ആണവ കരാറും ആശങ്കകളും

August 14th, 2008

ഇന്ത്യന്‍ സ്വാതന്ത്ര ദിനത്തോട് അനുബന്ധിച്ച് ആണവ കരാറും ആശങ്കകളും എന്ന വിഷയത്തില്‍ ജിദ്ദയില്‍ പി.വി.ഐയുടെ ആഭിമുഖ്യത്തില്‍ സെമിനാര്‍ സംഘടിപ്പിക്കും. വെള്ളിയാഴ്ച വൈകുന്നേരം ഏഴിന് ഷറഫിയ ടേസ്റ്റി ഓഡിറ്റോറിയത്തിലാണ് പരിപാടി. അബ്ദുല്‍ നാസര്‍ മഅദനിയുടെ ടെലിഫോണ്‍ പ്രഭാഷണവും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

രാജീവ് ഗാന്ധി മാധ്യമ അവാര്‍ഡുകള്‍

August 14th, 2008

ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസ് ഏര്‍പ്പെടുത്തിയ രാജീവ് ഗാന്ധി മാധ്യമ അവാര്‍ഡുകള്‍ വെള്ളിയാഴ്ച ദുബായില്‍ നടക്കുന്ന ചടങ്ങില്‍ വിതരണം ചെയ്യും. രാത്രി 6 ന് ദേര മന്‍കൂളിലെ റിച്ച് മണ്ട് ഹോട്ടലിലാണ് പരിപാടി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി ബെന്നി ബഹനാന്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. ഇതിനോടനബന്ധിച്ച് സ്വാതന്ത്ര ദിനാഘോഷവും ഉണ്ടാകുമെന്ന് ഒ.ഐ.സി.സി പ്രസിഡന്‍റ് എം.ജി പുഷ്പാകരന്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

ജിദ്ദയില്‍ ഫുട്ബോള്‍ താരങ്ങളെ ഇന്ന് നടക്കുന്ന ചടങ്ങില്‍ ആദരിക്കും

August 14th, 2008

ജിദ്ദയില്‍ പ്രവാസ ജീവിതം നയിക്കുന്ന പ്രമുഖരായ മുന്‍കാല ഫുട്ബോള്‍ താരങ്ങളെ ഇന്ന് നടക്കുന്ന ചടങ്ങില്‍ ആദരിക്കും. ഫ്രണ്ട്സ് ജിദ്ദയാണ് ആദരിക്കല്‍ ചടങ്ങ് ഒരുക്കുന്നത്. ഇന്ന് രാത്രി ഒന്‍പതിന് ഷറഫിയ ഇമ്പാല ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പ്രമുഖ കളിക്കാരും ഫുട്ബോള്‍ പ്രേമികളും സംബന്ധിക്കും. ചടങ്ങിനോടനുബന്ധിച്ച് ഇന്ത്യന്‍ സ്വാതന്ത്ര ദിനാഘോഷവും വിവിധ കലാപരിപാടികളും ഉണ്ടാകും.

-

അഭിപ്രായം എഴുതുക »

“Hiroshima, Mon Amour‍” ഷാര്‍ജയില്‍

August 14th, 2008

പ്രേരണ സ്ക്രീന്‍ യൂണിറ്റിന്റെ നാലാമത് സിനിമാ പ്രദര്‍ശനം ഓഗസ്റ്റ് 15ന് വെള്ളിയാഴ്ച ഷാര്‍ജയിലെ സ്റ്റാര്‍ മ്യൂസിക് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടക്കുന്നതാണ് എന്ന് സംഘാടകര്‍ അറിയിച്ചു. ഫ്രെഞ്ച് “പുതു തരംഗ” സിനിമയുടെ ശക്തമായ ഉദാഹരണമായ “Hiroshima, Mon Amour‍” എന്ന സിനിമ വൈകീട്ട് അഞ്ച് മണിക്കാണ് പ്രദര്‍ശിപ്പിയ്ക്കുന്നത്. അനേകം അവാര്‍ഡുകള്‍ ലഭിച്ചിട്ടുള്ള അലന്‍ റെനയുടെ ഈ യുദ്ധ വിരുദ്ധ സിനിമയുടെ പ്രദര്‍ശനം അന്‍പതാം ഹിരോഷിമാ ദിനത്തോട് അനുബന്ധിച്ച് ഏറെ പ്രസക്തമാണ്.

പലസ്തീന്‍ ജനതയുടെ പോരാട്ടത്തിന്റെ പിന്‍ബലമായിരുന്ന പ്രശസ്ത പലസ്തീനിയന്‍ കവി മഹമ്മൂദ് ദാര്‍വിഷിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയതിനു ശേഷമായിരിക്കും സിനിമയുടെ പ്രദര്‍ശനം തുടങ്ങുക.

-

അഭിപ്രായം എഴുതുക »

ഇന്ത്യക്കാരന്‍റെ വധശിക്ഷ റദ്ദാക്കി

August 13th, 2008

സൗദി അറേബ്യയില്‍ കോടതി വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യക്കാരന്‍റെ വധശിക്ഷ റദ്ദാക്കി. ഉത്തര്‍പ്രദേശ് അസംഘട്ട് സ്വദേശിയായ അബുറാഫി ജാവേദ് എന്നയാളുടെ വധ ശിക്ഷയാണ് അബഹ ഷരീഅത്ത് കോടതി റദ്ദാക്കിയത്. മൂന്ന് വര്‍ഷം മുമ്പ് സൗദി സ്വദേശിയെ കൊലപ്പെടുത്തിയ കേസിലാണ് അബുറാഫിയെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്.

-

അഭിപ്രായം എഴുതുക »

Page 82 of 157« First...102030...8081828384...90100110...Last »

« Previous Page« Previous « സ്വാതന്ത്രദിനാഘോഷവും, പുസ്തകത്തിന്‍റെ പ്രകാശനവും
Next »Next Page » “Hiroshima, Mon Amour‍” ഷാര്‍ജയില്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine