പൊന്നോണം വിത്ത് ലാലേട്ടന്‍ ഇന്ന്

August 21st, 2008

ഏഷ്യാനെറ്റ് മിഡില്‍ ഈസ്റ്റിന്‍റെ പൊന്നോണം വിത്ത് ലാലേട്ടന്‍ എന്ന ഓണം മെഗാഷോ ഇന്ന് നടക്കും. വൈകീട്ട് ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍റിലാണ് പരിപാടി അരങ്ങേറുന്നത്. മലയാളിയുടെ പ്രിയപ്പെട്ട മോഹന്‍ ലാലിന്‍റെ അഭിനയ ജീവതത്തിന്‍റെ ഋതു ഭേദങ്ങളുടെ അനാവരണമാണ് പൊന്നോണം വിത്ത് ലാലേട്ടന്‍.

മോഹന്‍ ലാലിനൊപ്പം ശ്രീനിവാസന്‍, മുകേഷ് തുടങ്ങിയ സിനിമാ താരങ്ങളും പരിപാടി ക്കെത്തും. എം. ജി. ശ്രീകുമാര്‍, ഉഷാ ഉതുപ്പ്, സുജാത, ബിജു നാരായണന്‍, വിനീത് ശ്രീനിവാസന്‍, ശ്വേത മോഹന്‍, ഐഡിയാ സ്റ്റാര്‍ സിംഗര്‍ ഫെയിമുകളായ നജീം അര്‍ഷാദ്, അമൃത സുരേഷ് എന്നിവരും തകധിമിയിലെ മൂന്ന് ഫൈനലിസ്റ്റുകളും സിനിമാലാ ടീമും കലാ പരിപാടികള്‍ അവതരിപ്പിക്കും.

ഉഷാ ഉതുപ്പ് മോഹന്‍ ലാലിനെ പറ്റി തയ്യാറാക്കിയ ഗാനങ്ങളാണ് മറ്റൊരു പ്രത്യേകത. ബാഗ്ലൂരിലെ ഓഷ്യന്‍ കിഡ്സിന്‍റെ സിനിമാറ്റിക്ക് നൃത്തവും ഉണ്ടാകും. പ്രമുഖ താരങ്ങളായ ജഗദീഷും, സിന്ധു മേനോനുമാണ് അവതാരകര്‍.

-

അഭിപ്രായം എഴുതുക »

ബൈബിള്‍ വിജ്ഞാന പരീക്ഷ

August 21st, 2008

കുവൈറ്റ് യൂത്ത് കോറസ് സംഘടിപ്പിക്കുന്ന ബൈബിള്‍ വിജ്ഞാന പരീക്ഷ 22 ന് വെള്ളിയാഴ്ച നടക്കും. യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളിലാണ് പരിപാടി. വിവിധ ഇന്ത്യന്‍ ഭാഷകളില്‍ പരീക്ഷ നടക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

കല്‍ബയില്‍ കോണ്‍സുല്‍ സേവനം

August 21st, 2008

കല്‍ബ ഇന്ത്യന്‍ സോഷ്യല്‍ ആന്‍ഡ് കള്‍ച്ചറല്‍ ക്ലബില്‍ വെള്ളിയാഴ്ച കോണ്‍സുല്‍ സേവനം ലഭിക്കും. രാവിലെ ഒന്‍പത് മുതല്‍ ഉച്ചവരെയായിരിക്കും സേവനം ഉണ്ടായിരിക്കുകയെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്09 2777357 എന്ന നമ്പറില്‍ വിളിക്കണം.

-

അഭിപ്രായം എഴുതുക »

വെഞ്ഞാറമൂ‍ട് പ്രവാസി കൂട്ടായ്മ – വെണ്മ യു. എ. ഇ.

August 20th, 2008

വെഞ്ഞാറമൂ‍ട് പ്രവാസി കൂട്ടായ്മ വെണ്മ യു. എ. ഇ.
എക്സിക്യുട്ടീവ് യോഗം ചേര്‍ന്നു.

സ്വാതന്ത്യ ദിനാശംസകള്‍ എല്ലാ ഭാരതീയര്‍ക്കും നേര്‍ന്നു.

പ്രസിഡണ്ട് പ്രേം രാജ് അദ്ധ്യക്ഷ്നായിരുന്നു.
‘വെണ്മ’ യുടെ ജീവകാരുണ്യപ്രവര്‍ത്തനങളുടെ ഭാഗമായി
നെല്ലനാട് പഞ്ചായത്തിലെ എന്‍ജിനിയറിങ് വിദ്യാര്‍തിനി
രജിത യുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി 25,000രൂപയും
അമ്പലമുക്ക് ഗോപാലന്‍ നാടാര്‍ക്ക് ഭവനപുനരുധാരണത്തിനായി
10,000 രൂപയും നല്‍കാന്‍ തീരുമാനിച്ചു.

‘വെണ്മയു’ടെ മുഖ്യ
രക്ഷാധികാരിയായ വാമനപുരംMLA ശ്രീമതി.അരുന്ധതി മുഖാന്തിരം
ധന സഹായം എത്തിക്കുന്നതായിരിക്കും.

(വിശദ വിവരങള്‍ക്കു ബന്ധ്പ്പെടുക:
രാജേന്ദ്രന്‍ വെഞാറമൂട്, അബുദാബി. 050 566 38 17)

-

അഭിപ്രായം എഴുതുക »

നിലമ്പൂര്‍ പ്രവാസി അസോസിയേഷന്‍റെ ഓണാഘോഷം

August 19th, 2008

യു.എ.ഇയിലെ നിലമ്പൂര്‍ പ്രവാസി അസോസിയേഷന്‍റെ ഓണാഘോഷം 22 ന് വെള്ളിയാഴ്ച നടക്കും. വൈകുന്നേരം അഞ്ചിന് ദുബായ് ഗര്‍ഹൂദിലെ ഈറ്റ് ആന്‍ഡ് ഡ്രിങ്ക് റസ്റ്റോറന്‍റിലാണ് പരിപാടി.

നിലമ്പൂര്‍ പ്രദേശത്ത് നിന്നുള്ള പ്രമുഖ വ്യവസായികളായ പുളിക്കല്‍ അബ്ദുല്‍ ലത്തീഫിനും ടി.എം വര്‍ഗീസ് തയ്യിലിനും ബിസിനസ് എക്സലന്‍റ് അവാര്‍ഡുകള്‍ ചടങ്ങില്‍ വിതരണം ചെയ്യും. മലപ്പുറം ജില്ലാ കളക്ടര്‍ എം.സി മോഹന്‍ദാസ് പരിപാടിയില്‍ പങ്കെടുക്കും. സ് സ് നേഹത്താഴ് വരെയുടെ ചീഫ് കോ ഓര്‍ഡിനേറ്റര്‍ സി.പി മാത്യുവിന് സേവന രത്ന പുരസ്ക്കാരം നല്‍കുമെന്നും സംഘാടകര്‍ അറിയിച്ചു.

വിവിധ കലാപരിപാടികളും അരങ്ങേറും.

-

അഭിപ്രായം എഴുതുക »

Page 79 of 157« First...102030...7778798081...90100110...Last »

« Previous Page« Previous « മദ്രസ്സ ഫെസ്റ്റ് 08
Next »Next Page » വെഞ്ഞാറമൂ‍ട് പ്രവാസി കൂട്ടായ്മ – വെണ്മ യു. എ. ഇ. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine