ചങ്ങാതിക്കൂട്ടം

September 8th, 2008

ഒമാനിലെ ചങ്ങാതിക്കൂട്ടം എന്ന സംഘടന ഓണാഘോഷം സംഘടിപ്പിച്ചു. ദാര്‍സീറ്റില്‍ നടന്ന ചടങ്ങില്‍ ഓണപ്പാട്ടുകള്‍, തിരുവാതിരക്കളി, വഞ്ചിപ്പാട്ട് തുടങ്ങി നിരവധി പരിപാടികള്‍ ഉണ്ടായിരുന്നു. ഓണസദ്യയും സംഘടിപ്പിച്ചു.രാവിലെ തുടങ്ങിയ ആഘോഷ പരിപാടികള്‍ വൈകീട്ടു വരെ നീണ്ടു നിന്നു.

-

അഭിപ്രായം എഴുതുക »

എട്ടു നോമ്പ് പെരുന്നാള്‍

September 8th, 2008

അബുദാബി സെന്‍റ് സ്റ്റീഫന്‍സ് യാക്കോബായ സുറിയാനി പള്ളിയിലെ എട്ടു നോമ്പ് പെരുന്നാള്‍ ആഘോഷവും സമാപനവും ഇന്ന് നടക്കും. മൂന്ന് മെത്രാപ്പോലീത്തമാരുടെ സാന്നിധ്യത്തില്‍ കുര്‍ബാന നടത്തും.

വൈകീട്ട് ഏഴുമണിക്ക് വരവേല്‍പ്പ്, പ്രദക്ഷിണം, നേര്‍ച്ച എന്നിവ ഉണ്ടാകും.

-

അഭിപ്രായം എഴുതുക »

ഷാര്‍ജ മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു.

September 6th, 2008

ഷാര്‍ജ മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു. പാക്കിസ്ഥാന്‍ സോഷ്യല്‍ സെന്‍ട്രല്‍ ഹാളില്‍ നടന്ന പരിപാടി ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്‍റ് അഡ്വ. വൈ.എ റഹീം ഉദ്ഘാടനം ചെയ്തു. സമാജം പ്രസിഡന്‍റ് ജഗദീഷ് ചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ചന്ദ്രപ്രകാശ് ഇടമന, അബ്രഹാം ചാക്കോ, ഷാഹുല്‍ ഹമീദ് എന്നിവര്‍ പ്രസംഗിച്ചു. ആഘോത്തോട് അനുബന്ധിച്ച് വിവിധ മത്സരങ്ങളും കലാപരിപാടികളും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

സില്‍സില ഓണാഘോഷം

September 6th, 2008

യു.എ.ഇയിലെ കലാകാരന്മാരുടെ കൂട്ടായ്മയായ സില്‍സില ഓണാഘോഷം സംഘടിപ്പിച്ചു. ശ്രാവണം എന്ന പേരില്‍ ഷാര്‍ജയിലായിരുന്നു പരിപാടി. കലാപരിപാടികള്‍ ജയരാജ് വാര്യര്‍ ഉദ്ഘാടനം ചെയ്തു. ബാബു കണ്ണൂര്‍ അധ്യക്ഷത വഹിച്ചു. തിരുവാതിരകളി, നങ്ങ്യാര്‍കൂത്ത്, പുലികളി, മാവേലിഎഴുന്നള്ളത്ത് തുടങ്ങിയ കലാപരിപാടികള്‍ അരങ്ങേറി.

-

അഭിപ്രായം എഴുതുക »

എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍

September 6th, 2008

ഷാര്‍ജ വൈ.എം.സി.എയുടെ ആഭിമുഖ്യത്തിലുള്ള എക്യുമെനിക്കല്‍ കണ്‍വന്‍ഷന്‍ ഈ മാസം എട്ട് മുതല്‍ നടക്കും. ഷാര്‍ജ സെന്‍റ് മാര്‍ട്ടിന്‍ പള്ളിയില്‍ ഈ മാസം 10 വരെയാണ് പരിപാടി. ബ്രദര്‍ തോമസ് ഈപ്പന്‍ മുഖ്യ പ്രഭാഷണം നടത്തും. എല്ലാ ദിവസവും രാത്രി എട്ട് മുതല്‍ 10 വരെയാണ് കണ്‍വന്‍ഷന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 8748446 എന്ന നമ്പറില്‍ വിളിക്കണം.

-

അഭിപ്രായം എഴുതുക »

Page 70 of 157« First...102030...6869707172...8090100...Last »

« Previous Page« Previous « റംസാന്‍ കാമ്പയിന്‍
Next »Next Page » ഷാര്‍ജ മലയാളി സമാജം ഓണാഘോഷം സംഘടിപ്പിച്ചു. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine