മദ്രസ്സ ഫെസ്റ്റ് 08

August 18th, 2008

ദുബായ് വായനക്കൂട്ടം പ്രസിഡന്റ് ശ്രീ. കെ. എ. ജെബ്ബാരി അല്‍ ഫുര്‍ക്കാന്‍ മദ്രസ്സ ഫെസ്റ്റ് 08 ഉല്‍ഘാടനം നിര്‍വഹിച്ചു. ഓഗസ്റ്റ് 16 ശനിയാഴ്ച ദെയ്റ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ആയിരുന്നു പരിപാടി.

അസ് ലം പട്ട് ല

-

അഭിപ്രായം എഴുതുക »

ഇന്ത്യന്‍ മീഡിയ ഫോറം ഫോട്ടോ പ്രദര്‍ശനം

August 18th, 2008

ഖത്തറിലെ മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്ത്യന്‍ മീഡിയ ഫോറം സ്വാതന്ത്ര ദിനാഘോഷങ്ങളുടെ ഭാഗമായി ഫോട്ടോ പ്രദര്‍ശനം സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 23 ന് ദോഹയിലെ ലുലു ഹൈപ്പര്‍മാര്‍ക്കറ്റിലാണ് പ്രദര്‍ശനം.

ഖത്തറിലെ വിവിധ മാധ്യമ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ഫോട്ടോഗ്രാഫര്‍മാരാണ് തങ്ങളുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുക. ഇന്ത്യയുടുടേയും ഖത്തറിന്‍റേയും സാംസ്കാരിക ,കലാ വിനിമയങ്ങള്‍ അവലേകനം ചെയ്യുന്ന ചിത്രങ്ങളായിരിക്കും പ്രദര്‍ശനത്തിനുണ്ടാവുകയെന്ന് സംഘാടകര്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

ഉമയുടെ ഓണാഘോഷം

August 18th, 2008

യുണൈറ്റഡ് മലയാളി അസോസിയേഷന്‍- ഉമയുടെ ഓണാഘോഷം വെള്ളിയാഴ്ച ദുബായില്‍ നടക്കും. അല്‍നാസര്‍ ലെഷര്‍ ലാന്‍ഡില്‍ രാവിലെ ഏഴ് മുതലാണ് പരിപാടികള്‍. പൂക്കള മത്സരം, മാവേലി വരവേല്‍പ്പ്, പുലിക്കളി, തെയ്യം തുടങ്ങിയവ ഉണ്ടാകുമെന്ന് കണ്‍വീനര്‍ സി.ആര്‍.ജി നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി ഓണാഘോഷം ഉദ്ഘാടനം ചെയ്യും. പത്മശ്രീ യൂസഫലിയെ ചടങ്ങില്‍ ആദരിക്കും. പ്രമുഖ ഗായകര്‍ പങ്കെടുക്കുന്ന ഗാനമേളയും ഉണ്ടാകും. ഓണസദ്യയും ഒരുക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു

-

അഭിപ്രായം എഴുതുക »

ജിദ്ദയില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍

August 18th, 2008

ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റിന്‍റെ പ്രതിനിധി സംഘം 21 ന് അബ്ഹ, ജിസാന്‍ ഭാഗങ്ങളില്‍ സന്ദര്‍ശനം നടത്തുമെന്ന് കോണ്‍സുലേറ്റ് വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ജിസാനില്‍ ഹോട്ടല്‍ അസീലിലും അബ്ഹയില്‍ ഹോട്ടല്‍ അല്‍ റയാനിലുമാണ് സംഘം ക്യാമ്പ് ചെയ്യുക.

ഈ ഭാഗങ്ങളിലുള്ള ഇന്ത്യക്കാരില്‍ നിന്നും കോണ്‍സുല്‍ സേവനത്തിനുള്ള അപേക്ഷകള്‍ രാവിലെ ഒന്‍പത് മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരേയും വൈകുന്നേരം അഞ്ച് മുതല്‍ രാത്രി എട്ട് വരേയും സ്വീകരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ജിസാനില്‍ 07 3171101 എന്ന നമ്പറിലും അബ്ഹയില്‍ 07 2270654 എന്ന നമ്പറിലും വിളിക്കണം.

-

അഭിപ്രായം എഴുതുക »

ചിത്ര രചനാ മത്സരം

August 16th, 2008

അബുദാബി കേരള സോഷ്യല്‍ സെന്റര്‍ സ്വാതന്ത്ര്യ ദിന ആഘോഷത്തോട നുബന്ധിച്ച് നടത്തിയ ചിത്ര രചനാ മത്സരത്തില്‍ നിന്ന് ചില ദൃശ്യങ്ങള്‍.

പി. എം. അബ്ദുള്‍ റഹിമാന്‍, അബുദാബി

-

അഭിപ്രായം എഴുതുക »

Page 80 of 157« First...102030...7879808182...90100110...Last »

« Previous Page« Previous « സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു
Next »Next Page » ജിദ്ദയില്‍ കോണ്‍സുലാര്‍ സേവനങ്ങള്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine