ലോഗോ ക്ഷണിച്ചു

September 12th, 2008

ഖത്തറിലെ ഇന്ത്യന്‍ വിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കായി ഡിസംബറില്‍ നടക്കുന്ന പ്രഥമ ഇന്‍റര്‍ സ്കൂള്‍ യൂത്ത് ഫെസ്റ്റിവലിന് പൊതുജനങ്ങളില്‍ നിന്ന് ലോഗോ ക്ഷണിച്ചു.

ഖത്തറിലെ സാംസ്കാരിക കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് തൃശൂരാണ് യുവജനോത്സവത്തിന്‍റെ സംഘാടകര്‍.

ലോഗോകള്‍ സെപ്റ്റംബര്‍ 30 ന് മുമ്പ് ജനറല്‍ കണ്‍വീനര്‍, ആര്‍ട്ട്, സ്പോര്‍ട്ട്സ് ആന്‍ഡ് കള്‍ച്ചറല്‍ വിംഗ്, പി.ഒ ബോക്സ് 1355, ഫ്രണ്ട്സ് ഓഫ് തൃശൂര്‍, ദോഹ, ഖത്തര്‍ എന്ന വിലാസത്തില്‍ ലഭിക്കണം.

-

അഭിപ്രായം എഴുതുക »

ഫരീദ് തിക്കോടിയെ തെരഞ്ഞെടുത്തു.

September 12th, 2008

ദോഹ നിവാസിയായ ഫരീദ് തിക്കോടിയെ കോഴിക്കോട് വിമാനത്താവളത്തിന്‍റെ ഉപദേശക സമിതി അംഗമായി തെരഞ്ഞെടുത്തു. എയര്‍‍‍പോര്‍ട്ട് അതോററ്റി ഓഫ് ഇന്ത്യയുടെ വാര്‍ത്താ കുറിപ്പിലാണ് ഇക്കാര്യം അറിയിച്ചത്. ദോഹ ആസ്ഥാനമായുളള ഗള്‍ഫ് പാസിഞ്ചേഴ്സ് അസോസിയേഷന്‍ ഓഫ് ഖത്തറിന്‍റെ കണ്‍വീനറാണ് ഫരീദ് തിക്കോടി.

-

അഭിപ്രായം എഴുതുക »

ഒറീസ്സയിലെ ക്രിസ്ത്യാനികള്‍ക്ക്‌ സംരക്ഷണം നല്‍കണം: ആലൂര്‍

September 12th, 2008

ഒറീസ്സയിലെ കന്ധമാല്‍ ജില്ലയില്‍ ക്രിസ്തീയ സമുദായത്തിനു നേരെ നടക്കുന്ന അക്രമങ്ങള്‍ അവസാനിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്നും ആലൂര്‍ ടി.എ. മഹ്മൂദ് ഹാജി അഭ്യര്‍ത്ഥിച്ചു.അക്രമത്തി നിരയായവരെ പുനരധിവ സിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്നും വര്‍ഗീയ കലാപങ്ങള്‍ നേരിടാന്‍ പ്രത്യേക പോലീസ്‌ സേനയെ നിയമിക്കണമെന്നും അദ്ദേഹം കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകളോട്‌ അഭ്യര്‍ത്ഥിച്ചു.

ദുബായ്‌ ഖല്‍ഫാന്‍ ഖുര്‍ആന്‍ സെന്ററില്‍ നടന്ന ആലൂര്‍ യു.എ.ഇ. നുസ്‌റത്തുല്‍ ഇസ്ലാം സംഘം കണ്‍വെന്‍ഷനില്‍ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്ന‍ു ആലൂര്‍.

യോഗത്തില്‍ കരീം ഹാജി തളങ്കര, പുത്തരിയടുക്കം അബ്ദുല്‍റഹീം,സകീര്‍ഹുസൈന്‍ അര്‍ജാല്‍, എം. സാദിഖലി, കെ. കെ. മുഹമ്മദ്‌ കുഞ്ഞി ഹാജി, മൈക്കുഴി മുഹമ്മദ്‌ കുഞ്ഞി, കെ. കെ. ജാഫര്‍, എ. ടി. മുഹമ്മദ്‌ കുഞ്ഞി, മൈക്കുഴി അബ്ദുല്‍റഹ്മാന്‍, ശദീദ്‌ തായത്ത്‌, കെ. കെ. സൈഫുദീന്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു. എ. എം. കബീര്‍ സ്വാഗതവും എ. ടി. അബ്ദുല്‍ഖാദര്‍ നന്ദിയും പറഞ്ഞു.
Aloor TA Mahmood Haji

-

അഭിപ്രായം എഴുതുക »

പുതിയ ശക്തി വനിതാ കമ്മറ്റി

September 11th, 2008

അബുദാബി ശക്തി തിയ്യറ്റേഴ്സിന്റെ മുപ്പതാം വാര്‍ഷിക പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കേരള സോഷ്യല്‍ സെന്ററില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗം പുതുതായി തെരെഞ്ഞെടുത്ത ശക്തി വനിതാ കമ്മിറ്റി.

(ഇരിക്കുന്നവര്‍ ഇടത്തു നിന്ന്‌) ട്രീസ ഗോമസ്‌, പ്രീത വസന്ത്‌ (ജോ. കവീനര്‍), ജ്യോതി ബാലന്‍ (കണ്‍വീനര്‍), റാണി സ്റ്റാലിന്‍ ‍(ജോ. കവീനര്‍), പ്രീതി പ്രകാശ്‌ (നില്‍ക്കുന്നവര്‍ ഇടത്തു നിന്ന്‌) ഷാഹിദാനി വാസു, സുമ മുരളി, അനന്തലക്ഷ്മി ഷെയറെഫ്‌, സ്മിത രാജേഷ്‌, തങ്കം ജനാര്‍ദ്ദനന്‍, സോഫിയ ആന്റണി.

സഫറുള്ള പാലപ്പെട്ടി

-

അഭിപ്രായം എഴുതുക »

ഇശല്‍ പൊന്നോണം പ്രകാശനം ചെയ്തു

September 9th, 2008

മാപ്പിള പാട്ടിന്റെ ഇശലുകളില്‍ അതി മനോഹരം ആയി അണിയിച്ച് ഒരുക്കിയിരിക്കുന്ന “ഇശല്‍ പൊന്നോണം” എന്ന ഓണ പാട്ടുകളുടെ പ്രകാശന കര്‍മ്മം അബുദാബി കേരള സോഷ്യല്ല് സെന്റര്‍ പ്രസിഡന്റ് കെ. ബി. മുരളി നക്സലൈറ്റ് എന്ന സിനിമയുടെ നിര്‍മ്മാതാവ് ജോണി ഫൈന്‍ ആര്‍ട്ട്സിന് നല്‍കി കൊണ്ട് നിര്‍വഹിച്ചു.

പ്രശസ്ത യുവ കവി സത്താര്‍ കാഞ്ഞങ്ങാട് രചിച്ച് കുഞ്ഞി നീലേശ്വരം സംഗീതം പകര്‍ന്ന് കണ്ണൂര്‍ ഷരീഫ്, അഷ്രഫ് പയ്യന്നൂര്‍, ഉണ്ണി വീണാലയം, ഇബ്രാഹിം ബീരിച്ചേരി, കുഞ്ഞുട്ടി, സിബില്ല സദാനന്ദന്‍, ദിവ്യ, ലൌലി എന്നിവര്‍ ആലപിച്ച പതിനൊന്ന് ഗാനങ്ങള്‍ അടങ്ങിയ കാസറ്റ് റാഫയാണ് പുറത്തി റക്കിയി രിക്കുന്നത്.

അബുദാബി ശക്തി തിയ്യറ്റേഴ്സ് പ്രസിഡന്റ് ബഷീര്‍ ഷംനാദിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ ശക്തി ജനറല്‍ സെക്രട്ടറി എ. എല്‍. സിയാദ്, സത്താര്‍ കാഞ്ഞങ്ങാട്, കെ. എസ്. സി. ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ് എന്നിവര്‍ സംബന്ധിച്ചു.
സഫറുള്ള പാലപ്പെട്ടി

-

അഭിപ്രായം എഴുതുക »

Page 68 of 157« First...102030...6667686970...8090100...Last »

« Previous Page« Previous « താഹ മെഡിക്കല്‍ സെന്‍ററര്‍ ഇഫ്താര്‍ സംഗമം
Next »Next Page » പുതിയ ശക്തി വനിതാ കമ്മറ്റി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine