എ.കെ.ജി. മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്

September 19th, 2008

അബുദാബി ശക്തി തിയ്യറ്റേഴ്സ് സംഘടിപ്പിക്കുന്ന എ. കെ. ജി. മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സെപ്റ്റംബര്‍ 28, 29 തീയതികളില്‍ ‍കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ നടക്കും. ഇപ്പോള്‍ കെ. എസ്. സി. യില്‍ നടന്നു വരുന്ന ജിമ്മി ജോര്‍ജ്ജ് മെമ്മോറിയല്‍ – റമദാന്‍ വോളിബോള്‍ ടൂര്‍ണ്ണമെന്റ് 27നു സമാപിക്കും. അതേ വേദിയില്‍ തന്നെ ഫോര്‍ എ സൈഡ് സംവിധാനത്തില്‍ നടക്കുന്ന ശക്തി -എ. കെ. ജി മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് അബുദാബിയിലെ കായിക പ്രേമികള്‍ക്ക് വേറിട്ട ഒരു അനുഭവമായിരിക്കും എന്ന് സംഘാടകര്‍ അറിയിച്ചു.

പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി

-

അഭിപ്രായം എഴുതുക »

വെണ്മയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ 192037 venma uae

September 19th, 2008

വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മ, വെണ്മ യു.എ.ഇ. യുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, യു എ.ഇ. യില്‍ നിന്നും സ്വരൂപിച്ച് നാട്ടിലേക്ക് അയച്ചു കൊടുത്ത സാമ്പത്തിക സഹായം വിതരണം ചെയ്തു. നെല്ലനാട് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍, വെണ്മ യു.എ.ഇ. രക്ഷാധികാരി ശ്രീ. ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.

വെണ്മയുടെ മുഖ്യ രക്ഷാധികാരി കൂടിയായ വാമനപുരം എം.എല്‍.എ. ശ്രീമതി. ജെ. അരുന്ധതി, നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മീരാ സാഹിബ്, മുന്‍ പ്രസിഡന്റ് ശ്രീ. ഷംസുദ്ദീന്‍, വെണ്മയുടെ പ്രതിനിധികളും, രാഷ് ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു സംസാരിച്ചു. മഞ്ഞാടി വിളയില്‍ രജിതയുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി ഇരുപത്തി അയ്യായിരം രൂപയും, ഗോപാലന്‍ നാടാര്‍ക്ക് ഭവന പുനരുദ്ധാരണ ത്തിനായി പതിനായിരം രൂപയും നല്‍കി.

– പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി

-

അഭിപ്രായം എഴുതുക »

ജിമ്മി വോളി: അബുദാബി സഹോദരങ്ങള്‍ക്ക്‌ മറുനാടന്‍ മലയാളികളുടെ റമദാന്‍ ഉപഹാരം – മന്ത്രി എം. വിജയകുമാര്‍

September 19th, 2008

അബുദാബി: കേരളത്തിന്റെ യശസ്സ്‌ അന്താരാഷ്ട്ര തലങ്ങളിലേയ്ക്ക്‌ ഉയര്‍ത്തിയ അനശ്വരനായ വോളി ബോള്‍ താരം ജിമ്മി ജോര്‍ജ്ജിന്റെ സ്മരണാര്‍ഥം അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ചു വരുന്ന വോളി ബോള്‍ ടൂര്‍ണ്ണമന്റ്‌ ഗള്‍ഫ്‌ സഹോദ രങ്ങള്‍ക്ക്‌ മറുനാടന്‍ മലയാളികള്‍ നല്‍കുന്ന റമദാന്‍ ഉപഹാരമാണെന്ന‍്‌ സംസ്ഥാന നിയമ പാര്‍ലമന്ററി സ്പോര്‍ട്ട്സ്‌ വകുപ്പ്‌ മന്ത്രി എം. വിജയകുമാര്‍ 14​‍ാമത്‌ ജിമ്മി ജോര്‍ജ്ജ്‌ സ്മാരക റമദാന്‍ വോളിബോള്‍ ടൂര്‍ണ്ണമന്റിന്റെ ഉദ്ഘാടന സമ്മേളന ത്തിനയച്ച ആശംസാ സന്ദേശത്തില്‍ അഭിപ്രായപ്പെട്ടു.

വ്യത്യസ്ത സ്ഥലങ്ങളിലും മേഖലകളിലും ജോലി ചെയ്യുന്ന മലയാളികള്‍ അടങ്ങിയ ഇന്ത്യക്കാര്‍ക്കും മറ്റ്‌ വിദേശികള്‍ക്കും ഒരുമിച്ചിരുന്ന‍്‌ സൗഹൃദം പങ്കിടാനും പുതിയ ബന്ധങ്ങളുടെ കണ്ണികള്‍ കൊരുക്കുവാനും ലഭിച്ച അപൂര്‍വ്വമായ അവസരമാ ണിതെന്ന‍്‌ ചൂണ്ടി ക്കാട്ടിയ മന്ത്രി കേരള സോഷ്യല്‍ സെന്റര്‍ മലയാളികളുടെ പൊതു വേദിയായി മാറിയതില്‍ ആഹ്ലാദം പ്രകടിപ്പിച്ചു.

കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്‌ കെ. ബി. മുരളിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ചടങ്ങില്‍ എന്‍. എം. സി. ഗ്രൂപ്പ്‌ സി. ഇ. ഒ. ഡോ. ബി. ആര്‍ ഷെട്ടി ടൂര്‍ണ്ണമന്റ്‌ ഉദ്ഘാടനം ചെയ്തു. മുഖ്യമന്തി വി. എസ്‌. അച്യുതാനന്ദന്‍, നിയമസഭ സ്പീക്കര്‍ കെ. രാധാകൃഷ്ണന്‍, സ്പോര്‍ട്ട്സ്‌ മന്ത്രി എം. വിജയകുമാര്‍, റവന്യു മന്ത്രി കെ. പി. രാജേന്ദ്രന്‍ എന്ന‍ിവരുടെ ആശംസാ സന്ദേശങ്ങള്‍ യഥാക്രമം കെ. എസ്‌. സി. പ്രസിഡന്റ്‌ കെ. ബി. മുരളി, വൈസ്‌ പ്രസിഡന്റ്‌ എ. കെ. ബീരാന്‍ കുട്ടി, ജോ. സെക്രട്ടറിമാരായ സഫറുള്ള പാലപ്പെട്ടി, കെ. വി. ഉദയശങ്കര്‍ എന്ന‍ിവര്‍ സദസ്സിന്‌ വായിച്ചു കേള്‍പ്പിച്ചു.

അഹല്യ എക്സ്ചേഞ്ച്‌ ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്‌. തമ്പി, അല്‍ ഹാമദ്‌ ജനറല്‍ കോണ്‍ട്രാക്ടിങ്ങ്‌ ജനറല്‍ മാനേജര്‍ കെ. കെ. രമണന്‍, എയര്‍ ഇന്ത്യ മാനേജര്‍ കെ. ലക്ഷ്മണന്‍, എസ്‌. എഫ്‌. സി. ഗ്രൂപ്പ്‌ മാനേജിങ്ങ്‌ ഡയറക്ടര്‍ കെ. മുരളീധരന്‍, പവര്‍ പ്ലാസ്റ്റിക്‌ ഫാക്ടറി മനേജിങ്ങ്‌ ഡയറക്ടര്‍ രാജന്‍, വെല്‍ഗേറ്റ്‌ സ്കഫോള്‍ഡിങ്ങ്‌ മാനേജിംഗ്‌ ഡയറക്ടര്‍ സനത്‌ നായര്‍, ഇന്ത്യാ സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി അബ്ദുല്‍ സലാം, അബുദാബി മലയാളി സമാജം പ്രസിഡന്റ്‌ പള്ളിക്കല്‍ ഷുജാഹി, ശക്തി തിയ്യറ്റേഴ്സ്‌ പ്രസിഡന്റ്‌ ഷംനാദ്‌, യുവകലാ സാഹിതി പ്രസിഡന്റ്‌ ബാബു വടകര, ഫ്രണ്ട്സ്‌ ഓഫ്‌ എ.ഡി.എം.എസ്‌. ചീഫ്‌ കോര്‍ഡിനേറ്റര്‍ ടി. എ. നാസര്‍, മാക്‌ അബുദാബി പ്രതിനിധി ബഷീറലി, കെ. എം. സി. സി. യു. എ. ഇ. ഓര്‍ഗനൈസിങ്ങ്‌ സെക്രട്ടറി എ. പി. ഉമ്മര്‍, ഫ്രണ്ട്സ്‌ ഓഫ്‌ ശാസ്ത്ര സാഹിത്യ പരിഷദ്‌ പ്രസിഡന്റ്‌ ഇ. പി. സുനില്‍ എന്ന‍ിവര്‍ ആശംസകള്‍ നേര്‍ന്ന‍ു സംസാരിച്ചു.

കെ. എസ്‌. സി. ജനറല്‍ സെക്രട്ടറി ടി. സി. ജിനരാജ്‌ സ്വാഗതവും സ്പോര്‍ട്ട്‌ സെക്രട്ടറി പ്രകാശ്‌ പള്ളിക്കാട്ടില്‍ കൃതജ്ഞതയും രേഖപ്പെടുത്തി.

രണ്ടാഴ്ചയോളം നീണ്ടു നില്‍ക്കുന്ന 14​‍ാമത്‌ ജിമ്മി ജോര്‍ജ്ജ്‌ സ്മാരക റമദാന്‍ വോളിബോള്‍ ടൂര്‍ണ്ണമന്റിന്‌ തുടക്കം കുറിച്ച്‌ കൊണ്ട്‌ അരങ്ങേറിയ ആദ്യ മത്സരത്തില്‍ ലബനോണ്‍ ദേശീയ താരങ്ങളായ നിഴാര്‍ നല്‍ അക്ര ജോസഫ്‌ നോഹോ, മുനീര്‍ അബുഷി എന്ന‍ിവര്‍ നേതൃത്വം നല്‍കിയ ദുബൈ ലബനീസ്‌ യൂത്ത്‌ സ്പോര്‍ട്ട്സ്‌ ക്ലബ്ബും കേരള സ്റ്റേറ്റ്‌ താരങ്ങളായ സുധീര്‍ കുമാര്‍, സത്യന്‍ സജീവ്‌, ഷഫീര്‍ എന്ന‍ിവര്‍ നയിച്ച വിന്‍വെ ഓയില്‍ ഫീല്‍ഡ്‌ സെര്‍വീസസുമാണ്‌ ഏറ്റുമുട്ടിയത്‌. ആദ്യമാച്ചില്‍ തന്ന‍െ 17 നെതിരെ 25 പോയിന്റ്‌ നേടിക്കൊണ്ട്‌ ലബനീസ്‌ ക്ലബ്ബ്‌ മുന്നേറ്റം കുറിച്ചുവെങ്കിലും രണ്ടാമത്തെ മാച്ചില്‍ 25-15 എന്ന സ്കോറില്‍ വിന്‍വെ ശക്തമായ മുറ്റേം നടത്തി. തുടര്‍ന്ന‍ു നടന്ന ആവേശകരമായ പോരാട്ടത്തില്‍ 25-21 എന്ന സ്കോറില്‍ ലബനീസ്‌ ശക്തമായ തിരിച്ചു വരവ്‌ നടത്തി. കാണികളെ ആവേശ ഭരിതരാക്കി ക്കൊണ്ട്‌ ഇഞ്ചോടിഞ്ച്‌ നടന്ന ശക്തമായ ഏട്ടുമുട്ടലിലൂടെ 31-29 എന്ന നിലയില്‍ ലബനീസ്‌ ക്ലബ്ബ്‌ വിജയം ഉറപ്പിക്കുകയായിരുന്ന‍ു. പ്രസ്തുത മാച്ചില്‍ നിന്ന‍ും മികച്ച കളിക്കാരനായി ലബനീസ്‌ ടീമിലെ റവാദ്‌ ഹസ്സനെ തെരഞ്ഞെടുത്തു.

സഫറുള്ള പാലപ്പെട്ടി

-

അഭിപ്രായം എഴുതുക »

ജിമ്മി ജോര്‍ജ്ജ് വോളി ബോള്‍ മേളയ്ക്ക് ഇന്ന് കളിക്കളം ഉണരും

September 17th, 2008

അബുദാബി: യു. എ. ഇ. യിലെ കായിക പ്രേമികളെ ആവേശ ഭരിതരാക്കിയും റംസാന്‍ രാവുകളെ അവിസ്മരണീ യമാക്കിയും അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന പതിനാലാമത്‌ ജിമ്മി ജോര്‍ജ്‌ സ്മാരക റംസാന്‍ വോളിബോള്‍ ടൂര്‍ണ്ണമന്റിന്‌ ഇന്ന‍് ‌(വ്യാഴാഴ്ച) തുടക്കം കുറിക്കും.

വിവിധ രാജ്യങ്ങളിലെ ദേശീയ അന്തര്‍ ദേശീയ കായിക താരങ്ങള്‍ അണിനിരക്കുന്ന ദുബൈ ലബനോണ്‍ യൂത്ത്‌ സ്പോര്‍ട്ട്‌സ്‌ ക്ലബ്ബും അബുദാബി വിന്‍വേയും തമ്മിലാണ്‌ ആദ്യ പോരാട്ടം. നളെ ദുബൈ ഡ്യൂട്ടി ഫ്രീയും ഷാര്‍ജ ഫ്ലോറല്‍ ട്രേഡിങ്ങും തമ്മിലായിരിക്കും മത്സരം.

ലീഗ്‌ കം നോക്ക്‌ ഔട്ട്‌ രീതിയില്‍ നടക്കുന്ന മത്സരങ്ങളില്‍ പൂള്‍ ‘എ’ യില്‍ ജിയോ ഇലക്ട്രിക്കല്‍സ്‌, ദുബൈ ഡ്യൂട്ടി ഫ്രീ, ഫ്ലോറല്‍ ട്രേഡിങ്ങ്‌ ഷാര്‍ജ എന്ന‍ീ ടീമുകളും പൂള്‍ ‘ബി’ യില്‍ എമിറേറ്റ്സ്‌ അലുംനിയം, ദുബൈ ലബനോണ്‍ യൂത്ത്‌ ക്ലബ്ബ്‌, വിന്‍വെ അബുദാബി എന്ന‍ീ ടീമുകളുമായിരിക്കും മത്സരിക്കുക. സെപ്തംബര്‍ 18 മുതല്‍ 23 വരെ നടക്കുന്ന മത്സരങ്ങളില്‍ നിന്ന‍ും വിജയിക്കുന്ന ടീമുകള്‍ 24, 25 തിയ്യതികളില്‍ നടക്കുന്ന സെമി ഫൈനല്‍ മത്സരങ്ങളില്‍ മാറ്റുരയ്ക്കും. യു. എ. ഇ. എക്സ്ചേഞ്ച്‌ എവര്‍ റോളിങ്ങ്‌ ട്രോഫിക്ക്‌ വേണ്ടിയുള്ള സമാപന മത്സരം സെപ്തംബര്‍ 27 ശനിയാഴ്ച ആയിരിക്കും അരങ്ങേറുക.

മുവ്വായിര ത്തിലധികം കാണികളെ ഉള്‍ക്കൊള്ള ത്തക്കവിധം ഗ്യാലറികളോടു കൂടി പ്രത്യേകം സജ്ജമാക്കിയ കേരള സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ നടക്കുന്ന ടൂര്‍ണ്ണമന്റിനോ ടനുബന്ധിച്ച്‌ ഇന്ന‍്‌ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ അല്‍ ജസീറ ക്ലബ്ബ്‌ ഡയറക്ടറും യു. എ. ഇ. വോളിബോള്‍ ഫെഡറേഷന്‍ പ്രതിനിധിയുമായ അബ്ദുള്ള അല്‍ കിന്തി, എന്‍. എം. സി. ഗ്രൂപ്പ്‌ സി. ഇ. ഒ. ഡോ, ബി. ആര്‍. ഷെട്ടി, അല്‍ മുവാസിം വാച്ച്‌ കമ്പനി മാനേജിങ്ങ്‌ ഡയറക്ടര്‍ സി. സി. അലക്സാണ്ടര്‍, യു. എ. ഇ. എക്സ്ചേഞ്ച്‌ സെന്റര്‍ സീനിയര്‍ ജനറല്‍ മാനേജര്‍ സുധീര്‍ കുമാര്‍ ഷെട്ടി, എന്‍. എം. സി. ഗ്രൂപ്പ്‌ എക്സിക്യൂട്ടീവ്‌ ഡയറക്ടര്‍ ബിനയ്‌ ഷെട്ടി, അല്‍ റിയാമി ഗ്രൂപ്പ്‌ ഓഫ്‌ കമ്പനിയുടെ മാനേജിങ്ങ്‌ ഡയറക്ടര്‍ ശ്രീധരന്‍, അഹല്യ എക്സ്ചേഞ്ച്‌ ബ്യൂറോ ജനറല്‍ മാനേജര്‍ വി. എസ്‌. തമ്പി, എയര്‍ ഇന്ത്യ മാനേജര്‍ കെ. ലക്ഷ്മണന്‍, ഇന്ത്യന്‍ എമ്പസ്സി ഉദ്യോഗസ്ഥര്‍, വിവിധ അംഗീകൃത സംഘടനാ പ്രതിനിധികള്‍ തുടങ്ങി നിരവധി പ്രമുഖര്‍ സമ്പന്ധിക്കുമെന്ന‍്‌ കേരള സോഷ്യല്‍ സെന്റര്‍ പ്രസിഡന്റ്‌ കെ. ബി. മുരളി അറിയിച്ചു.

സഫറുള്ള പാലപ്പെട്ടി

-

അഭിപ്രായം എഴുതുക »

ബഹറിന്‍ ബൂലോക സംഗമം – 2008

September 17th, 2008

മനാമ: ബഹറൈനിലുള്ള മുഴുവന്‍ മലയാള ബ്ലോഗെഴുത്തുകാരും വായനക്കാരും ഒത്തു ചേരുന്ന ‘ബഹറിന്‍ ബൂലോക സംഗമം – 2008’ ശനിയാഴ്ച വൈകീട്ട് 6 മണിക്ക് ബു അലി ഇന്റര്‍നാഷണല്‍ (സല്‍മാനിയ) ഓഡിറ്റോറിയത്തില്‍ വെച്ച് നടക്കും എന്നും എല്ലാ ബൂലോകരേയും വായനക്കാരേയും പ്രസ്തുത പരിപാടിയിലേക്ക് ക്ഷണിച്ചു കൊള്ളുന്നു എന്നും സംഘാടകര്‍ അറിയിച്ചു.

ബെന്യാമിന്റെ പുതിയ നോവലായ ‘ആടുജീവിത’ത്തെ ശ്രീ രാജു ഇരിങ്ങല്‍ പരിചയപ്പെടുത്തും. ഒപ്പം അദ്ദേഹത്തിന്റെ മറ്റ് കൃതികളെയും. അനില്‍ (തുമ്പി ബ്ലോഗര്‍), ബിജു (നജികേതസ്സ് ബ്ലോഗര്‍), സജി മാര്‍ക്കോസ്, ബാജി ബന്യാമിന്‍ തുടങ്ങിയവര്‍ പങ്കെടുത്ത് സംസാരിക്കുന്നതാണ്.

പരിപാടിയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ താഴെയുള്ള നമ്പറുകളില്‍ ഏതിലെങ്കിലും ബന്ധപ്പെടാന്‍ താത്പര്യപ്പെടുന്നു. ഫോണ്‍ നമ്പര്‍- 39258308, 36360845, 39788929.

യു. എ. ഇ., സൌദി അറേബ്യ എന്നിവിടങ്ങളില്‍ നിന്ന് എത്തിച്ചേരാന്‍ കഴിയുന്ന മറ്റു ബ്ലോഗര്‍മാര്‍ക്ക് ആവശ്യമായ മിനിമം സൌകര്യങ്ങള്‍ ചെയ്യുന്നതാണെന്നും സംഘാടകര്‍ അറിയിച്ചു.

രാജു ഇരിങ്ങല്‍

-

അഭിപ്രായം എഴുതുക »

Page 64 of 157« First...102030...6263646566...708090...Last »

« Previous Page« Previous « ജിമ്മി ജോര്‍ജ്ജ്‌ സ്മാരക വോളിബോള്‍ മമാങ്കത്തിന്‌ വ്യാഴാഴ്ച തുടക്കം
Next »Next Page » ജിമ്മി ജോര്‍ജ്ജ് വോളി ബോള്‍ മേളയ്ക്ക് ഇന്ന് കളിക്കളം ഉണരും »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine