സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു.

August 24th, 2008

ഇന്ത്യന്‍ സ്വാതന്ത്രദിനാഘോഷങ്ങളുടെ ഭാഗമായി ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറള്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ ഡോ. ജോര്‍ജ്ജ് ജോസഫ് ഉദ്ഘാടനം ചെയ്തു. ഐ.സി.സി പ്രസിഡന്‍റ് കെ.എം വര്‍ഗീസ്, ഹസന്‍, ഹബീബ് തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ ഇന്ത്യന്‍ സ്കൂളുകളിലെ വിദ്യാര്‍ത്ഥികള്‍ കലാപരിപാടികള്‍ അവതരിപ്പിച്ചു.

-

അഭിപ്രായം എഴുതുക »

സോമന്‍ ബേബി,വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഗ്ലോബല്‍ ചെയര്‍മാന്‍

August 24th, 2008

വേള്‍ഡ് മലയാളി കൗണ്‍സിലിന്‍റെ ഗ്ലോബല്‍ ചെയര്‍മാനായി ബഹ്റിന്‍ ഗള്‍ഫ് ഡയ് ലി ന്യൂസ് അസോസിയേറ്റ് എഡിറ്റര്‍ സോമന്‍ ബേബിയെ തെരഞ്ഞെടുത്തു. സിംഗപ്പൂരില്‍ രണ്ട് ദിവസമായി നടക്കുന്ന സംഘടനയുടെ ഗ്ലോബല്‍ കോണ്‍ഫ്രന്‍സിലാണ് സോമന്‍ ബേബിയെ ചെയര്‍മാനായി ഐക്യകണ്ഠേന തെരഞ്ഞെടുത്തത്.

ജര്‍മ്മനിയില്‍ നിന്നുള്ള ജോളി തടത്തില്‍ പ്രസിഡന്‍റായും അമേരിക്കയില്‍ നിന്നുള്ള ക്യാപ്റ്റന്‍ ജോര്‍ജ്ജ് കാക്കനാട്ട് ജനറല്‍ സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഗള്‍ഫില്‍ നിന്നുള്ള ആദ്യത്തെ ഗ്ലോബല്‍ ചെയര്‍മാനായ സോമന്‍ ബേബി ഹരിപ്പാട് സ്വദേശിയാണ്.

-

അഭിപ്രായം എഴുതുക »

ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സംഘടിപ്പിക്കും

August 23rd, 2008

ജിദ്ദയില്‍ ജംഇയ്യത്തുല്‍ അന്‍സാറിന്‍റെ ആഭിമുഖ്യത്തില്‍ റമസാന്‍ മാസത്തില്‍ ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ സംഘടിപ്പിക്കും. പരിശുദ്ധ ഖുര്‍ആനെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തി സെപ്റ്റംബര്‍ 19 നാണ് പരീക്ഷ നടത്തുക. പത്താം ക്ലാസ് വരെയുള്ള മലയാളി വിദ്യാര്‍ത്ഥികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരമുള്ളത്. സെപ്റ്റംബര്‍ 15 വരെ രജിസ്ട്രേഷന്‍ സ്വീകരിക്കും. പരീക്ഷയില്‍ പങ്കെടുക്കുന്നവര്‍ക്കും വിജയികള്‍ക്കും ആകര്‍ഷകമായ സമ്മാനങ്ങള്‍ നല്‍കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. രജിസ്ട്രേഷന് 05 67145229 എന്ന നമ്പറില്‍ വിളിക്കണം.

-

അഭിപ്രായം എഴുതുക »

എമിറേറ്റ്സ്- ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ആതുര ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു.

August 23rd, 2008

യു.എ.ഇയിലെ എമിറേറ്റ്സ്- ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ആതുര ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. യു.എ.ഇയിലെ വിവിധ എമിറേറ്റുകളിലായി നൂറോളം വളണ്ടിയര്‍മാര്‍ 300 ലധികം രോഗികളെ സന്ദര്‍ശിക്കുകയും സമാശ്വസിപ്പിക്കുകയും ചെയ്തു.

കേരളം, തമിഴ്നാട്, കര്‍ണാടക സ്വദേശികളായ വളണ്ടിയര്‍മാരാണ് വിവിധ ആശുപത്രികള്‍ സന്ദര്‍ശിച്ചത്. യു.എ.ഇയിലെ പ്രമുഖ ആതുരാലയങ്ങളുടെ പങ്കാളിത്തത്തോടെയായിരുന്നു എമിറേറ്റ്സ് ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ഈ പരിപാടി സംഘടിപ്പിച്ചത്.

-

അഭിപ്രായം എഴുതുക »

അബുദാബിയില്‍ ഇന്ന് കാവ്യ സായാഹ്നം

August 22nd, 2008

കവിതയെ സ്നേഹിക്കു ന്നവര്‍ക്കും, കവിതാ സ്വാദകര്‍ക്കും, കവിത ചൊല്ലുന്നവ ര്‍ക്കുമായി,ഒരു സായാഹ്നം അബുദാബി ശക്തി തിയ്യേറ്റേഴ്സ് ഒരുക്കുന്നു.

ആഗസ്റ്റ് 22 വെള്ളിയാഴ്ച രാത്രി 8 മണിക്ക് കേരള സോഷ്യല്‍ സെന്ററില്‍. മലയാളത്തിലെ പ്രശസ്തമായ കവിതക ള്‍ക്കൊപ്പം പ്രവാസ ലോകത്തെ എഴുത്തു കാരായ
അസ്മോ പുത്ത ഞ്ചിറ, കുഴൂര്‍ വിത്സണ്‍, ടി.പി. അനില്‍ കുമാര്‍ ,കമറുദ്ദീന്‍ ആമയം ദേവസേന, ഗിരീഷ് കുമാര്‍ കുനിയില്‍, എന്നിവരുടെ കവിതകളും അവതരിപ്പിക്കുന്നു.

കക്കാടിന്റെ ‘സഫലമീ യാത്ര’ രംഗാ വിഷ്കാരവും ഉണ്ടായിരിക്കും.

തുടര്‍ന്ന് ശക്തി യുടെ വായനക്കൂട്ടം ഉല്‍ഘാടനം. എം. മുകുന്ദന്റെ പ്രവാസം, എം.ടി യുടെ നാലുകെട്ട് എന്നീ രചനകള്‍ വായന കൂട്ടത്തിലൂടെ പരിചയ പ്പെടുത്തുമെന്ന് ശക്തി സാഹിത്യ വിഭാഗം സിക്രട്ടറി നാരായണന്‍ നമ്പൂതിരി അറിയിച്ചു.

പി.എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

അഭിപ്രായം എഴുതുക »

Page 78 of 157« First...102030...7677787980...90100110...Last »

« Previous Page« Previous « പൊന്നോണം വിത്ത് ലാലേട്ടന്‍ ഇന്ന്
Next »Next Page » എമിറേറ്റ്സ്- ഇന്ത്യ ഫ്രട്ടേണിറ്റി ഫോറം ആതുര ജനസമ്പര്‍ക്ക പരിപാടി സംഘടിപ്പിച്ചു. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine