പി.എസ്.എം.ഒ കോളേജ് ഇഫ്ത്താര്‍

September 23rd, 2008

തിരൂരങ്ങാടി പി.എസ്.എം.ഒ കോളേജ് അലുംനി അസോസിയേഷന്‍ യു.എ.ഇ ചാപ്റ്റര്‍ ഷാര്‍ജ സംഘടിപ്പിക്കുന്ന ഇഫ്ത്താര്‍ മീറ്റും, കുടുംബ സംഗമവും വ്യാഴാഴ്ച്ച നടക്കും.

ഷാരജ സൌദി പള്ളിക്ക് സമീപമുള്ള അല്‍ ഇത്തിഹാദ് പാര്‍ക്കിലാണ്‍ പരിപാടി .

കൂടുതല്‍ വിവരങ്ങള്‍ക്ക് 050 547 98 36 എന്ന നമ്പറില്‍ ബന്ധപ്പെടണം

-

അഭിപ്രായം എഴുതുക »

സൌദിയുടെ ദേശീയ ദിനം ഇന്ന്

September 23rd, 2008

സൗദി അറേബ്യ ഇന്ന് 78-ാം ദേശീയ ദിനം ആചരിക്കുന്നു. ദേശീയ ദിനത്തോട് അനുബന്ധിച്ച് സര്‍ക്കാര്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ വന്‍ പുരോഗതിയാണ് ഭരണാധികാരി അബ്ദുല്ല രാജാവിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തി നിടയില്‍ സൗദി അറേബ്യ കൈവരിച്ചത്.

-

അഭിപ്രായം എഴുതുക »

യു ട്യൂബിന് കുവൈറ്റില്‍ നിരോധനം

September 23rd, 2008

സൗജന്യ വീഡിയോ വെബ് സൈറ്റ് ആയ യു ട്യുബ് കുവൈറ്റില്‍ നിരോധിച്ചു. യു ട്യൂബ് വെബ് സൈറ്റ് കുവൈറ്റില്‍ ലഭ്യമല്ലാതാ ക്കണമെന്ന് മന്ത്രാലയം വിവിധ ഇന്‍റര്‍ നെറ്റ് സര്‍വീസ് ദാതാക്കള്‍ക്ക് ഉത്തരവ് നല്‍കി.

-

അഭിപ്രായം എഴുതുക »

ബുറൈമിയില്‍ ഇന്ത്യന്‍ അസോസിയേഷന്‍

September 23rd, 2008

ഒമാന്‍ യു.എ.ഇ. അതിര്‍ത്തിയായ ബുറൈമിയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ രൂപീക്യതമാകുന്നു. ഇത് സംബന്ധിച്ച ബുറൈമിയിലെ ഇന്ത്യക്കാരുടെ ആദ്യ യോഗം ഈ മാസം 25 വ്യാഴാഴ്ച്ച നടക്കും. രാത്രി 9 മണിക്ക് ബുറൈമി ഹോട്ടലിലാണ് യോഗം നടക്കുകയെന്ന് ഇന്ത്യന്‍ എംബസി ഹോണററി കോണ്‍സുലാര്‍ കെ. എം. ദിവാകരന്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 050 85 95 002 എന്ന നമ്പറില്‍ ബന്ധപ്പെടണം.

-

അഭിപ്രായം എഴുതുക »

സെസ് നിയമം നടപ്പാക്കരുത്‌ – യുവ കലാ സാഹിതി

September 23rd, 2008

ഇന്ത്യയില്‍ പ്രത്യേക സാമ്പത്തിക മേഖല നടപ്പാക്കാനുള്ള നീക്കം രാജ്യത്തെ തൊഴില്‍ നിയമങ്ങളെ അപകടത്തില്‍ ആക്കുമെന്ന് യുവ കലാ സാഹിതി യു. എ. ഇ. സെന്‍ട്രല്‍‍ കമ്മിറ്റി യോഗം അഭിപ്രായപെട്ടു. പ്രത്യേക സാമ്പത്തിക മേഖല കെരളത്തില്‍ നടപ്പാക്കരുതെന്ന പ്രമേയം അവതരിപ്പിച്ചു കൊണ്ടു ലക്ഷ്മന്‍ സംസരിച്ചു. യോഗത്തില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്‌ പ്രേമലാല്‍ അധ്യക്ഷം വഹിച്ചു. അബ്ദുള്‍ ‍സലാം സ്വാഗതവും അജിത്ത്‌ വര്‍മ്മ നന്ദിയും രേഖപ്പെടുത്തി.

ജോഷി കൊല്ലാട്ടില്‍
ജനറല്‍ സെക്രട്ടറി, യുവ കലാ സാഹിതി, യു. എ. ഇ. സെന്‍ട്രല്‍ കമ്മിറ്റി

-

അഭിപ്രായം എഴുതുക »

Page 60 of 157« First...102030...5859606162...708090...Last »

« Previous Page« Previous « ഗാര്‍ഡന്‍ ഗ്രൂപ്പ് ഇഫ്താര്‍ സംഗമം നടത്തി
Next »Next Page » ബുറൈമിയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine