അര ക്കോടിയുടെ ജീവ കാരുണ്യ പ്രവര്‍ത്തന ങ്ങളുമായി ദുബായ് കെ. എം. സി. സി. കോഴിക്കോട് ജില്ലാ കമ്മിറ്റി

August 31st, 2008

ദുബായ് കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി റമസാനിനോട് അനുബന്ധിച്ച് നടത്തുന്ന റിലീഫ് പ്രവര്‍ത്തനങ്ങള്‍ പ്രഖ്യാപിച്ചു.

കോഴിക്കോട് ജില്ലയിലെ 13 നിയോജക മണ്ഡലങ്ങളിലായി അരക്കോടി രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. നിര്‍ധനര്‍ക്കുള്ള വീട് നിര്‍മ്മാണം, ചികിത്സാ സഹായം, വിവാഹ ധനസഹായം, പാവപ്പെട്ട വര്‍ക്കുള്ള റേഷന്‍ സംവിധാനം, സ്കോള ര്‍ഷിപ്പ് വിതരണം തുടങ്ങിയ റിലീഫ് പ്രവര്‍ത്തനങ്ങളാണ് നടത്തുക. വാര്‍ത്താ സമ്മേളനത്തില്‍ ഇബ്രാഹിം മുറിച്ചാണ്ടി, ഇസ്മായീല്‍ ഏറാമല, കടോളി അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

ഇശല്‍ സ്റ്റാര്‍ സിംഗേഴ്സ് യു.എ.ഇയില്‍

August 31st, 2008

ഇശല്‍ സ്റ്റാര്‍ സിംഗേഴ്സ് എന്ന പേരില്‍ പെരുന്നാളിനോട് അനുബന്ധിച്ച് യു.എ.ഇയിലെ വിവിധ സ്ഥലങ്ങളില്‍ മെഗാ ഷോ സംഘടിപ്പിക്കുന്നു.

ഏഷ്യാനെറ്റിലെ സ്റ്റാര്‍ സിംഗര്‍ 2007 ലെ വിജയികളായ നജീം അര്‍ഷാദ്, ദുര്‍ഗ വിശ്വനാഥ്, സന്നിദാനന്ധന്‍, അമൃത സുരേഷ് എന്നിവരോടൊപ്പം കണ്ണൂര്‍ ഷരീഫ്, സിന്ധു പ്രേംകുമാര്‍, ഇസ്മായീല്‍ തളങ്കര തുടങ്ങിയവരും മാപ്പിളപ്പാട്ടുകള്‍ ആലപിക്കും.

ഒക്ടോബര്‍ മൂന്ന് മുതല്‍ ഷാര്‍ജ, റാസല്‍ ഖൈമ, ഫുജൈറ, ദുബായ് എന്നിവിടങ്ങളിലാണ് സ്റ്റേജ് ഷോ അരങ്ങേറുകയെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. അറേബ്യന്‍ ഇവന്‍റ്സാണ് ഈ പരിപാടി യു.എ.ഇയില്‍ എത്തിക്കുന്നത്.

-

അഭിപ്രായം എഴുതുക »

ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് , ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കും

August 30th, 2008

ദുബായിലെ കോണ്‍ഗ്രസ് അനുഭാവ സംഘടനയായ ഓവര്‍സീസ് ഇന്ത്യന്‍ കോണ്‍ഗ്രസ് ജനറല്‍ ബോഡി യോഗം ചേര്‍ന്നു. കെപിസിസി അംഗീകാരത്തോടെ പ്രവര്‍ത്തകര്‍ക്ക് നല്‍കിയ അംഗത്വത്തിന് ശേഷം നടന്ന ആദ്യ ജനറല്‍ ബോഡി യോഗമാണിത്. ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ സംഘടന തീരുമാനിച്ചെന്ന് പ്രസിഡന്‍റ് എം.ജി പുഷ്പാകരന്‍ അറിയിച്ചു. താല്‍ക്കാലിക ചുമതലയോടെ ഭാരവാഹികളേയും തെരഞ്ഞെടുത്തിട്ടുണ്ട്.

-

അഭിപ്രായം എഴുതുക »

ഇന്ദിരാഗാന്ധി വീക്ഷണം ഫോറം, ഓണാഘോഷം

August 30th, 2008

ഇന്ദിരാഗാന്ധി വീക്ഷണം ഫോറം ദുബൈ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ഒക്ടോബര്‍ 10ന് വിവിധ പരിപാടികളോടെ സംഘടിപ്പിക്കുന്നു.

പൂക്കള മത്സരം, താലപ്പൊലി, ചെണ്ടമേളം, നാടന്‍ കലാരൂപങ്ങള്‍ തുടങ്ങി വിവിധ പരിപാടികള്‍ ഉണ്ടാകും. ഇന്ത്യന്‍ നയതന്ത്ര പ്രതിനിധികള്‍, സാമൂഹിക സാംസ്ക്കാരിക മേഖലയിലെ പ്രമുഖര്‍ എന്നിവര്‍ പങ്കെടുക്കും.

-

അഭിപ്രായം എഴുതുക »

ഗള്‍ഫ് മലയാളി ഡോട്ട് കോം , ഓണ്‍ലൈന്‍ മാഗസിന്‍

August 30th, 2008

ഗള്‍ഫ് മലയാളി ഡോട്ട് കോം പുതിയതായി ആരംഭിച്ച ഓണ്‍ലൈന്‍ മാഗസിന്‍ ഡോ. മുഹമ്മദ് സഫറുള്ള ഉദ്ഘാടനം ചെയ്തു.

ജിദ്ദയിലെ ഹില്‍‍‍ടോപ്പ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഗള്‍ഫ് മലയാളി ഡോട്ട് കോം മാനേജിംഗ് ഡയറക്ടര്‍ സകരിയ സലാഹുദ്ദീന്‍ അധ്യക്ഷനായിരുന്നു. സാഹിത്യ സാംസ്ക്കാരിക സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പ്രസംഗിച്ചു.

-

അഭിപ്രായം എഴുതുക »

Page 74 of 157« First...102030...7273747576...8090100...Last »

« Previous Page« Previous « മഹ്മൂദ് ഡാര്‍വിഷ് അനുസ്മരണം
Next »Next Page » ഇന്ദിരാഗാന്ധി വീക്ഷണം ഫോറം, ഓണാഘോഷം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine