ജിമ്മി വോളി: ഷാര്‍ജ ഫ്ലോറല്‍ ട്രേഡിങ്ങിന്‌ വിജയം

September 21st, 2008

അബുദാബി: പതിനാലാമത്‌ ജിമ്മി ജോര്‍ജ്ജ്‌ സ്മാരക റംസാന്‍ വോളിബോള്‍ ടൂര്‍ണ്ണമന്റിന്റെ രണ്ടാം ദിവസം നടന്ന വാശിയേറിയ പോരാട്ടത്തില്‍ ഒന്ന‍ിനെതിരെ മൂന്ന‍ു പോയിന്റ്‌ നേടി ക്കൊണ്ട്‌ ഷാര്‍ജ ഫ്ലോറല്‍ ട്രേഡിങ്ങ്‌ വിജയിച്ചു. കേരള സോഷ്യല്‍ സെന്റര്‍ യു. എ. ഇ. എക്സ്ചേഞ്ച്‌ എവര്‍ റോളിങ്ങ്‌ ട്രോഫിക്ക്‌ വേണ്ടിയുള്ള രണ്ടാം ദിവസത്തെ മത്സരം അല്‍ റിയാമി ഗ്രൂപ്പ്‌ ജനറല്‍ മാനേജര്‍ ജീവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു.

അബുദാബിയിലെ കായിക പ്രേമികളില്‍ ഉത്സവ പ്രതീതി സൃഷ്‌ ടിച്ചു കൊണ്ടു നടന്ന മത്സരത്തില്‍ സ്റ്റേറ്റ്‌ താരങ്ങളായ ഷഫീഖ്‌, ജോയ്‌ തോമസ്‌, നാസിര്‍, നജ്മുദ്ദീന്‍, സുജിത്‌ കുമാര്‍, ഷംസു, റഫ്സുല്‍, സജീദ്‌, സമീര്‍ എന്ന‍ിവര്‍ അണി നിരന്ന ഫ്ലോറല്‍ ട്രേഡിങ്ങും സ്റ്റേറ്റ്‌ താരങ്ങളും യൂനിവേഴ്സിറ്റി താരങ്ങളുമായ ഹാഷിം സജീര്‍, ബെന്നി‌, സുധീര്‍, ഷാനവാസ്‌, ബിനീഷ്‌, ബിനു, റഷീദ്‌, അഷ്‌റഫ്‌ എന്ന‍ിവര്‍ അണി ചേര്‍ന്ന ദുബായ്‌ ഡ്യൂട്ടി ഫ്രീയുമാണ്‌ ഏറ്റുമുട്ടിയത്‌.

അദ്യ സെറ്റില്‍ 25നെതിരെ 27 പോയിന്റ്‌ നേടി ക്കൊണ്ട്‌ ഫ്ലോറല്‍ ട്രേഡിങ്ങ്‌ ജൈത്ര യാത്രയ്ക്ക്‌ തുടക്കം കുറിച്ചെങ്കിലും രണ്ടാമത്തെ സെറ്റില്‍ 16നെതിരെ 25 പോയിന്റ്‌ നേടി ക്കൊണ്ട്‌ ഡ്യൂട്ടി ഫ്രീ ശക്തമായ ചെറുത്ത്‌ നില്‍പ്‌ നടത്തി. പിന്ന‍ീടു നടന്ന രണ്ടു സെറ്റിലും 25-18, 25-13 എന്ന‍ീ സ്കോര്‍ നിലയില്‍ ഫ്ലോറല്‍ ട്രേഡിങ്ങ്‌ വെന്നിക്കൊടി പാറിപ്പിക്കു കയായിരുന്ന‍ു.

ബനിയാസ്‌ ക്ലബ്ബിലെ മുന്‍ വോളി ബോള്‍ താരം ഹസ്സന്‍ കറം സംഭാവന ചെയ്ത രണ്ടാം ദിവസത്തെ മാന്‍ ഓഫ്‌ ദി മാച്ചിനുള്ള ക്യാഷ്‌ അവാര്‍ഡിന്‌ ഫ്ലോറല്‍ ട്രേഡിങ്ങിനു വേണ്ടി കളിച്ച നാസര്‍ അര്‍ഹനായി. പ്രസ്തുത പുരസ്കാരം കെ. എസ്‌. സി. ജോ. സെക്രട്ടറി ഉദയശങ്കര്‍ സമ്മാനിച്ചു. ചടങ്ങില്‍ കെ. എസ്‌. സി. പ്രസിഡന്റ്‌ അദ്ധ്യക്ഷത വഹിച്ചു. വൈസ്‌ പ്രസിഡന്റ്‌ എ. കെ. ബീരാന്‍ കുട്ടി സ്വാഗതം പറഞ്ഞു.

സഫറുള്ള പാലപ്പെട്ടി

-

അഭിപ്രായം എഴുതുക »

ഗോസ്പെല്‍ ഫെസ്റ്റിവല്‍ 2008 തിങ്കളാഴ്ച്ച ആരംഭിക്കും

September 20th, 2008

ബഥേല്‍ ചര്‍ച്ച് ഓഫ് ഗോഡ് അബുദാബി സംഘടിപ്പിക്കുന്ന ഗോസ്പെല്‍ ഫെസ്റ്റിവല്‍ 2008 തിങ്കളാഴ്ച്ച ആരംഭിക്കും. തിങ്കള്‍, ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാത്രി 8 മുതല്‍ 10 വരെ സെന്റ് ആന്‍ഡ്ര്യൂസ് ചര്‍ച്ചില്‍ നടക്കുന്ന പരിപാടിയില്‍ പ്രമുഖ സുവിശേഷക ഡോ.പദ്മ മുതലിയാര്‍ പ്രഭാഷണം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്ക്050 614 29 88 എന്ന നമ്പറില്‍ ബന്ധപ്പെടണം

-

അഭിപ്രായം എഴുതുക »

വെണ്മയുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍

September 20th, 2008

വെഞ്ഞാറമൂട് പ്രവാസി കൂട്ടായ്മ, വെണ്മ യു.എ.ഇ. യുടെ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, യു എ.ഇ. യില്‍ നിന്നും സ്വരൂപിച്ച് നാട്ടിലേക്ക് അയച്ചു കൊടുത്ത സാമ്പത്തിക സഹായം വിതരണം ചെയ്തു. നെല്ലനാട് പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍, വെണ്മ യു.എ.ഇ. രക്ഷാധികാരി ശ്രീ. ഷാഹുല്‍ ഹമീദ് അദ്ധ്യക്ഷത വഹിച്ചു.

വെണ്മയുടെ മുഖ്യ രക്ഷാധികാരി കൂടിയായ വാമനപുരം എം.എല്‍.എ. ശ്രീമതി. ജെ. അരുന്ധതി, നെല്ലനാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മീരാ സാഹിബ്, മുന്‍ പ്രസിഡന്റ് ശ്രീ. ഷംസുദ്ദീന്‍, വെണ്മയുടെ പ്രതിനിധികളും, രാഷ് ട്രീയ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു സംസാരിച്ചു. മഞ്ഞാടി വിളയില്‍ രജിതയുടെ വിദ്യാഭ്യാസ ചെലവുകള്‍ക്കായി ഇരുപത്തി അയ്യായിരം രൂപയും, ഗോപാലന്‍ നാടാര്‍ക്ക് ഭവന പുനരുദ്ധാരണ ത്തിനായി പതിനായിരം രൂപയും നല്‍കി.

പി. എം. അബ്ദുല്‍ റഹിമാന്‍, അബു ദാബി

-

അഭിപ്രായം എഴുതുക »

ദേശീയ അവാര്‍ഡ് ലഭിച്ചു.

September 20th, 2008

കുവൈറ്റ് ഭാരതീയ വിദ്യാ ഭവന്‍ പ്രിന്‍സിപ്പല്‍ ആശ ശര്‍മ്മയ്ക്ക് ഇന്ത്യന്‍ രാഷ്ട്രപതിയുടെ ആധ്യാപകര്‍ക്കുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു. പ്രസിഡന്‍റില്‍ നിന്നും അവാര്‍ഡ് ഏറ്റു വാങ്ങി കുവൈറ്റില്‍ തിരിച്ചെത്തിയ ആശ ശര്‍മ്മയ്ക്ക് ഇന്ത്യന്‍ എംബസി സ്വീകരണം നല്‍കി. എംബസി ചാര്‍ജ് ഡി അഫയേഴ്സ് ദിനേഷ് ഭാട്യ, ഫസ്റ്റ് സെക്രട്ടറി മഹാജന്‍ എന്നിവര്‍ പ്രസംഗിച്ചു.

-

അഭിപ്രായം എഴുതുക »

ഫ്ലോറ ട്രേഡിംഗ് ഷാര്‍ജ ജേതാക്കളായി

September 20th, 2008

ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ഇന്‍റര്‍ എമിറേറ്റ് വോളി ബോള്‍ ടൂര്‍ണമെന്‍റില്‍ ഫ്ലോറ ട്രേഡിംഗ് ഷാര്‍ജ ജേതാക്കളായി. ദുബായ് ഡ്യൂട്ടി ഫ്രീയെ രണ്ടിനെതിരെ മൂന്ന് സെറ്റുകള്‍ക്കാണ് ഇവര്‍ പരാജയപ്പെടുത്തിയത്. സമാപന സമ്മേളനത്തില്‍ എക്കണോമിക് ഇന്‍സ് പെക്ഷന്‍ ഡിപ്പാര്‍ട്ട് മെന്‍റ് മേധാവി കേണല്‍ റഷീദ് അല്‍ ഖാവി മുഖ്യാതിഥി ആയിരുന്നു. പ്രസിഡന്‍റ് വര്‍ഗീസ് രാജന്‍, സജാദ് സഹീര്‍ എന്നിവര്‍ പ്രസംഗിച്ചു.

-

അഭിപ്രായം എഴുതുക »

Page 63 of 157« First...102030...6162636465...708090...Last »

« Previous Page« Previous « എ.കെ.ജി. മെമ്മോറിയല്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ്
Next »Next Page » ദേശീയ അവാര്‍ഡ് ലഭിച്ചു. »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine