താഹ മെഡിക്കല്‍ സെന്‍ററര്‍ ഇഫ്താര്‍ സംഗമം

September 9th, 2008

അബുദാബിയിലെ പ്രമുഖ ഹോസ്പിറ്റല്‍ ഗ്രൂപ്പായ താഹ മെഡിക്കല്‍ സെന്‍ററിന്‍റെ ആഭിമുഖ്യത്തില്‍ ഇഫ്താര്‍ സംഗമം നടന്നു. അബുദാബി ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് ചടങ്ങ് നടന്നത്. അബുദാബിയിലെ ബിസിനസ്സ് രംഗത്തെ പ്രമുഖരും സംഘടനാ പ്രവര്‍ത്തകരും സാമൂഹ്യ സാംസ്ക്കാരിക പ്രവര്‍ത്തകരും പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

സമദാനി പ്രഭാഷണം നടത്തി.

September 9th, 2008

അബുദാബി ഇസ്ലാമിക്ക് അഫയേഴ്സ് ആന്‍റ് എന്‍‍‍ഡോവ്മെന്‍റ് അതോററ്റി ഒരുക്കിയ റംദാന്‍ പ്രഭാഷണ പരിപാടിയില്‍ അബ്ദുള്‍ സമദ് സമദാനി പ്രഭാഷണം നടത്തി.

അബുദാബി നാഷ്ണല്‍ തീയേറ്ററില്‍ രണ്ട് ദിവസമായി നടന്ന പ്രഭാഷണത്തില്‍ എല്ലാ സ്തുതികളും അള്ളാഹുവിന്, കാരുണ്യവാന്‍ നബി മുത്ത് രത്നമോ എന്നീ വിഷയങ്ങളെക്കുറിച്ചാണ് പ്രഭാഷണം നടത്തിയത്.

-

അഭിപ്രായം എഴുതുക »

പിഎച്ച് അബ്ദുള്ള മാസ്റ്റര്‍ക്ക് ,സ്വീകരണം നല്‍കി

September 9th, 2008

കേരള മാപ്പിള കലാ അക്കാദമി കേന്ദ്ര കമ്മിറ്റി അംഗം പിഎച്ച് അബ്ദുള്ള മാസ്റ്റര്‍ക്ക് അക്കാദമി ദുബായ് ചാപ്റ്റര്‍ സ്വീകരണം നല്‍കി. അക്കാദമിയുടെ നേതൃത്വത്തിലുള്ള ഇഫ്താര്‍ സംഗമം 12ന് ദുബായ് ഫ്ലോറാ ഗ്രാന്‍റ് ഹോട്ടലില്‍ നടക്കും.

-

അഭിപ്രായം എഴുതുക »

ഇഫ്താര്‍ സംഗംമം

September 9th, 2008

അബുദാബി മലയാളി സമാജത്തില്‍ ഫ്രണ്ട്സ് ഓഫ് അബൂദാബി മലയാളി സമാജത്തിന്‍റെ നേതൃത്വത്തില്‍ ഇഫ്താര്‍ സംഗംമം നടന്നു. സാമൂഹ്യ സാംസ്ക്കാരിക രംഗത്തെ നിരവധി പ്രമുഖരും പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

ഓണാഘോഷവും, ഈദ് സംഗമവും

September 8th, 2008

പുനലൂര്‍ സൌഹ്യദവേദിയുടെ ഓണാഘോഷവും, ഈദ് സംഗമവും അടുത്ത മാസം 3 ന്‍ ഷാരജയില്‍ നടക്കും.

അബുഷഗാരയിലെ സ്പൈസി ലാന്റ് റസ്റ്റോറന്റില്‍ രാവിലെ 10 ന്‍ ആരംഭിക്കുന്ന പരിപാടിയില്‍ പുനലൂര്‍ എം.എല്‍.എ അഡ്വക്കേറ്റ് രാജു മുഖ്യാതിഥിയായിരിക്കും.

സംഘടനയുടനയിലെ മുഴുവന്‍ കുടുബങ്ങളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഡയറക്ടറി ചടങ്ങില്‍ പ്രകാശനം ചെയ്യും.

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 675 15 74 , 050 477 56 52 എന്ന നമ്പറുകളില്‍ ബന്ധപ്പെടണം

-

അഭിപ്രായം എഴുതുക »

Page 69 of 157« First...102030...6768697071...8090100...Last »

« Previous Page« Previous « ചങ്ങാതിക്കൂട്ടം
Next »Next Page » ഇഫ്താര്‍ സംഗംമം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine