മൗലവിയെ ചടങ്ങില്‍ ആദരിച്ചു.

-

അഭിപ്രായം എഴുതുക »

ഫ്രണ്ട്സ് മക്ക ജേതാക്കളായി

August 10th, 2008

ജിദ്ദയില്‍ പ്രിയദര്‍ശിനി കലാ-കായിക വേദി സംഘടിപ്പിച്ച വോളിബോള്‍ ടൂര്‍ണമെന്‍റില്‍ ഫ്രണ്ട്സ് മക്ക ജേതാക്കളായി. തലാല്‍ സ്കൂളില്‍ നടന്ന മത്സരത്തില്‍ ഏകപക്ഷീയമായ മൂന്നു സെറ്റുകള്‍ക്ക് ഫാഷന്‍ വേള്‍ഡ് ജിദ്ദയെ പരാജയപ്പെടുത്തുകയായിരുന്നു. ജിദ്ദാ കോണ്‍സുലേറ്റിലെ വെല്‍ ഫെയര്‍ വിഭാഗം കോണ്‍സുല്‍ കെ.കെ വിജയന്‍, ആലുങ്ങല്‍ മുഹമ്മദ്, വി.പി മുഹമ്മദലി എന്നിവര്‍ ട്രോഫികളും പുരസ്ക്കാരങ്ങളും വിതരണം ചെയ്തു. ജിദ്ദാ ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസിന്‍റെ സില്‍വര്‍ ജൂബിലിയോട് അനുബന്ധിച്ചാണ് ടൂര്‍ണമെന്‍റ് സംഘടിപ്പിച്ചത്.

-

അഭിപ്രായം എഴുതുക »

Page 84 of 157« First...102030...8283848586...90100110...Last »

« Previous Page« Previous « മസ്ക്കറ്റ് ഇന്ത്യന്‍ എംബസിയില്‍, ഇന്ന് പഞ്ചാബി നൃത്ത രൂപങ്ങള്‍
Next »Next Page » ജിദ്ദാ ഐ.ഡിസിയുടെ പത്താം വാര്‍ഷികം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine