കാതോലിക്കാ ബാവ കുവൈറ്റ് സന്ദര്‍ശിച്ചു

September 13th, 2008

മലങ്കര കത്തോലിക്കാ സഭയുടെ കാതോലിക്കാ ബാവ കുവൈറ്റ് സന്ദര്‍ശിച്ചു. ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ച സുകൃത സംഗമത്തില്‍ സമൂഹ നോമ്പുതുറയും ഓണസദ്യയും നടത്തി.

മലങ്കര കാത്തോലിക്കാ ബാവ മോറാന്‍ മോര്‍ ബസേലിയോസ് ക്ലിമാസ്, കേരള ട്രൂത്ത് മൂവ് മെന്‍റ് ഡയറക്ടര്‍ ജബ്ബാര്‍ അമാനി, ഡോ. നമ്പൂതിരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. സംഗീത സന്ധ്യയും അരങ്ങേറി.

-

അഭിപ്രായം എഴുതുക »

റമസാന്‍ സംഗമവും ഓണവിരുന്നും

September 13th, 2008

കുവൈറ്റിലെ മലയാളി മീഡിയ ഫോറം റമസാന്‍ സംഗമവും ഓണവിരുന്നും സംഘടിപ്പിച്ചു. ചടങ്ങിനോട് അനുബന്ധിച്ച് മൂല്യത്തകര്‍ച്ച വിശ്വാസങ്ങള്‍ക്കോ വിശ്വാസിക്കോ എന്ന വിഷയത്തില്‍ ചര്‍ച്ച നടന്നു.

പ്രമുഖ മത പണ്ഡിതന്‍ ജബ്ബാര്‍ അമാനി മുഖ്യ പ്രഭാഷണം നടത്തി. സാം പൈനുമൂട്, മീഡിയ ഫോറം ജനറല്‍ കണ്‍വീനര്‍ റാം, കണ്‍വീനര്‍ അസീസ് തൊടി എന്നിവര്‍ പ്രസംഗിച്ചു.

-

അഭിപ്രായം എഴുതുക »

റമസാന്‍ പ്രഭാഷണം

September 13th, 2008

അബ്ദുസമദ് സമദാനിയുടെ റമസാന്‍ പ്രഭാഷണം ദേര ഈദ്ഗാഹ് മൈതാനത്ത് നടന്നു. മനുഷ്യ മഹത്വത്തിന്‍റെ നവലോക ക്രമത്തിനായ് എന്ന പേരില്‍ സംഘടിപ്പിച്ച പ്രഭാഷണം ശ്രവിക്കാനായി ആയിരങ്ങളാണ് എത്തിയത്.

എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു. ദുബായ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയിലെ ആരിഫ് അബ്ദുല്‍ കരീം ജുല്‍ഫാര്‍, ഇബ്രാഹിം എളേറ്റില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

ഇഫ്താര്‍ -ഓണം സംഗമം

September 12th, 2008

റിയാദിലെ മലപ്പുറം നിവാസികളുടെ കൂട്ടായ്മയായ റിമാല്‍ ഇഫ്താര്‍ -ഓണം സംഗമം സംഘടിപ്പിക്കുന്നു. ഈ മാസം 19 ന് ഷിഫയിലെ റിസോര്‍ട്ടിലാണ് സംഗമം. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 2443397 എന്ന നമ്പറില്‍ വിളിക്കണം.

-

അഭിപ്രായം എഴുതുക »

ഇന്‍ഡോര്‍ ഗെയിംസ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു.

September 12th, 2008

ഖത്തറിലെ ഇന്ത്യന്‍ കള്‍ച്ചറല്‍ സെന്‍ററും ഗാലക്സി സ്പോര്‍ട്സും സംയുക്തമായി ഇന്‍ഡോര്‍ ഗെയിംസ് ടൂര്‍ണമെന്‍റ് സംഘടിപ്പിക്കുന്നു.

ഈ മാസം 21 മുതല്‍ 26 വരെ ദോഹയിലാണ് പരിപാടി. കാരംസ്, ചെസ്, ടേബിള്‍ ടെന്നീസ് തുടങ്ങിയ ഇനങ്ങളിലായിരിക്കും മത്സരം നടക്കുകയെന്ന് സംഘാടകര്‍ അറിയിച്ചു.

മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ഈ മാസം 16 ന് മുമ്പ് പേര്‍ രജിസ്റ്റര്‍ ചെയ്യണം.

-

അഭിപ്രായം എഴുതുക »

Page 67 of 157« First...102030...6566676869...8090100...Last »

« Previous Page« Previous « ലോഗോ ക്ഷണിച്ചു
Next »Next Page » ഇഫ്താര്‍ -ഓണം സംഗമം »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine