റഹിം മേച്ചേരിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ പ്രകാശനം

August 27th, 2008

പ്രശസ്ത പത്രപ്രവര്‍ത്തകന്‍ റഹിം മേച്ചേരിയുടെ സ്മരണക്കായി ജിദ്ദയിലെ കൊണ്ടോട്ടി മണ്ഡലം കെ.എം.സി.സി പുറത്തിറക്കിയ റഹിം മേച്ചേരിയുടെ തെരഞ്ഞെടുത്ത ലേഖനങ്ങള്‍ എന്ന പുസ്തകം ശനിയാഴ്ച പ്രകാശനം ചെയ്യും.

കോഴിക്കോട് ഈസ്റ്റ് അവന്യൂ ഓഡിറ്റോറിയത്തില്‍ നടക്കുന്ന പരിപാടിയില്‍ മുസ്ലീലീഗ് അധ്യക്ഷന്‍ പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളാണ് പ്രകാശനം നിര്‍വഹിക്കുക. ജിദ്ദയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംഘാടകര്‍ അറിയിച്ചതാണിത്. റഹിം മേച്ചേരി സ്മാരക കെ.എം.സി.സി അവാര്‍ഡിന് എഴുത്തുകാരനായ എം.സി വടകരയെ തെരഞ്ഞെടുത്തെന്നും ഇവര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

ഏഷ്യനെറ്റ് റേഡിയോയിലെ ചൊല്ലരങ്ങിന്റെ സമയം മാറുന്നു

August 26th, 2008

ദുബായ് : ഏഷ്യാനെറ്റ് റേഡിയോ അവതരിപ്പിക്കുന്ന കവിതയ്ക്ക് വേണ്ടി മാത്രമുള്ള പരിപാടിയായ ചൊല്ലരങ്ങിന്റെ പ്രക്ഷേപണ സമയത്തില്‍ മാറ്റം. ആഗ്സ്റ്റ് 29 മുതല്‍ എല്ലാ വെള്ളി യാഴ്ച്ചയും രാവിലെ 9..10 നായിരിക്കും ഇനി മുതല്‍ ചൊല്ലരങ്ങ് പ്രക്ഷേപണം ചെയ്യുകയെന്ന് ഏഷ്യാനെറ്റ് റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ ഇന്‍ ചാര്‍ജ് രമേഷ് പയ്യന്നൂര്‍ പറഞ്ഞു. ശ്രോതാ ക്കളുടെ ആവശ്യ പ്രകാരമാണ് സമയ മാറ്റം വരുത്തുന്ന തെന്നും അദ്ദേഹം പറഞ്ഞു.

വെള്ളിയാഴ്ച്ച രാവിലെ 8 മണിക്കാണ് ഇത് വരെ പരിപാടി പ്രക്ഷേപണം ചെയ്തിരുന്നത്.

കവി കുഴൂര്‍ വിത്സനാണ് ചൊല്ലരങ്ങിന്റെ അവതാരകന്‍.

-

അഭിപ്രായം എഴുതുക »

നിലമ്പൂര്‍ പ്രവാസി അസോസിയേഷന്‍ ഓണാഘോഷം

August 26th, 2008

യു.എ.ഇയിലെ നിലമ്പൂര്‍ പ്രവാസി അസോസിയേഷന്‍ ഓണാഘോഷം സംഘടിപ്പിച്ചു. ദുബായ് ഗര്‍ഹൂദിലെ ഈറ്റ് ആന്‍ഡ് ഡ്രിങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടി ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് വൈ. എ റഹീം ഉദ്ഘാടനം ചെയ്തു. ബഷീര്‍ തിക്കോടി, കെ.എം ബഷീര്‍, ടി.എം വര്‍ഗീസ് എന്നിവര്‍ പ്രസംഗിച്ചു. വിവിധ കലാപരിപാടികളും ഗാനമേളയും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

മലയാളം കമ്പ്യൂട്ടിംങ്ങ്; ഷാര്‍ജയില്‍ ശില്പശാല

August 26th, 2008

സ്വതന്ത്ര സോഫ്ട് വെയറും മലയാളം കമ്പ്യൂട്ടിംങ്ങും എന്ന വിഷയത്തില്‍ ഷാര്‍ജയില്‍ ശില്പശാല സംഘടിപ്പിക്കുന്നു. അടുത്ത വെള്ളിയാഴ്ച വൈകീട്ട് നാല് മുതല്‍ ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളിലാണ് പരിപാടി. എസ്സെന്‍സ് ആണ് ശില്പശാല സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 6764556 എന്ന നമ്പറില്‍ വിളിക്കണം.

-

അഭിപ്രായം എഴുതുക »

റമദാന്‍ കാമ്പയിന്‍ ഉല്‍ഘാടനവും കണ്‍ വെന്‍ഷനും

August 25th, 2008

വയനാട് മുസ്ലിം ഒര്‍ഫനേജ് അബുദാബി വെല്‍ഫയര്‍ കമ്മിറ്റി
സംഘടിപ്പിക്കുന്ന റമദാന്‍ കാമ്പയിന്‍ ഉല്‍ഘാടനവും കണ്‍ വെന്‍ഷനും
2008 ആഗസ്റ്റ് 29 വെള്ളിയാഴ്ച്ച വൈകീട്ട് 7 മണിക്ക് ,
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ വെച്ച് നടക്കുമെന്ന്
യു.എ.ഇ.നാഷണല്‍ കമ്മിറ്റി കോഡിനേറ്റര്‍ അയൂബ് കടല്‍മാട്
അറിയിച്ചു.

പ്രസ്തുത പരിപാടിയില്‍, നാട്ടില്‍ നിന്നുള്ള കേന്ദ്ര കമ്മിറ്റി ഭാരവാഹികളും,
യു.എ.ഇ.നാഷ്ണല്‍ കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കുന്നതായിരിക്കും.

അഗതി സംരക്ഷണത്തോടൊപ്പം ജീവകാരുണ്യ പ്രവര്‍ത്തന
രംഗത്ത് കഴിഞ്ഞ നാലു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ളതാണു വയനാട് മുസ്ലിം ഒര്‍ഫനേജ്.

വിശദ വിവരങള്‍ക്ക് ബന്ധപ്പെടുക:
അയൂബ് കടല്‍മാട് 050 69 99 783 / സലിം മേപ്പാടി 050 67 49 770



പി.എം.അബ്ദുല്‍ റഹിമാന്‍,
അബു ദാബി

-

അഭിപ്രായം എഴുതുക »

Page 76 of 157« First...102030...7475767778...90100110...Last »

« Previous Page« Previous « മാര്‍ത്തോമ്മ യുവജന സംഘം
Next »Next Page » മലയാളം കമ്പ്യൂട്ടിംങ്ങ്; ഷാര്‍ജയില്‍ ശില്പശാല »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine