അബുദാബി മലയാളി സമാജം കവിതാപാരായണ മത്സരം സംഘടിപ്പിക്കുന്നു. സമാജത്തില്‍ വെളളിയാഴ്ച്ച രാത്രി ഒമ്പതര മുതലാണ് മത്സരം നടക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വെള്ളിയാഴ്ച്ചക്ക് മുന്‍പ് സമാജത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം,
അബുദാബി മലയാളി സമാജം കവിതാപാരായണ മത്സരം സംഘടിപ്പിക്കുന്നു. സമാജത്തില്‍ വെളളിയാഴ്ച്ച രാത്രി ഒമ്പതര മുതലാണ് മത്സരം നടക്കുക. മത്സരത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ വെള്ളിയാഴ്ച്ചക്ക് മുന്‍പ് സമാജത്തില്‍ പേര് രജിസ്റ്റര്‍ ചെയ്യണം,
-
ചെങ്ങന്നൂര്‍ അസോസിയേഷന്‍റെ ഓണാഘോഷം അടുത്ത മാസം 10 ന് നടക്കും. ദേരയിലെ എലൈറ്റ് സ്കൂളില്‍ രാവിലെ 9 മുതല്‍ വൈകിട്ട് 5 മണിവരെയാണ് ആഘോഷ പരിപാടികള്‍. ഓണസദ്യയും വിവിധ കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 37 99 094 എന്ന നമ്പരില്‍ വിളിക്കുക.
-
ലോക ഹൃദയദിനത്തോടനുബന്ധിച്ച് അബുദാബി മലയാളി സമാജം ഹൃദ്രോഗത്തെ കുറിച്ച് സെമിനാറും ബോധവല്‍ക്കരണ കാമ്പയിനും സംഘടിപ്പിക്കുന്നു. അല്‍ അഹല്യാ ആശുപത്രിയുടെ സഹകരണത്തോടെ നടത്തുന്ന പരിപാടി ലോക ഹൃദയദിനമായ ഈ മാസം 28 ഞായറാഴ്ച വൈകിട്ട് 5 മണിക്ക് സമാജത്തില്‍ വച്ചാണ് നടത്തുന്നത്. പരിപാടിയില്‍ പ്രേക്ഷകരുടെ സംശയങ്ങള്‍ക്ക് ഹൃദ്രോഗ വിദഗ്ധനായ ഡോക്ടര്‍ ദിനേശ് ബാബു മറുപടി പറയും. അല്‍ അഹല്യാ ആശുപത്രിയുടെ പ്രത്യേക പാക്കേജും ആനുകൂല്യങ്ങളും പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് ലഭിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇതിനോടൊപ്പം ഇഫ്താര്‍ വിരുന്നും ഒരുക്കിയിട്ടുണ്ട്.
-
അബുദാബി: മാതൃകാ പരമായ പ്രവര്‍ത്തന ങ്ങളിലൂടെ ഗള്‍ഫിലെ സാംസ്കാരിക മണ്ഡലങ്ങളില്‍ സജീവ സാന്നിദ്ധ്യമായി മാറിയിരിക്കുന്ന അബുദാബി ശക്തി തിയ്യറ്റേസ് വനിതാ വിഭാഗത്തിന്റെ ആഭിമുഖ്യത്തില്‍ മുസഫയിലെ ലേബര്‍ ക്യാമ്പുകളില്‍ സംഘടിപ്പിച്ച സമൂഹ നോമ്പു തുറ ഏറെ ശ്രദ്ധേയമായി.
സമ്പന്നര്‍ക്കിടയിലും മുഖ്യ ധാരാ മേഖലയിലും സമൂഹ നോമ്പു തുറ സജീവമായി സംഘടിപ്പി ക്കപ്പെടുമ്പോള്‍ ഇതെല്ലാം ഏക്കാലവും അന്യവത്ക്ക രിക്കപ്പെട്ട ലേബര്‍ ക്യാമ്പുകളിലേയ്ക്ക് ഇറങ്ങി ച്ചെല്ലുക വഴി ശക്തി തിയ്യറ്റേഴ്സ് തങ്ങളുടെ പ്രവര്‍ത്തന മേഖലയില്‍ പുതിയൊരു പന്ഥാവ് തുറക്കുകയായിരുന്നു. ശക്തി വനിതാ പ്രവര്‍ത്തകര്‍ സ്വയം പാചകം ചെയ്ത് പ്രത്യേക പാക്കറ്റുക ളിലാക്കി ഭക്ഷണം വിതരണം ചെയ്തപ്പോള്‍ നിരവധി വര്‍ഷങ്ങളായി ക്യാമ്പുകളില്‍ തളച്ചിടപ്പെട്ട തൊഴിലാളികള്‍ക്ക് നവ്യാനുഭ വമായിരുന്നു.
അബുദാബി നഗരത്തില്‍ നിന്നും ബഹു ദൂരമകലെ സ്ഥിതി ചെയ്യുന്ന മുസഫയിലെ എമിറേറ്റ്സ് ഫര്‍ണീച്ചര്‍ ഫാക്ടറി ക്യാമ്പിലെ അഞ്ഞൂറോളം വരുന്ന തൊഴിലാളിക ള്‍ക്കാണ് ശക്തി വനിതാ വിഭാഗം സമൂഹ നോമ്പു തുറ സംഘടിപ്പിച്ചത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെ കൂടാതെ ഫിലിപ്പിന്‍സ്, പാക്കിസ്താന്‍, ബംഗ്ലാദേശ്, ഈജിപ്ത്, ലബനോന്‍ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള തൊഴിലാളി കളായിരുന്നു ക്യാമ്പിലു ണ്ടായിരുന്നത്.
ഇരിക്കാന്‍ പോലും സൗകര്യ മില്ലാത്ത ക്യാമ്പുകളുടെ ഇരുനൂറിലേറെ മീറ്റര്‍ നീണ്ടു കിടക്കുന്ന ഇടനാഴികയില്‍ തൊഴിലാളിക ളോടൊന്നിച്ച് വനിതാ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ശക്തി പ്രവര്‍ത്തകര്‍ നോമ്പു തുറയില്‍ പങ്ക് ചേര്‍ന്നത് പലരുടേയും കണ്ണുകളെ സന്തോഷം കൊണ്ട് ഈറന ണിയിപ്പിച്ചു. പത്തു വര്‍ഷം മുതല്‍ ഇരുപതു വര്‍ഷക്കാല ത്തോളമായി ക്യാമ്പുകളില്‍ കഴിയുവന്നര്‍ക്ക് ഇത്തര മൊരനുഭവം ആദ്യമാ യാണെന്ന‍് നോമ്പു തുറയില്‍ പങ്കു കൊണ്ട പലരും മാധ്യമ പ്രവര്‍ത്തകരോട് അഭിപ്രായപ്പെട്ടു. നോമ്പു തുറയ്ക്കു ശേഷം ക്യാമ്പിലെ തൊഴിലാളികള്‍ തങ്ങളുടെ ആഹ്ലാദം മാധ്യമ പ്രവര്‍ത്തകരോട് പങ്കു വെച്ചു.
കേരള സോഷ്യല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് എ. കെ. ബീരാന്‍ കുട്ടി, ശ്ക്തി പ്രസിഡന്റ് ബഷീര്‍ ഷംനാദ്, ജനറല്‍ സെക്രട്ടറി എ. എല്‍. സിയാദ്, വനിതാ വിഭാഗം കണ്‍വീനര്‍ ജ്യോതി ടീച്ചര്‍, ജോ. കണ്‍വീനര്‍ റാണി സ്റ്റാലിന്‍, ശ്ക്തി ജീവ കാരുണ്യ സെല്‍ കണ്‍വീനര്‍ അയൂബ് കടല്‍മാട്, ട്രീസ ഗോമസ്, അനന്ത ലക്ഷ്മി എന്നിവര്‍ തുടര്‍ന്നു നടന്ന ചടങ്ങില്‍ സംസാരിച്ചു.
– സഫറുള്ള പാലപ്പെട്ടി
-
ഒമാന്‍: മലയാള മണ്ണിന്റെ ഓണാഘോഷം ഏതു നാട്ടിലായാലും, മലയാളി മറക്കാറില്ല. അതിനൊരു ഉത്തമ ഉദാഹരണമാണ്, ഇന്‍ഡ്യന്‍ സ്കൂള്‍ അല്‍ ഗുബ്രയില്‍ നടന്ന ‘അത്ത പ്പൂക്കള മത്സരം’. ഇന്‍ഡ്യയിലെ എല്ലാ സംസ്ഥാനങ്ങളിലും നിന്നുമുള്ള കുട്ടികള്‍ പഠിക്കുന്ന ഈ സ്കൂളില്‍ ഇന്‍ഡ്യയിലെ എല്ലാ ആഘോഷങ്ങള്‍ക്കും ഒരേ മുന്‍ തൂക്കം തന്നെയാണ്.
നാട്ടിലെ പ്പോലെയുള്ള വിവിധ തരം പൂക്കളുടെ അഭാവത്തില്‍ കുട്ടികള്‍ ഉണക്ക ത്തേങ്ങാ പ്പീരയില്‍ പല തരം നിറങ്ങള്‍ ചേര്‍ത്ത്, വര്‍ണ്ണാഭമായ പൂക്കളങ്ങള്‍ തീര്‍ത്തു. ഇതിന്റെ കൂടെ ഇവിടെ കിട്ടുന്ന പഞ്ചാര തരിയോടു സാമ്യമുള്ള ഉപ്പും മറ്റും കൊണ്ട് പൂക്കളങ്ങള്‍ തീര്‍ത്തവരും ഇല്ലാതില്ല. എന്നിരുന്നാലും സ്കൂള്‍ കോമ്പൌണ്ടിലുള്ള ബൊഗെന്‍ വില്ലയും, മഞ്ഞ മന്താരങ്ങളും ചേര്‍ത്തൂണ്ടാക്കിയ പൂക്കളങ്ങളും ഉണ്ടായിരുന്നു.
പ്രിന്‍സിപ്പല്‍ മിസ്സിസ്. പാപ്രി ഘോഷ്, മറ്റു റ്റീച്ചര്‍മാരും സാര്‍മാരും എല്ലാ സഹായ സഹകരണങ്ങളുമായി കുട്ടികളുടെ കൂടെ ത്തന്നെ യുണ്ടായിരുന്നു. കൂട്ടികളെ സഹായിക്കാനായി എത്തിയ മാതാപിതാക്കളും ഉണ്ടായിരുന്നു. ജൂണിയര്‍, സബ് ജൂണിയര്‍ വിഭാഗത്തില്‍ ഉള്ള മത്സരമായിരുന്നു. 5 പേര്‍ കൂടുന്ന ഒരു റ്റീം, ഒരു ക്ലാസ്സില്‍ നിന്നും എന്ന കണക്കിലായിരുന്നു, റ്റീം തിരിച്ചിരുന്നത്.
സ്കൂളിന്റെ അസംബ്ലി ഹാളിന്റെ അങ്ങോള മിങ്ങോളം മുഴുവന്‍ നിറഞ്ഞ് നില്‍ക്കത്തക്ക വിധത്തില്‍, അത്ര മാത്രം പൂക്കളങ്ങള്‍ ഉണ്ടായിരുന്നു. ആര്‍ക്കു കിട്ടും സമ്മാനം എന്നതിനെ ക്കാളുപരി, എല്ലാവരും ചേര്‍ന്നൊരുക്കുന്ന പൂക്കളം എന്ന സന്തോഷം എല്ലാ കുട്ടികളുടെ മുഖത്തും കാണാമായിരുന്നു. നിലവിളക്കും നിറപറയും മറ്റും കത്തിച്ചു വെച്ച് ഓരോ പൂക്കളത്തിന്റെ മാറ്റു കൂട്ടി ഓരോരുത്തരും, ഓരോ ക്ലാസ്സുകാരും.
ഈ ഗള്‍ഫ് നാട്ടിലും നാം ഇപ്പോഴും എല്ലാ ആഘോഷങ്ങള്‍ക്കും ഒട്ടും തന്നെ പിന്നോട്ടല്ല എന്നു കാണുന്നതു തന്നെ ഒരു സന്തോഷമാണ്. ഏഷ്യാനെറ്റ് TV ക്കാര്‍ വന്നു, ഈ ആഘോഷം മുഴുവന്‍ തന്നെ റ്റി.വിയില്‍ കാണിക്കയുണ്ടായി, റിപ്പോര്‍ട്ടര്‍ ബിനുവിന്റെ വക ഒരു നല്ല വിവരണവും ഉണ്ടായിരുന്നു.
– സപ്ന അനു ബി. ജോര്‍ജ്ജ്
-