കേരള സോഷ്യല്‍ സെന്റര്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു

September 15th, 2008

ഗള്‍ഫിലെ കലാ സാഹിത്യ സാമൂഹ്യ സാംസ്കാരിക മണ്ഡലങ്ങളിലെ പ്രമുഖര്‍ ഉള്‍പ്പെടെ ആയിരങ്ങളെ പങ്കെടുപ്പിച്ചു കൊണ്ട്‌ അബുദാബി കേരള സോഷ്യല്‍ സെന്റര്‍ ഇഫ്താര്‍ വിരുന്ന‍ിന്‌ വേദിയൊരുക്കി. എന്‍. എം. സി. ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ബിനോയ്‌ ഷെട്ടി, ബൈറ്റ്‌ റൈറ്റ്‌ മാനേജിംഗ്‌ ഡയറക്ടര്‍ സീമ ഷെട്ടി, യു. എ. ഇ. എക്സ്ചേഞ്ച്‌ സെന്റര്‍ സീനിയര്‍ ജനറല്‍ മനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി, താഹ മെഡിക്കല്‍ സെന്റര്‍ മനേജിംഗ്‌ ഡയറക്ടര്‍ ഡോ. താഹ, അഹല്യ എക്സ്ചേഞ്ച്‌ ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്‌. തമ്പി, വിവിധ സംഘടനാ പ്രതിനിധികള്‍, എമ്പസി അധികൃതര്‍ തുടങ്ങി നിരവധി പ്രമുഖര്‍ സമ്പന്ധിച്ചു.

സഫറുള്ള പാലപ്പെട്ടി

-

അഭിപ്രായം എഴുതുക »

മഞ്ചേരി താലൂക്ക് ആശുപത്രിയില്‍ ഇഫ്താര്‍ ടെന്റ്

September 15th, 2008

ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്റര്‍ ഇപ്രാവശ്യവും റമദാനില്‍ മഞ്ചേറ്റി താലൂക്ക് ആശുപത്രി പരിസരത്ത് ഇഫ്താര്‍ ടെന്റ് തുറക്കും. ആശുപത്രിയില്‍ എത്തുന്ന നിര്‍ധനരായ രോഗികള്‍ക്ക് കൂട്ടിന് ഇരിക്കുന്ന നോമ്പുകാരെ ഉദ്ദേശിച്ചാണ് ഇത്. കഴിഞ്ഞ വര്‍ഷം മുതല്‍ ആണ് സെന്റര്‍ ഇത്തരം ഒരു സംരംഭം തുടങ്ങിയത്. കഴിഞ്ഞ റമദാനില്‍ പ്രതി ദിനം മുന്നൂറോളം പേര്‍ ഈ ടെന്റില്‍ നിന്നും നോമ്പ് തുറക്കുകയുണ്ടായി.

ദേര ഇന്ത്യന്‍ ഇസ്ലാഹി സെന്ററില്‍ ചേര്‍ന്ന സബ് കമ്മറ്റി യോഗത്തില്‍ നസീര്‍ പി.എ., ഇഖ്ബാല്‍ തിരുവനന്തപുരം, അസ്ലം പട്ല, അഷ്രഫ് പി. കെ. മുസ്തഫ തങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

– അസ്ലം പട്ല

-

അഭിപ്രായം എഴുതുക »

“കേര” യുടെ ഓണാഘോഷം

September 14th, 2008

-

അഭിപ്രായം എഴുതുക »

നവലോകം സൃഷ്ടിക്കപ്പെടണമെന്ന് സമദാനി

September 14th, 2008

ഏകമാനവികതയിലൂടെ നവലോകം സൃഷ്ടിക്കപ്പെടണമെന്ന് അബ്ദുസമദ് സമദാനി പറഞ്ഞു. ഇസ്ലാമിന്‍റെ മാനവിക മുഖമാണ് മനുഷ്യര്‍ക്കിടയില്‍ നിലനില്‍ക്കുന്ന വിവേചനങ്ങള്‍ക്ക് അറുതി വരുത്തിയെന്നും ദേര ഈദ്ഗാഹ് മൈതാനത്ത് നടത്തിയ റമസാന്‍ പ്രഭാഷണത്തില്‍ അദ്ദേഹം പറഞ്ഞു.

മനുഷ്യ മഹത്വത്തിന്‍റെ നവലോക ക്രമത്തിനായ് എന്ന പേരില്‍ സംഘടിപ്പിച്ച പ്രഭാഷണം ശ്രവിക്കാനായി ആയിരങ്ങളാണ് എത്തിയത്. എം.എ യൂസഫലി ഉദ്ഘാടനം ചെയ്തു. ദുബായ് ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയിലെ ആരിഫ് അബ്ദുല്‍ കരീം ജുല്‍ഫാര്‍, ഇബ്രാഹിം എളേറ്റില്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

-

അഭിപ്രായം എഴുതുക »

സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഷാര്‍ജയില്‍ നടന്നു

September 13th, 2008

ഷാര്‍ജ മാര്‍ത്തോമാ യുവജനസഖ്യം സംഘടിപ്പിച്ച സൗജന്യ മെഡിക്കല്‍ ക്യാമ്പ് ഷാര്‍ജയില്‍ നടന്നു. അജ്മാന്‍, ഇബ്നുസീന മെഡിക്കല്‍ സെന്‍ററിന്‍റെ സഹകരണത്തോടെ ഒരുക്കിയ മെഡിക്കല്‍ ക്യാമ്പ് ഷാര്‍ജ മാര്‍ത്തോമാ പള്ളി അങ്കണത്തിലാണ് നടന്നത്. ക്യാമ്പില്‍ മരുന്നുകള്‍ സൗജന്യമായി വിതരണം ചെയ്തു.

-

അഭിപ്രായം എഴുതുക »

Page 66 of 157« First...102030...6465666768...8090100...Last »

« Previous Page« Previous « കാതോലിക്കാ ബാവ കുവൈറ്റ് സന്ദര്‍ശിച്ചു
Next »Next Page » നവലോകം സൃഷ്ടിക്കപ്പെടണമെന്ന് സമദാനി »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine