സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു

August 16th, 2008

ദുബായ്: സീതി സാഹിബ് വിചാര വേദി യു.എ.ഇ. ചാപ്റ്ററിന്റെ സ്വാതന്ത്ര്യ ദിന ആഘോഷം കെ. എം. സി. സി. കേന്ദ്ര കമ്മറ്റി വൈസ് പ്രസിഡന്റ് എ. എം. അബ്ദുല്ല ഉദ്ഘാടനം ചെയ്തു. ഒ. ഐ. സി. പ്രസിഡന്റ് പുന്നക്കന്‍ മുഹമ്മദലി സ്വാതന്ത്ര്യ ദിന പ്രഭാഷണവും ബഷീര്‍ തിക്കൊടി മുഖ്യ പ്രഭാഷണവും നടത്തി.

കെ. എ. ജെബ്ബാരിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഹ്രസ്വ സന്ദര്‍ശനത്തിന് യു. എ. ഇ. യില്‍ എത്തിയ വനിതാ ലീഗ് നേതാവ് അഡ്വ: കെ. പി. മറിയുമ്മയ്ക്ക് സ്വീകരണം നല്‍കി. കെ. എം. എ. ബക്കര്‍ മുള്ളൂര്‍ക്കര മറിയുമ്മയ്ക്ക് ഉപഹാരം നല്‍കി. ഏരിയല്‍ മുഹമ്മദ് കുഞ്ഞി, മുഹമ്മദ് കാസിം, ഇസ്മായില്‍ ഏറാമല, ടി. കെ. അലി, ബഷീര്‍ മണലാടി തുടങ്ങിയവര്‍ പ്രസംഗിച്ചു. അഷ്രഫ് കൊടുങ്ങല്ലൂര്‍ സ്വാഗതവും മുഹമ്മദ് ബഷീര്‍ മാമ്പ്ര നന്ദിയും പറഞ്ഞു. നവാസ് പലേരി ഗാനാ ലാപനം നടത്തി.

-

അഭിപ്രായം എഴുതുക »

ന്യൂസ് അവര്‍ നാലാം വര്‍ഷത്തിലേക്ക്

August 16th, 2008

ഏഷ്യാനെറ്റ് റേഡിയോ വാര്‍ത്താ വിഭാഗം അവതരിപ്പിക്കുന്ന ന്യൂസ് അവര്‍ നാലാം വര്‍ഷത്തിലേക്ക്. 2005 ആഗസ്റ്റ് 15നാണ് ഏഷ്യാനെറ്റ് റേഡിയോയില്‍ ന്യൂസ് അവര്‍ എന്ന പരിപാടി ആരംഭിച്ചത്. മുഖ്യമന്ത്രി വി. എസ്. അച്യുതാ‍നന്ദന്‍ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ ന്യൂസ് അവറില്‍ പങ്കെടുത്തി ട്ടുണ്ട്. വെള്ളി ഒഴികെയുള്ള ദിവസങ്ങളില്‍ യു.എ.ഇ. സമയം വൈകിട്ട് 5 മണിക്കാണ് ന്യൂസ് അവര്‍.

ആര്‍.ബി. ലിയോ ആണ് പരിപാടിയുടെ സ്ഥിരം അവതാരകന്‍.

ഏതെങ്കിലും തരത്തിലുള്ള സാമൂഹിക വിഷയങ്ങള്‍ ന്യൂസ് അവറിന്റെ ശ്രദ്ധയില്‍ പ്പെടുത്താന്‍ ആഗ്രഹിക്കു ന്നവര്‍ക്ക് 04 391 4150 എന്ന നമ്പറില്‍ ബന്ധപ്പെ ടാവുന്നതാണ്.

-

അഭിപ്രായം എഴുതുക »

ജബല്‍ അലി മാര്‍ത്തോമ്മാ പള്ളിയില്‍ സ്വാതന്ത്ര്യദിനാഘോഷം

August 14th, 2008

ദുബായ് മാര്‍ത്തോമ്മാ യുവജനസഖ്യത്തിന്റെ ആഭിമുഖ്യത്തിലുള്ള സ്വാതന്ത്ര്യദിനാഘോഷം നാളെ ജബല്‍ അലി മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും.

ഇന്ത്യന്‍ സ്വാതന്ത്ര്യവും, ന്യൂനപക്ഷങ്ങളും എന്ന വിഷയത്തില്‍ ചര്‍ച്ച നടക്കും രാവിലെ 10 മണിക്ക് ആരംഭിക്കുന്ന പരിപാടികള്‍ക്ക്പ്രസിഡന്റ് റവ.ജോണ്‍ ജോര്‍ജ്ജ് നേത്യത്വം നല്‍കും

-

അഭിപ്രായം എഴുതുക »

വൈക്കം വിശ്വന് സ്വീകരണം

August 14th, 2008

ഹൃസ്വ സന്ദര്‍ശനാര്‍ത്ഥം കുവൈറ്റില്‍ എത്തിയ ഇടതുമുന്നണി കണ്‍വീനര്‍ വൈക്കം വിശ്വന് കേരള ആര്‍ട്ട് ലവേഴ്സ് അസോസിയേഷന്‍ സ്വീകരണം നല്‍കും. ഇന്ന് വൈകീട്ട് ഏഴിന് അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളില്‍ ആണ് സ്വീകരണം സംഘടിപ്പിച്ചിരിക്കുന്നത്.

-

അഭിപ്രായം എഴുതുക »

ഇന്ത്യയുടെ സ്വാതന്ത്ര ദിനാഘോഷങ്ങള്‍ ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍

August 14th, 2008

ഇന്ത്യയുടെ സ്വാതന്ത്ര ദിനാഘോഷങ്ങള്‍ ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ വെള്ളിയാഴ്ച രാവിലെ എട്ട് മുതല്‍ ആരംഭിക്കും. കോണ്‍സുല്‍ ജനറല്‍ സയ്യിദ് അഹ്മദ് ബാബ ദേശീയ പതാക ഉയര്‍ത്തുന്നതോടെയാണ് ആഘോഷ പരിപാടികള്‍ ആരംഭിക്കുക. പരിപാടിയില്‍ എല്ലാ ഇന്ത്യക്കാരും പങ്കെടുക്കണമെന്ന് കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

Page 81 of 157« First...102030...7980818283...90100110...Last »

« Previous Page« Previous « രാജീവ് ഗാന്ധി മാധ്യമ അവാര്‍ഡുകള്‍
Next »Next Page » വൈക്കം വിശ്വന് സ്വീകരണം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine