സീയോന്‍ ചര്‍ച്ച്, സുവിശേഷ യോഗം

September 24th, 2008

സീയോന്‍ ചര്‍ച്ച് ഓഫ് ഗോഡ് അലൈന്‍
സംഘടിപ്പിക്കുന്ന സുവിശേഷ യോഗം വെള്ളിയാഴ്ച്ച വൈകിട്ട് 8 മണി മുതല്‍ ഒയാസീസ് ചര്‍ച്ച് വര്‍ഷിപ്പ് സെന്ററില്‍ നടക്കും

പാസ്റ്റര്‍ ജോസ് മല്ലശ്ശേരി നേത്യത്വം നലകും

കൂടുതല്‍ വിവരങ്ങള്‍ക്ക് 055 955 35 01 എന്ന നമ്പറില്‍ ബന്ധപ്പെടണം

-

അഭിപ്രായം എഴുതുക »

ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ വെബ് പോര്‍ട്ടല്‍

September 24th, 2008

ഖത്തറിലെ പ്രമുഖ ഇന്ത്യന്‍ സ്കൂളായ ദോഹ മോഡേണ്‍ ഇന്ത്യന്‍ സ്കൂള്‍ വെബ് പോര്‍ട്ടല്‍ പുറത്തിറക്കി. സ്കൂള്‍ മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് താലീബ് പോര്‍ട്ടലിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്കൂള്‍ ഡയറക്ടര്‍ ജയശങ്കര്‍ പിള്ള, പ്രിന്‍സിപ്പല്‍ നെവില്‍ നെറോണ തുടങ്ങിയവര്‍ പങ്കെടുത്തു. രക്ഷിതാക്കള്‍ക്ക് കുട്ടികളുടെ പഠന നിലവാരത്തെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ ഈ പോര്‍ട്ടല്‍ വഴി ലഭ്യമാക്കുമെന്ന് സ്കൂള്‍ അധികൃതര്‍ അറിയിച്ചു. വ്

-

അഭിപ്രായം എഴുതുക »

കുവൈറ്റില്‍ വിസിറ്റ് വിസയ്ക്ക് കൂടുതല്‍ നിയന്തണം

September 24th, 2008

കുവൈറ്റ് : ജി. സി. സി. രാജ്യങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കുവൈറ്റില്‍ എത്തുമ്പോള്‍ ലഭ്യമായിരുന്ന വിസിറ്റ് വിസയ്ക്ക് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഇനി മുതല്‍ ഏതെങ്കിലും ജി. സി. സി. രാജ്യത്തെ ആറ് മാസത്തിലധികം കാലാവധി ഉണ്ടെങ്കില്‍ മാത്രമേ ഓണ്‍ അറൈവല്‍ വിസ ലഭിക്കുകയുള്ളൂ. 40 വയസിന് താഴെയുള്ള സ്ത്രീകള്‍ക്ക് ഓണ്‍ അറൈവല്‍ വിസ ലഭിക്കണമെങ്കില്‍ സഹോദരനോ പിതാവോ അവരെ അനുഗമിക്കണം.

-

അഭിപ്രായം എഴുതുക »

സ്വലാത്ത്‌ മജ്‌ലിസ്‌ – ദശ വാര്‍ഷികവും സമൂഹ നോമ്പ്‌ തുറയും

September 24th, 2008

കഴിഞ്ഞ പത്തു വര്‍ഷമായി എല്ലാ വ്യഴാഴ്ച രാത്രികളിലും ഇശാ നിസ്കാരാ നന്തരം നടന്നു വരുന്ന സ്വലാത്ത്‌ മജ്‌ലിസിന്റെ പത്താം വാര്‍ഷിക സമ്മേളനവും ദു ആ മജ്‌ലിസും ന്യൂ മുസ്വഫ നാഷണല്‍ ക്യാമ്പിനു സമീപമുള്ള പള്ളിയില്‍ 25-09-2008 വ്യാഴം, തറാവീഹിനു ശേഷം വിപുലമായ രീതിയില്‍ സംഘടിപ്പിക്കുന്നു.

പേരോട്‌ അബ്‌ദുറഹ്‌മാന്‍ സഖാഫി മുഖ്യ പ്രഭാഷണം നടത്തുന്നതാണ്.

26-09-2008 വെള്ളിയാഴ്ച പ്രസ്തുത പള്ളിയില്‍ സമൂഹ നോമ്പ്‌ തുറ ഉണ്ടായിരി ക്കുന്നതാണെന്ന്‌ മസ്ജ്ദ്‌ ഇമാം അബ്‌ദുല്‍ ഹമീദ്‌ സ അദി ഈശ്വര മംഗലം അറിയിച്ചു.

ബഷീര്‍ വെള്ളറക്കാട്

-

അഭിപ്രായം എഴുതുക »

ഇസ്ലാമില്‍ നിര്‍ബന്ധമായ സക്കാത്ത്

September 23rd, 2008

സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരെ സഹായിക്കാന്‍ ഇസ്ലാമില്‍ നിര്‍ബന്ധമായ സക്കാത്ത് കൃത്യമായി നല്‍കാത്ത സൗദിയിലെ സ്ഥാപനങ്ങളുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുമെന്ന് മുന്നറിയിപ്പ്.

സക്കാത്ത് വിഭാഗം മേധാവി ഇബ്രാഹിം അല്‍ മുഫ് ലിഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. അക്കൗണ്ട് മരവിപ്പിക്കുന്നതിന് പുറമേ സ്ഥാപനമുടമ വിദേശ യാത്ര നടത്തുന്നത് തടയുകയും ചെയ്യും.

ഒരു വര്‍ഷം മുഴുവനും കൈവശമുള്ള സംഖ്യയുടെ 2.5 ശതമാനമാണ് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യേണ്ടത്. സകാത്ത് നല്‍ക്കാത്ത സ്ഥാപനങ്ങള്‍ക്ക് വിസ അനുവദിക്കുകയോ സര്‍ക്കാറിന്‍റെ സാമ്പത്തിക സഹായം ലഭിക്കുകയോ ഇല്ല. കഴിഞ്ഞ വര്‍ഷം 650 കോടി റിയാല്‍ സര്‍ക്കാര്‍ സക്കാത്ത് വിഭാഗം ഇത്തരത്തില്‍ ശേഖരിച്ച് വിതരണം ചെയ്തു.

-

അഭിപ്രായം എഴുതുക »

Page 59 of 157« First...102030...5758596061...708090...Last »

« Previous Page« Previous « പി.എസ്.എം.ഒ കോളേജ് ഇഫ്ത്താര്‍
Next »Next Page » സ്വലാത്ത്‌ മജ്‌ലിസ്‌ – ദശ വാര്‍ഷികവും സമൂഹ നോമ്പ്‌ തുറയും »



Click here to download Malayalam fonts
Click here to download Malayalam fonts
Your Ad Here
Club Penguin


ePathram Magazine