മലബാര്‍ പ്രവാസി കോ ഓര്‍ഡിനേഷന്‍ കൗണ്‍സിലിന്‍റെ വെബ് പോര്‍ട്ടല്‍

September 3rd, 2008

മലബാര്‍ പ്രവാസി കോ ഓര്‍ഡിനേഷന്‍ കൗണ്‍സിലിന്‍റെ വെബ് പോര്‍ട്ടല്‍ ദുബായില്‍ നടന്ന ചടങ്ങില്‍ വ്യവസായ പ്രമുഖന്‍ ബി.ആര്‍ ഷെട്ടി ഉദ്ഘാടനം ചെയ്തു. എം.പി.സി.സി പ്രസിഡന്‍റ് കെ.എം ബഷീര്‍ അധ്യക്ഷത വഹിച്ചു.

ഓണ്‍ ലൈന്‍ ബ്ലഡ്ബാങ്ക് ഡയറക്ടറി, ചാരിറ്റി സെല്‍, ലീഗല്‍ സെല്‍, കരിയര്‍ ഗൈഡന്‍സ് സെല്‍ എന്നിവ ഉള്‍പ്പെടുന്നതാണ് WWW.MPCCWORLD.ORG എന്ന ഈ പോര്‍ട്ടല്‍. ജീവകാരുണ്യ സേവനങ്ങള്‍ ആവശ്യമുള്ളവരുടെ വിവരങ്ങള്‍ രേഖപ്പെടുത്തിയ പ്രത്യേക പേജും സൈറ്റിലൂണ്ടാകും. എം.പി.സി.സിയില്‍ അംഗങ്ങളായിട്ടുള്ള ഓരോ സംഘനടയ്ക്കും പ്രത്യേകം പേജുകളും പോര്‍ട്ടലില്‍ ഒരുക്കിയിട്ടുണ്ട്.

-

അഭിപ്രായം എഴുതുക »

വടകര മുനിസിപ്പില്‍ ഏരിയ വെല്‍ഫെയര്‍ റംസാന്‍ റിലീഫ്

September 3rd, 2008

ദുബായ്, വടകര മുനിസിപ്പില്‍ ഏരിയ വെല്‍ഫെയര്‍ അസോസിയേഷന്‍റെ ആഭിമുഖ്യത്തില്‍ റംസാന്‍ റിലീഫ് ഫണ്ട് ഷമീര്‍ വടകര ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ ഹഖീം മുഖ്യപ്രഭാഷണം നടത്തി.

എന്‍.വി ഹാരിസ്, ഇഫാസ്, എം. ശംസീര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒരു ലക്ഷം രൂപയുടെ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് കമ്മിറ്റി തീരുമാനിച്ചിരിക്കുന്നത്.

-

അഭിപ്രായം എഴുതുക »

സൗദിയിലെ അല്‍ബാഹ, യാമ്പു ഭാഗങ്ങളില്‍ കോണ്‍സുലാര്‍ സേവനം

September 3rd, 2008

ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ പ്രതിനിധി സംഘം വ്യാഴാഴ്ച സൗദിയിലെ അല്‍ബാഹ, യാമ്പു ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. അല്‍ബാഹയില്‍ ഹോട്ടല്‍ സുല്‍ഫാനിലും യാമ്പുവില്‍ ഹോട്ടല്‍ ഹിജ്ജിലുമാണ് സംഘം ക്യാമ്പ് ചെയ്യുക.

ഈ ഭാഗങ്ങളില്‍ ജോലി ചെയ്യുന്ന ഇന്ത്യക്കാരില്‍ നിന്നും കോണ്‍സുല്‍ സേവനങ്ങള്‍ക്കുള്ള അപേക്ഷകള്‍ രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം അഞ്ച് വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് അല്‍ബാഹയില്‍ 07 7251053 എന്ന നമ്പറിലും യാമ്പുവില്‍ 04 3228842 എന്ന നമ്പറിലും വിളിക്കണം. അതേ സമയം ഗണേഷ ചതുര്‍ത്തി പ്രമാണിച്ച് നാളെ ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന് അവധിയായിരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

ജാലകത്തിന്റെ പ്രകാശന കര്‍മ്മം

September 2nd, 2008

അബുദാബി കേരള സോഷ്യല്‍ സെന്ററിന്റെ ചുമര്‍ മാസികയായ ജാലകത്തിന്റെ പുതിയ ലക്കത്തിന്റെ പ്രകാശന കര്‍മ്മം പ്രശസ്ത ചിത്രകാരന്‍ ഇ. ജെ. റോയച്ചന്‍ നിര്‍വ്വഹിയ്ക്കുന്നു.

-

അഭിപ്രായം എഴുതുക »

അഞ്ച് മലയാളികളെ ജയിലില്‍ കണ്ടെത്തി.

September 2nd, 2008

ജിദ്ദയില്‍ രണ്ട് മാസമായി കാണാനില്ലാത്ത അഞ്ച് മലയാളികളെ ജയിലില്‍ കണ്ടെത്തി.

അല്‍ഖുംറയിലെ ഒരു പടക്ക കമ്പനിയില്‍ ജോലി ചെയ്തിരുന്ന പന്തപ്പാടം സനീജ്, കല്ലിയം പറമ്പില്‍ മുഹമ്മദ് ഫഹദ്, മഞ്ചപ്പുറത്ത് മുഹമ്മദ്കുട്ടി, അബ്ദുല്‍ വഹാബ് പറമ്പന്‍, ഫിറോസ് എന്നിവരെയാണ് ദഅ്ബാന്‍ ജയിലില്‍ കണ്ടെത്തിയത്.

രണ്ട് മാസം മുമ്പ് ജോലിക്കിടെയാണ് ഇവരെ സ്ഥാപനത്തിന്‍റെ ഉടമയായ യമന്‍ പൗരനോടൊപ്പം പോലീസ് പിടികൂടിയത്. ഇതിനു ശേഷം ഇവരെക്കുറിച്ച് ഒരു വിവരവുമില്ലായിരുന്നു. ആശുപത്രികളിലും ജയിലുകളിലും അന്വേഷണം നടത്തുന്നതിനിടെയാണ് ജിദ്ദാ ഇന്ത്യാ ഫ്രറ്റേണിറ്റി ഫോറം പ്രവര്‍ത്തകര്‍ ഇവരെ കണ്ടെത്തിയത്.

-

അഭിപ്രായം എഴുതുക »

Page 72 of 157« First...102030...7071727374...8090100...Last »

« Previous Page« Previous « അബുദാബി ബ്ലാങ്ങാട് മഹല്ല് അസ്സോസിയേഷന്‍
Next »Next Page » ജാലകത്തിന്റെ പ്രകാശന കര്‍മ്മം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine